Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് തൊഴിലവസരം, സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിക്കണം, കടബാധ്യത തീരും, ഭൂസ്വത്ത് സമ്പാദിക്കും

മേടം - പുതിയ സുഹൃത്ത് മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും. കര്‍മരംഗം മാറും. വരവുചെലവുകള്‍ ഒത്തുപോകും. ലഘുവായ രോഗങ്ങള്‍ ഉണ്ടാകും.

ഇടവം - വസ്തുസംബന്ധമായ ഇടപാടുകള്‍ നടത്തും. മത്സരങ്ങില്‍ വിജയിക്കും. കുടുംബാനുകൂല്യം വര്‍ധിക്കും. കടബാധ്യതകള്‍ തീര്‍ക്കും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.

മിഥുനം - കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിന് പാഴ്ചിലവുകള്‍ ഉണ്ടാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും.

Today s Horoscope

കര്‍ക്കടം - ധനാഗമം വര്‍ധിക്കും. ആരോഗ്യ ബുദ്ധിമുട്ടു മാറും. ഇന്റര്‍വ്യവുകളില്‍ പങ്കെടുക്കും. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കും. സല്‍ക്കാരാനുഷ്ഠാനങ്ങള്‍ക്കായി പണം ചെലവഴിക്കും. ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധ വണം കര്‍മപ്രതിസന്ധിളെ തരണം ചെയ്യും. പൊതുപ്രവര്‍ത്തകര്‍ ശോഭിക്കും.

ചിങ്ങം - ദമ്പതികള്‍ തമ്മിലുള്ള അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ജോലിസ്ഥലത്ത് തെറ്റിദ്ധാരണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. പൊതുകാര്യങ്ങളില്‍ പങ്കെടുക്കും.

കന്നി - ഏതുകാര്യവും നിഷ്പ്രയാസം ചെയ്തുതീര്‍ക്കും. വിദേശ തൊഴിലവസരം. ആരോഗ്യം തൃപ്തികരം. പുതിയ സുഹൃത്തുക്കളെ ലഭിക്കും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താന ലബ്ധിക്കുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് ശരിയായ ചികിത്സ ലഭിച്ചാല്‍ ഫലം ഉണ്ടാകും. കരാറടിസ്ഥാനത്തിലുള്ള പ്രവൃത്തികള്‍ ഏറ്റെടുത്താല്‍ അമിത വ്യയം ഉണ്ടാകും.

തുലാം - ശത്രുക്കളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. എല്ലാകാര്യത്തിലും അധികം ധനചെലവ് അനുഭവപ്പെടും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും.

Today s Horoscope

വൃശ്ചികം - പുതിയ തീരുമാനങ്ങള്‍ എടുക്കും. വ്യവഹാരങ്ങള്‍ക്കു തീര്‍പ്പുണ്ടാകും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. ദുര്‍വ്യയം കുറയ്ക്കാനാകും. കര്‍മരംഗത്തു നേട്ടങ്ങളുണ്ടാകും. കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടും. ചുമതലകള്‍ വര്‍ധിക്കും. സുഹൃദ്ഗുണം ഉണ്ടാകും.

ധനു - കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലവിലുള്ള ജോലി നഷ്ടപ്പെടാന്‍ സാധ്യത. ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ. മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും.

മകരം - ഉദരരോഗങ്ങള്‍ മൂലം ക്ലേശിക്കും. വിപരീത അനുഭവങ്ങള്‍ വര്‍ധിക്കും. വാഹനങ്ങളില്‍ നിന്ന് അപകടം ഉണ്ടാകാതെ നോക്കണം. ജീവിതം മെച്ചപ്പെടും. എല്ലാക്കാര്യങ്ങളും ശരിയായി നടക്കും. ഭൂസ്വത്തു സമ്പാദിക്കും. കടബാധ്യതകള്‍ തീരും.

കുംഭം - പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. ദൂരയാത്രകള്‍ ആവശ്യമായി വരും. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് ഇടയുണ്ട്. ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും.

മീനം - വ്യാപാരത്തില്‍ ശ്രദ്ധ കുറയരുത്. സന്താനഭാഗ്യം ഉണ്ടാകും. ലാഭാനുഭവങ്ങള്‍ വര്‍ധിക്കുന്ന വാരമാണ്. മനോവ്യാകുലതകള്‍ മാറും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് സാധ്യത. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+