Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുമാനം വര്‍ധിക്കും, പ്രതീക്ഷിക്കാത്ത സമയത്ത് പണം കയ്യിൽ വരും, യാത്രകൾ പോകും, അറിയാം നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) -

സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. ധനപരമായി നേട്ടമുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കൃഷിയില്‍നിന്നും വ്യാപാരത്തില്‍ നിന്നും കൂടുതല്‍ വരുമാനം ഉണ്ടാകും. പ്രേമകാര്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ വരാം. കടങ്ങള്‍ വീട്ടാന്‍ പരിശ്രമിക്കും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) -

ഗൃഹം മോടി പിടിപ്പിക്കാനായി പണം ചെലവഴിക്കും. വേണ്ടപ്പെട്ടവരുടെ സമീപനം മനഃസന്തോഷം കൂട്ടും. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പിതൃഗുണം ഉണ്ടാകും. ആരോഗ്യപരമായി നല്ല കാലം. ഗൃഹസംബന്ധമായി അസ്വസ്ഥതകള്‍ മാറിക്കിട്ടും. ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) -

പരിശ്രമത്തിനുള്ള ഫലം കിട്ടിത്തുടങ്ങും. ശത്രുക്കളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയത്തോടെ പെരുമാറുക. മുന്‍കോപം ഉപേക്ഷിക്കണം. ദമ്പതികള്‍ തമ്മില്‍ കലഹത്തിനു സാധ്യത. യാത്രയില്‍ പണനഷ്ടത്തിനു സാധ്യത. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും.

Horoscope in Malayalam

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) -

ദാമ്പത്യജീവിതം ശോഭനമായിരിയ്ക്കും. വിഷമം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. യാത്രാവേളയില്‍ അപകട സാധ്യത കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കുക. സന്താനങ്ങള്‍ക്ക് രോഗസാധുത കാണുന്നു. ഗൃഹോപകരണങ്ങള്‍ വാങ്ങാനായി പണം ചെലവഴിക്കും. കുടുംബകലഹം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) -

തൊഴില്‍ ലഭിക്കുന്നതിനുള്ള തടസ്സം മാറും. രോഗകാര്യങ്ങളില്‍ അലസത വിചാരിക്കരുത്. സംഭാഷണം ശത്രുക്കളെ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. സന്താനഗുണം ഉണ്ടാകും. ഡോക്ടര്‍മാര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പൂര്‍വികസ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) -

നൂതനഗൃഹനിര്‍മ്മാണം സാധ്യമാകും. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പല തടസ്സത്തിനും സാധ്യത കാണുന്നു. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധിക ചെലവുകള്‍ വര്‍ദ്ധിക്കും. ബിസിനസ് മുഖേന ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ സാധിക്കും. പൊതുരംഗത്ത് വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) -

ചെറുയാത്രകള്‍ ആവശ്യമായി വരും. സര്‍വ്വകാര്യ വിജയം, പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടകള്‍ അനുഭവപ്പെടും. സാമ്പത്തിക ബാധ്യതകള്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. നല്ല വ്യക്തികളുമായി സൗഹൃദബന്ധം സ്ഥാപിക്കാന്‍ കഴിയും. പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം.

Horoscope in Malayalam

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) -

കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന ധനച്ചെലവ് കൂടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശത്രു ശല്യമുണ്ടാകും. അപകീര്‍ത്തി ഉണ്ടാകാതെ കരുതിയിരിക്കണം. തൊഴില്‍പരമായി വളരെ ശ്രദ്ധിക്കണം. അന്യരുടെ കാര്യത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസ വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ മാന്യത നേടാനുള്ള അവസരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) -

സുഹൃത്തുക്കളുമായുള്ള യാത്രകള്‍ ഉല്ലാസകരമാകും. സഹോദരഗുണം ഉണ്ടാകും. തൊഴിലില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. മാതാവിന് രോഗസാധ്യത കാണുന്നു. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) -

ദീര്‍ഘവീക്ഷണത്തോടുകൂടി മാത്രമേ ഏതൊരു പ്രവൃത്തിയിലും ഏര്‍പ്പെടാവൂ. കലാപ്രവര്‍ത്തനങ്ങളോട് താല്‍പര്യം കൂടും. നിസ്സാരകാര്യങ്ങള്‍ക്കുപോലും വല്ലാതെ അസ്വസ്ഥതപ്പെടും. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. പുതിയ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാനിടയുണ്ട്.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) -

അപ്രതീക്ഷിതമായി ധനച്ചെലവുണ്ടാകും. ഏതുകാര്യത്തിനും അധികച്ചെലവുണ്ടാകും. പല സന്ദര്‍ഭങ്ങളിലും ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നതും നിമിത്തം അബദ്ധങ്ങള്‍ ഒഴിവാകും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) -

സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനെ ക്കുറിച്ച് ഓര്‍ത്ത് വല്ലാതെ ഉത്കണ്ഠപ്പെടും. മുന്‍കോപം നിയന്ത്രിക്കണം. ഏറ്റെടുത്ത ജോലി കൃത്യസമയത്തു ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ബന്ധുഗുണം ഉണ്ടാകും. പൊതുവേ സന്തോഷകരമായ പരിതസഥിതി ആയിരിയ്ക്കും. വരുമാനത്തില്‍ വര്‍ധന ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+