ആപത്തുകളുണ്ടാകാന്‍ സാധ്യത, ബന്ധുക്കള്‍ മൂലം ക്ലേശിക്കും. ബിസിനസ്സ് ലാഭം കുറയും, ലക്ഷ്യത്തിലെത്തും, നാൾഫലം
മേടം - കാര്യവിഘ്‌നങ്ങള്‍ വര്‍ധിക്കും, കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. രാഷ്ട്രീയക്കാര്‍ ബഹുമാനിക്കപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി കൂടും.
ഇടവം - മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മ രംഗത്ത് പ്രശസ്തി കൂടും. ആപത്തുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ധര്‍മ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. യാത്രകള്‍ മാറ്റിവയ്ക്കും.
മിഥുനം - ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂരയാത്രയ്ക്ക് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദികലകളില്‍ താത്പര്യം വര്‍ദ്ധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.

കര്‍ക്കടകം - കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഠിനപ്രയത്‌നം വേണ്ടിവരും. ബന്ധുക്കള്‍ മൂലം ക്ലേശിക്കും. ബിസിനസ്സ് ലാഭം കുറയും. ദുര്‍വ്യയം ധാരാളം ഉണ്ടാകും.
ചിങ്ങം - തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും.
കന്നി - കലാരംഗത്ത് അവസരങ്ങള്‍ ലഭിക്കും. പരാജയഭീതി മാറും. മറ്റുള്ളവരെ സഹായിക്കും. ജോലിയില്‍ സ്ഥിരീകരണം ലഭിക്കും.
തുലാം - ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്ടഭക്ഷണലാഭം ഉണ്ടാകും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

വൃശ്ചികം - കര്‍മരംഗത്തു സ്ഥാനമാനങ്ങള്‍ ലഭിക്കും. അന്യദേശയാത്ര വേണ്ടിവരും. നല്ല കാര്യങ്ങള്‍ക്കായി ധനം വിനിയോഗിക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തും.
ധനു - ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. ആലോചിക്കാതെ പ്രവര്‍ത്തിച്ച് അബദ്ധത്തില്‍ ചെന്നുപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക. വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും.
മകരം - വിവാഹ കാര്യങ്ങള്‍ തീരുമാനിക്കും. മേലുദ്യോസ്ഥരുടെ ആനുകൂല്യം ഉണ്ടാകും. സാഹസികമായി പ്രവര്‍ത്തിക്കും. ആരോഗ്യസ്ഥിതി തൃപ്തികരം.
കുംഭം - സര്‍വകാര്യ വിജയം. പിതൃഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. കര്‍മ്മ രംഗത്ത് പുരോഗതി ഉണ്ടാകും. അനാഥാലയങ്ങള്‍ക്കായി പണം ചെലവഴിക്കും. അനാവശ്യചിന്തകള്‍ മുഖേന മനസ് അസ്വസ്ഥമാകും. പിതാവിന് അനുഭവപ്പെട്ടിരുന്ന ശാരീരിക ക്ലേശങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
മീനം - സ്ഥാനപ്രാപ്തി, ബന്ധുഗുണം എന്നിവ ഉണ്ടാകും. പഠനത്തില്‍ ഉന്നതിയുണ്ടാകും. വ്യവഹാര കാര്യത്തില്‍ തീര്‍പ്പികല്‍പിക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും.












Click it and Unblock the Notifications