Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് സാധ്യത, വിവാഹക്കാര്യത്തില്‍ തീരുമാനം, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം

മേടം - പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി കൂടും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂല സമയം. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും.

ഇടവം - അലങ്കാരവസ്തുക്കളോട് താല്‍പര്യം കൂടും. കലാപ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. പ്രണയ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും.

മിഥുനം - മക്കള്‍ക്ക് പ്രശസ്തി. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രമോഷനു വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും അനുകൂല നീക്കുപോക്കുണ്ടാകും.

Today s Horoscope

കര്‍ക്കടകം - മറ്റുള്ളവര്‍ക്കിടയില്‍ മാന്യത വര്‍ധിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. വേഷവിധാനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും.

ചിങ്ങം - പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കര്‍മ്മപുഷ്ടിക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും.

കന്നി - വസ്തുവാഹനാദികള്‍ സമ്പാദിക്കും. കൂട്ടുകച്ചവടത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. എല്ലാ കാര്യങ്ങളിലും സത്യസന്ധത പാലിക്കും. വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ സാധിക്കും.

തുലാം - പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.

Today s Horoscope

വൃശ്ചികം - പ്രതീക്ഷിച്ച സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കു വാരം ഗുണകരമാണ്. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയും.

ധനു - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും. സാഹസികപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

മകരം - സര്‍ക്കാര്‍ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ഉദ്ദേശം സാധിക്കും. ചില വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാനിടയുണ്ട്. സുഹൃത്തുക്കളില്‍നിന്നു പലവിധ സഹായങ്ങളും പ്രതീക്ഷിക്കാം. പഠനകാര്യങ്ങളില്‍ ശ്രദ്ധ കുറയും.

കുംഭം - എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സമൂഹത്തില്‍ മാന്യസഥാനം കൈവരിക്കും. സന്താനങ്ങള്‍ക്ക് തൊഴില്‍ലബ്ധി ഉണ്ടാകാനിടയുണ്ട്. ആഢംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.

മീനം - എല്ലാവരോടും ഹൃദ്യമായി പെരുമാറും. പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം. തൊഴില്‍രഹിതര്‍ക്കു ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+