Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രതീക്ഷിത ധനനഷ്ടത്തിനും, മനഃക്ലേശത്തിനും സാധ്യത, എടുത്തുചാട്ടം നിമിത്തം പണി കിട്ടും, നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - പുണ്യക്ഷേത്ര സന്ദര്‍ശനം സാധ്യമാകും. ഉദ്യോഗാര്‍ത്ഥികളുടെ ശുപാര്‍ശകള്‍ മാനിക്കപ്പെടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കാന്‍ സാധിക്കും. ബന്ധുജന ഗുണമുണ്ടാകും. വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വരവില്‍ കവിഞ്ഞ് ചെലവ് വര്‍ധിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനൂകൂല്യം ലഭിക്കും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - തൊഴില്‍രംഗത്ത് ശത്രുക്കളുടെ പ്രവര്‍ത്തനം വിഷമം ഉണ്ടാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. വിവാഹ തീരുമാനം ഉണ്ടാകും. യാത്രാക്ലേശം ഉണ്ടാകും. എടുത്തുചാട്ടം നിമിത്തം അബദ്ധത്തിനു സാധ്യത.

astrology

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യവിജയം, പിതൃഗുണം, കര്‍മ്മരംഗത്ത് പുരോഗതി, യാത്രാനേട്ടം ഇവ ഫലം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ താല്‍പര്യം കുറയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പുതിയ സംരംഭം ആരംഭിക്കാന്‍ നല്ല സമയം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ദാമ്പത്യജീവിതം തൃപ്തികരമായിരിയ്ക്കും. സഹനശക്തിയും, ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപെടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - മനസ്സിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമൂഹിക, സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും, പ്രശസ്തിയും ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാകാര്യവും കൃത്യതയോടും ഉത്തരവാദിത്തത്തോടും ചെയ്തു തീര്‍ക്കാന്‍ സാധിക്കും. കര്‍മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും.

astrology

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - മനഃസന്തോഷവും സമാധാനവും ഉണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - മാതാവിന് രോഗാരിഷ്ഠതകള്‍ അനുഭവപ്പെടും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. യാത്രകള്‍ ആവശ്യമായി വരും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. പുതിയ സുഹൃത്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരഗുണം ഉണ്ടാകും. സന്താനശ്രേയസ്സും, യാത്രാ നേട്ടവും ഫലം.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - മുന്‍കോപം നിയന്ത്രിക്കണം. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. വിദേശത്തുനിന്ന് മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിന് സാധ്യത. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. അപ്രതീക്ഷിത ധനനഷ്ടത്തിനും, മനഃക്ലേശത്തിനും സാധ്യത. സന്താഗുണം ഉണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+