Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീര്‍ഘ കാലത്തെ ആഗ്രഹം നിറവേറും, വിദേശത്തുള്ളവര്‍ക്ക് ഭാഗ്യാനുഭവം, സന്തോഷാനുഭവം ഉണ്ടാകും, നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ബിസിനസ്സുകാര്‍ വെല്ലുവിളി നേരിടേണ്ടിവരും. ദീര്‍ഘയാത്ര ആവശ്യമാകും. ഗൃഹനിര്‍മ്മാണത്തിനു ശ്രമം തുടങ്ങും. വാഹനം വാങ്ങാന്‍ സാഹചര്യമൊരുങ്ങും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - സുഖസൗകര്യം വര്‍ധിപ്പിക്കും. സാമ്പത്തിക വഞ്ചന സൂക്ഷിക്കണം. ദീര്‍ഘ കാലത്തെ ആഗ്രഹം നിറവേറും. ഗുണകരമായ സുഹൃദ്ബന്ധമുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - കച്ചവടരംഗം വിപുലീകരിക്കും. പഠനത്തില്‍ ജാഗ്രതക്കുറവ് പാടില്ല. പ്രയത്‌ന ഫലം കണ്ടുതുടങ്ങും. സന്താനങ്ങള്‍ മുഖേന സന്തോഷിക്കാന്‍ അവസരം ലഭിക്കും.

horoscope

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - കലാകാരന്മാരുടെ പ്രശസ്തി വര്‍ധിക്കും. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യം ഉണ്ടാകും. മേലധാരികാരികളെ തൃപ്തിപ്പെടുത്താന്‍ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പ്രതിസന്ധികളില്‍ കൃത്യമായ തീരുമാനം സാധ്യമാകും. ബിസിനസ് നേട്ടത്തിനു കൂടുതല്‍ യത്‌നിക്കേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിനു ശ്രമിക്കാവുന്നതാണ്.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - കര്‍മവിഘ്‌നം ഉണ്ടാകില്ല. ലഘുദേഹാരിഷ്ട പ്രതീക്ഷിക്കണം. കഷ്ടപ്പെടുന്ന വരെ സഹായിക്കാന്‍ കഴിയും. സന്തോഷാനുഭവം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. മറ്റുള്ളവരുടെ വിശ്വസ്തതയ്ക്കു പാത്രമാകും. പുതിയ സംരംഭങ്ങള്‍ക്കു വേണ്ടപ്പെട്ടവരുടെ സഹായം ഉണ്ടാകും.

horoscope

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - കുടുംബപ്രശ്‌നം പരിഹരിക്കപ്പെടും. അലസതവിട്ടു പ്രവര്‍ത്തിക്കാനുള്ള മനോഭാവം ഉണ്ടാകണം. ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കും. സാമ്പത്തിക കാര്യങ്ങളില്‍ വീഴ്ച പാടില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ആരോഗ്യസ്ഥിതി ഏറെക്കുറെ തൃപ്തികരമാകും. കുടുംബസൗകര്യം മെച്ചപ്പെടുത്താനാകും. സ്വന്തക്കാരുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യതയുണ്ട്.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ഭാവിക്കു പ്രയോജനപ്പെടുന്ന പദ്ധതി ആസൂത്രണം ചെയ്യും. ആരോഗ്യപ്രശ്‌നങ്ങളെ ഭയപ്പെടേണ്ടതില്ല. സാമ്പത്തികസ്ഥിതി അനുകൂലമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - കുടുംബംവിട്ട് താമസിക്കാനിട വരും. വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം ഉണ്ടാകും. കാര്യവിഘ്‌നം മാറും. തര്‍ക്കങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സാമ്പത്തികകാര്യത്തില്‍ അലസത പാടില്ല. പൊതുവേ എല്ലാ തടസ്സവും നീങ്ങും. കുടുംബാന്തരീക്ഷം ശാന്തിയും സമാധാനവും നിറഞ്ഞതാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+