വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്നു കൂടുതല്‍ വരുമാനം, ഇന്റര്‍വ്യൂകളില്‍ ശോഭിക്കും
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടും. ഇന്റര്‍വ്യൂകളില്‍ ശോഭിക്കും. കൂട്ടുകെട്ടുകള്‍ ഗുണം ചെയ്യും. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - ചില പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കും. ഉന്നത വ്യക്തികളുമായി നല്ല ബന്ധം പുലര്‍ത്തും.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - വരുമാനത്തില്‍ കുറവ് അനുഭവപ്പെടും. മേലധികാരികളെ തൃപ്തിപ്പെടുത്താന്‍ വിഷമിക്കും. കോടതിവിധികള്‍ നുകൂലമാകാന്‍ സാധ്യതയുണ്ട്. അകൃത്യങ്ങള്‍ ചെയ്യരുത്.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - പൊതുവേ ധനാഗമം കുറയും. വിരോധികള്‍ വര്‍ധിക്കും. പ്രധാനപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും. യാത്രകള്‍ മാറ്റിവയ്ക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - കൃഷിയില്‍നിന്നു കൂടുതല്‍ വരുമാനമുണ്ടാകും. മേലധികാരികള്‍ ഉദാരമായി പെരുമാറും. കുടുംബശ്രേയസ്സുണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - ചില പ്രധാനപ്പെട്ട എഴുത്തുകള്‍ ലഭിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. ഉന്നത വ്യക്തികളുടെ സഹായം ഉണ്ടാകും. ബന്ധുജനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ഗൃഹനിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിക്കും. സന്താന ശ്രേയസ്സ് വര്‍ധിക്കും. ഉന്നത വ്യക്തികള്‍മൂലം പല നേട്ടങ്ങളും ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - മനസ്സ് പല കാരണങ്ങളാലും അസ്വസ്ഥമാകും. കൃഷി ലാഭകരമാകില്ല. പുതിയ ഉത്തരവാദിത്വങ്ങള്‍ കൂടി ഏറ്റെടുക്കേണ്ടതായി വരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - വിദേശയാത്ര മാറ്റിവയ്‌ക്കേണ്ടി വരും. ഭാര്യയ്ക്കു ലഘുവായ അസുഖങ്ങളുണ്ടാകും. രാഷ്ട്രീയക്കാര്‍ക്കു ശോഭിക്കാന്‍ കഴിയില്ല.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - ഭൂമിയില്‍ നിന്നു കൂടുതല്‍ വരുമാനമുണ്ടാകും. തൊഴില്‍രഹിതര്‍ ജോലിയില്‍ പ്രവേശിക്കും. ഏകാധിപത്യ പ്രവണത പ്രദര്‍ശിപ്പിക്കും. കോടതിവിധികള്‍ സന്തോഷിപ്പിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - കുടുംബജീവിതത്തില്‍ സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. സമ്പത്തും മാന്യതയും വര്‍ധിക്കും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - വീടിന്റെ അറ്റകുറ്റപ്പണി തീര്‍ക്കും. കലാരംഗങ്ങളില്‍ പരിശോഭിക്കും. വാക്ചാതുര്യം ഉണ്ടാകും.












Click it and Unblock the Notifications