Get Updates
Get notified of breaking news, exclusive insights, and must-see stories!

Today Horoscope: വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം, എടുത്തുചാടി തീരുമാനങ്ങളെടുക്കരുത്, നാൾഫലം

മേടം - പുതിയ സുഹൃത് ബന്ധം ഉടലെടുക്കും. ഏറ്റെടുത്ത ചുമതലകള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും. നല്ല കാര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. സ്‌നേഹബന്ധങ്ങള്‍ സംപുഷ്ടമാകും.

ഇടവം - എടുത്തുചാടി തീരുമാനങ്ങളെടുക്കരുത്. സഹപ്രവര്‍ത്തകരില്‍നിന്ന് വിപരീത അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബശ്രേയസ്സ് വര്‍ധിക്കും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യത്തില്‍ പങ്കെടുക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

മിഥുനം - നല്ല കാര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. മനസ്സിന് ഉന്മേഷം പകരുന്ന ചില അനുഭവങ്ങള്‍ ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. രാഷ്ട്രീയരംഗത്ത് എതിരാളികളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും.

Today Horoscope

കര്‍ക്കടകം - മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പൊതുരംഗത്ത് ജനാനുകൂല്യം വര്‍ധിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിറവേറ്റും.

ചിങ്ങം - കുറെ കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടും. പഠനത്തില്‍ ഉയര്‍ച്ച ഉണ്ടാകും. വരുമാന വര്‍ദ്ധനയ്ക്കനുസരിച്ച് ചെലവും ഉണ്ടാകും. യാത്രാക്ലേശത്തിനു സാധ്യത. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒത്തുവരും. സ്‌നേഹബന്ധങ്ങള്‍ ഉടലെടുക്കും.

കന്നി - തൊഴില്‍ പ്രശ്‌നങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യും. സല്‍ക്കര്‍മ്മങ്ങള്‍ക്കായി സമയം ചിലവഴിക്കും. വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും.

തുലാം - പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒത്തുവരും. കൂട്ടുകച്ചവടത്തില്‍ നഷ്ടത്തിനു സാധ്യത. കൃഷിരംഗത്തുള്ളവര്‍ക്ക് വരുമാനം വര്‍ധിക്കും. ഏത് പ്രതികൂല പരിതസ്ഥിതിയേയും അതിജീവിച്ച് ഉദ്ദേശ്യം സാധിക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും.

Today Horoscope

വൃശ്ചികം - സുഹൃത്തുക്കളില്‍നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കാം. കാര്യസാധ്യം ഉണ്ടാകും. യാത്രകള്‍ പ്രയോജനകരമാകും.

ധനു - സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. യുവജനങ്ങളുടെ വിവാഹത്തിന് തീരുമാനമാകും. ജീവിതത്തില്‍ പൊതുവെ അലസത ഉണ്ടാവാനിടയുണ്ട്. മനസ്സിന് അനുഭവപ്പെട്ടിരുന്ന അസ്വസ്ഥതകള്‍ മാറുന്നതാണ്. ആരോഗ്യനില മെച്ചപ്പെടും.

മകരം - മനോധൈര്യം വര്‍ധിക്കും. കര്‍മരംഗത്ത് പ്രമോഷന്‍ പ്രതീക്ഷിക്കാം. കൃഷിക്കാര്‍ക്കു ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.

കുംഭം - മനസ്സിന് അനുഭവപ്പെട്ടിരുന്ന അസ്വസ്ഥതകള്‍ മാറുന്നതാണ്. യാത്രയില്‍ ചില തടസ്സത്തിനു സാധ്യത കാണുന്നു. ഉദരസംബന്ധമായ അസുഖത്തിനു സാധ്യത. ഉന്നത വിദ്യാഭ്യാസരംഗത്ത് നല്ല പുരോഗതി ഉണ്ടാവും. കുടുംബത്തില്‍ ചില മംഗളകാര്യങ്ങള്‍ നടക്കും.

മീനം - പുതിയ സംരംഭങ്ങള്‍ക്ക് ലഘുവായ തടസ്സങ്ങള്‍ ഉണ്ടാകും. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. വ്യവഹാരാദികളില്‍ വിജയം പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+