പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും, അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കും, വിദേശത്തുനിന്നും സാമ്പത്തിക നേട്ടം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തു തിരിച്ചു കിട്ടും. യാത്രാഗുണം ഉണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. സന്താനശ്രേയസ്സുണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - വിദേശത്തുനിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. ഉദ്യോഗര്‍ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. പിതൃഗുണം ഉണ്ടാകും.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. മാതൃഗുണം ഉണ്ടാകും. അപ്രതീക്ഷിതമായി മേലധികാരികളില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരം നേരിടേണ്ടിവരും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേദിയില്‍ ശോഭിക്കാനാകും. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - കര്‍മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ദാമ്പത്യസുഖവും, മനഃസന്തോഷവും അനുഭവപ്പെടും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - അന്യദേശത്ത് താമസിക്കുന്നവര്‍ക്ക് ഗുണാനുഭവം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റത്തിന് സാധ്യത. ബിസിനസ്സ് അഭിവൃദ്ധിപ്പെടും. യാത്രാഗുണം ഉണ്ടാകും.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - എല്ലാ കാര്യത്തിലും ഉണര്‍വ്വും ഉന്മേഷവും അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. മുന്‍കോപവും, എടുത്തുചാട്ടവും ഉപേക്ഷിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം കുറയും. പുതിയ സുഹൃത്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ വളരെ ജാഗ്രതവേണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - കര്‍മ്മസംബന്ധമായി യാത്ര ആവശ്യമായി വരും. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. സന്താനങ്ങള്‍ക്ക് രോഗസാധ്യത കാണുന്നു.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - കര്‍മ്മരംഗത്ത് പലവിധ വിഷമത കളും ഉണ്ടാകും. സാമ്പത്തിക തിരിമറിയില്‍പ്പെടാതെ സൂക്ഷിക്കുക. വസ്തുതര്‍ക്കത്തിനും കലഹത്തിനും സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കു. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം. ധനനഷ്ടത്തിനു സാധ്യത.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ചെറിയതോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. പഴയകാല സുഹൃത്തിനെ കാണാന്‍ സാധിക്കും. വസ്തുവാഹനാദിയോഗം കാണുന്നു. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. സന്താനസൗഭാഗ്യം ഉണ്ടാകും. കലാ കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും, സാമ്പത്തികനേട്ടവും ഉണ്ടാകും. വാക്‌സാമര്‍ഥ്യം പ്രകടമാകും.












Click it and Unblock the Notifications