ഇതാണോ നിങ്ങളുടെ രാശി? ഇന്ന് കുന്നോളം പൊന്നും പണവും കൈയിലെത്തും, ആസ്തി കൂടും!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാ കാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാര്‍ക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. എല്ലാ ദിവസവും ഗ്രഹങ്ങളുടെ സഞ്ചാരവും നക്ഷത്രങ്ങളുടെ സ്ഥാനചലനവും കാരണവും വ്യക്തികളുടെ ജീവിതത്തില്‍ ഗുണ - ദോഷഫലങ്ങള്‍ മാറി മാറി വരും. ജൂലൈ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയായ ഇന്ന് (ജൂലൈ 13) ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടങ്ങള്‍ ലഭിക്കുക എന്ന് നോക്കാം.

astrology

മേടം

മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. കമിതാക്കള്‍ക്ക് അനുകൂലമായ സാഹചര്യം. വീട്ടുകാരുടെ അനുഗ്രഹാശിസുകളോടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാനാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് നിങ്ങളുടെ കരിയറില്‍ പുരോഗതി കൈവരിക്കാന്‍ കാരണമാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ സമയം ചെലവഴിക്കാനാകും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥയാത്രക്ക് തുടക്കമിടാനാകും. ഏറെ നാളുകള്‍ക്ക് മുന്‍പ് കടം കൊടുത്ത പണം ഇന്ന് പലിശയടക്കം തിരികെ ലഭിക്കും. ഇത് നിങ്ങളെ സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ എത്തിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം ദീര്‍ഘയാത്രയ്ക്ക് പദ്ധതിയിടാം. ബിസിനസില്‍ നിന്ന് അപ്രതീക്ഷിതമായി ലാഭം കൊയ്യാനാകും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘയാത്ര നടത്തേണ്ടി വന്നേക്കാം. ഇതുവഴി പുതിയ സൗഹൃദങ്ങള്‍ രൂപപ്പെട്ടേക്കാം. ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ആത്മവിശ്വാസം കൂടും. സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും.

തുലാം

തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഏറെ ഗുണം ചെയ്യും. പുതിയ വാഹനം വാങ്ങിക്കാനുള്ള സാധ്യത കാണുന്നു. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഏത് കാര്യം ചെയ്യുമ്പോഴും പിന്തുണ ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കാന്‍ അനുകൂലമായ ദിവസമാണ് എന്ന് കാണുന്നു. ആരോഗ്യം സുസ്ഥിരമായിരക്കും.

വൃശ്ചികം

ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതുവഴി സാമ്പത്തികമായി നിങ്ങള്‍ക്ക് സ്ഥിരത കൈവരിക്കാനാകും. ബാങ്ക് ബാലന്‍സ് വര്‍ധിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വ്യക്തിപരമായ കാര്യങ്ങളില്‍ ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കും.

കുംഭം

കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിനം അനുകൂലമായിരിക്കും. പണി പൂര്‍ത്തിയായ പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പല വഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. ഇതിലൂടെ നിങ്ങളുടെ ആസ്തി വര്‍ധിക്കും. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കാനിടയാക്കും.

മീനം

മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഏറെ ഗുണം ചെയ്യും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കൂടും. ബിസിനസ് വിപുലപ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ഇന്നത്തെ ദിനം നല്ലതായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+