Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകും, സമ്പാദ്യം വര്‍ധിക്കും, ഐശ്വര്യവും രോഗശാന്തിയും ഉണ്ടാകും

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഉത്തരവാദിത്തങ്ങള്‍ കൂടും. വിവാഹപരമായ തീരുമാനങ്ങള്‍ എടുക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. കുടുംബസുഖം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - നല്ല കാര്യങ്ങള്‍ ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കു നല്ല വാരമാണ്. വ്യവഹാരകാര്യങ്ങളില്‍ വിജയം. സാമര്‍ഥ്യം ഉണ്ടാകും. മനോവ്യാകുലതകള്‍ മാറും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - അലസത ഉണ്ടാകും. കര്‍മകാര്യങ്ങളില്‍ ശ്രദ്ധിക്കണം. കലാകാരന്മാര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. അകൃത്യങ്ങള്‍ ആചരിക്കും.

astro

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - കര്‍മ്മഉയര്‍ച്ച കുറയും. വിദ്യാ ലാഭം ഉണ്ടാകും. പുണ്യകര്‍മങ്ങള്‍ ചെയ്യണം. സ്വജനവിരഹത്തിനു സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ഉന്നതസ്ഥാനപ്രാപ്തി ഉണ്ടാകും. ഉദ്ദിഷ്ടകാര്യം സാധിക്കും. സുഹൃത്തുക്കളുടെ ആനുകൂല്യം ഉണ്ടാകും. പ്രശസ്തി ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - ഐശ്വര്യം, രോഗശാന്തി എന്നിവ ഉണ്ടാകും. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ് ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്കു വാരം ശുഭകരമാണ്.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും. സമ്പാദ്യം വര്‍ധിക്കും. തൊഴിലന്വേഷകര്‍ക്ക് വാരം ശുഭകരമാണ്. മേലധികാരികളുടെ പ്രശംസ ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - കാര്യവിജയം ഉണ്ടാകും. ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. കലാകാരന്മാര്‍ ശ്രദ്ധിക്കുക. സ്വജനകലഹം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - വരവും ചെലവും ഒത്തുപോകും. രോഗങ്ങള്‍ പിടിപെടും. ബന്ധുജനാനുകൂല്യം ഉണ്ടാകും. യാത്രകള്‍ മുടങ്ങും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധി ക്കണം. കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. എല്ലാ രംഗത്തും ശോഭിക്കും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ദേഹാരിഷ്ടകള്‍ മാറും. കാര്‍ഷികരംഗം മോശമാകില്ല. വീട് മോടിപിടിപ്പിക്കും. സാമ്പത്തിക വിഷമങ്ങളെ അതിജീവിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ബഹുജനസമ്മിതി വര്‍ധിക്കും. കര്‍മസാമര്‍ഥ്യം പ്രകടിപ്പിക്കും. ആരോഗ്യരംഗം തൃപ്തികരമാകും. സംഭാഷണസാമര്‍ഥ്യം ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+