Today's Horoscope: വിദേശത്ത് പോകാനുളള അവസരം കിട്ടും, സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും. കുടുംബകലഹത്തിനു സാധ്യത
മേടം - വ്യവഹാര വിഷയങ്ങള്‍ ഉണ്ടാകും. പ്രതിബന്ധങ്ങള്‍ വര്‍ദ്ധിക്കും. ദൂരയാത്രകള്‍ മാറ്റിവയ്ക്കണം. പുത്രന്മാര്‍ മുഖേന നേട്ടം ഉണ്ടാകും. കര്‍മശേഷി പ്രകടിപ്പിക്കും. ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടതായി വരും. അദ്ധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കും. തര്‍ക്ക വിഷയങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ശ്രമിക്കണം.
ഇടവം - ജോലിസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമാകും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും വിജയത്തിലെത്തിക്കും. ആത്മീയകാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കും. ഭാര്യയുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. വാക്‌സാമര്‍ഥ്യം മുഖേന ആരേയും ആകര്‍ഷിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയ സാധ്യത.
മിഥുനം - കര്‍മശേഷി പ്രകടിപ്പിക്കും. പിണങ്ങി നിന്നവരുമായി ഇണങ്ങും. പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വയ്ക്കും. അന്യദേശങ്ങളില്‍ പോകാന്‍ അവസരം ഉണ്ടാകും. ഏതു കാര്യത്തിനും ദൈവാധീനം ഉണ്ടാകും. ആരോഗ്യപരമായി നല്ല കാലമല്ല. ഉന്നതവിദ്യാഭ്യാസത്തിന് അനുകൂല സമയം.

കര്‍ക്കടകം - പ്രതിസന്ധികളെ സമര്‍ത്ഥമായി മറികടക്കും. ദാമ്പത്യസുഖം വര്‍ധിക്കും. കലാകാരന്മാര്‍ക്ക് കഴിവു പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. സാമ്പത്തികമായി നേട്ടം ഉണ്ടാകും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.
ചിങ്ങം - ശത്രുക്കളെ കീഴ്‌പ്പെടുത്തും. സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും. കുടുംബകലഹത്തിനു സാധ്യത. സന്താന വിഷമങ്ങള്‍ മാറും. വിദേശത്തുനിന്നും സന്തോഷവാര്‍ത്തകള്‍ ശ്രവിക്കും. കര്‍മപ്രതിബന്ധം മറികടക്കും.
കന്നി - സാഹസികകൃത്യങ്ങളില്‍ ഏര്‍പ്പെടും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും. യാത്രകൊണ്ട് പ്രയോജനമുണ്ടാകും. കര്‍മ്മസംബന്ധമായി വളരെയധികം ശ്രദ്ധിക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല.
തുലാം - കര്‍മപ്രതിബന്ധം മറികടക്കും. സ്ഥാനമാനങ്ങള്‍ ലഭിക്കും. ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം. അസമയത്തുള്ള യാത്ര കഴിവതും ഒഴിവാക്കണം.

വൃശ്ചികം - കുറേക്കാലമായി വച്ചു പുലര്‍ത്തുന്ന ആഗ്രഹങ്ങള്‍ സാധിക്കും. അലങ്കാര വസ്തുക്കള്‍ സമ്പാദിക്കാനാകും. പൊതുപ്രവര്‍ത്തകര്‍ ആരോപണങ്ങളെ മറികടക്കും. സമൂഹത്തിലും വീട്ടിലും ഒറ്റപ്പെട്ട അവസ്ഥ സംജാതമാകും.
ധനു - ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ വളരെ സൂക്ഷിക്കണം. കര്‍ഷകര്‍ക്ക് അനുകൂലമാണ്. ഔഷധസേവ ഫലിക്കും. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും.
മകരം - പാരമ്പര്യസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. സന്താനങ്ങള്‍ക്ക് ശ്രേയസ്സ് വര്‍ധിക്കും. ബിസിനസ്സുകാര്‍ക്കു നേട്ടങ്ങളുണ്ടാകും. മനസിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. അസമയത്തുള്ള യാത്ര ഒഴിവാക്കണം. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും.
കുംഭം - കര്‍ഷകര്‍ക്ക് അനുകൂലമാണ്. പ്രശ്‌നങ്ങളെ സമര്‍ത്ഥമായി നേരിടും. ധനാഭിവൃദ്ധി പ്രതീക്ഷിക്കാം. എടുത്തുചാടിയുള്ള പ്രവര്‍ത്തനം ആപത്താണ്. ആരോഗ്യനില വളരെ ശ്രദ്ധിക്കണം. സിനിമാ, സീരിയല്‍ രംഗത്തുള്ളവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കും.
മീനം - ഭാവിയില്‍ നേട്ടമുണ്ടാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷങ്ങള്‍ കൂടും.












Click it and Unblock the Notifications