വഞ്ചനയില്‍ അകപ്പെടാനിടയുണ്ട്, ദുഃഖവാര്‍ത്ത ശ്രവിക്കും, ധനനഷ്ടം ഉണ്ടാകും, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - കലഹങ്ങള്‍ രമ്യമായി പരിഹരിക്കും. ആഭരണങ്ങള്‍ വാങ്ങും. വിവേകത്തോടെ പ്രവര്‍ത്തിക്കും. കലാകായികരംഗത്തു ശോഭിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - വിദേശയാത്ര ഉണ്ടാകും. കുടുംബഐക്യത ഉണ്ടാകും. രാഷ്ട്രീയക്കാര്‍ക്കു നല്ല സമയമാണ്. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടും.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - ധനാഗമം ഉണ്ടാകും. വിരോധികള്‍ കുറയും. പ്രധാനപ്പെട്ട രേഖകളില്‍ ഒപ്പു വയ്ക്കും. യാത്രകള്‍ സുഖകരമാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വ്യാപാരികള്‍ കരുതിയിരിക്കണം. കുടുംബമൊന്നിച്ചു യാത്രപോകും. ജോലിക്കാര്‍ ശ്രദ്ധിക്കണം. സാഹസികമായി പ്രവര്‍ത്തിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. പരാജയ ഭീതി ഉണ്ടാകും. കര്‍ഷകര്‍ക്കു നല്ല സമയമാണ്. വാഹനങ്ങള്‍ മുഖേന നഷ്ടം ഉണ്ടാകും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - പാരമ്പര്യവസ്തുവകകള്‍ അധീനതയിലാവും. നിവേദനങ്ങള്‍ മാനിക്കപ്പെടും. പുതിയ സുഹൃത്തുക്കളുണ്ടാകും.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - തീരുമാനങ്ങളെടുക്കാന്‍ വിഷമിക്കും. സന്താനഗുണം ഉണ്ടാകും. ഗുരുക്കന്മാരെ കണ്ടുമുട്ടും. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - ശരീരസുഖം കുറയും. നല്ല കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. നേട്ടങ്ങള്‍ കുറയുന്ന വാരമാണ്. ആര്‍ഭാടങ്ങള്‍ നിയന്ത്രിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - വഞ്ചനയില്‍ അകപ്പെടാനിടയുണ്ട്. ദുഃഖവാര്‍ത്ത ശ്രവിക്കും. മേലധികാരികളെ തൃപ്തിപ്പെടുത്തും. ധനനഷ്ടം ഉണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കും. കര്‍മവിജയം ഉണ്ടാകും. നല്ല പേരു സമ്പാദിക്കും. പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ചെലവുകള്‍ കുറയ്ക്കാനാകും. അപടങ്ങളെ തരണം ചെയ്യും. കലാരംഗത്തു ബഹുമതികള്‍ കിട്ടാനിടയുണ്ട്.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - വരുമാനം കൂടും. ഉത്തരവാദിത്തബോധം ഉണ്ടാകും. വാഗ്വാദങ്ങളില്‍ ഇടപെടരുത്. എല്ലാരംഗത്തും വിജയാനുഭവങ്ങള്‍ ഉണ്ടാകും.












Click it and Unblock the Notifications