Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർ ഭാഗ്യം കൊണ്ട് അപകടങ്ങളില്‍ നിന്നു രക്ഷപെടും, കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകും, നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഭാഗ്യത്തിന്റെ ആനുകൂല്യം കുറയും. സന്താനങ്ങള്‍ക്കു ശോഭിക്കാനാവും. കാര്‍ഷികരംഗത്തു ചെറിയ തടസ്സങ്ങള്‍ നേരിടും. വാഹനങ്ങള്‍ക്കു റിപ്പയര്‍ ആവശ്യമാകും. മാതാപിതാക്കളില്‍ നിന്ന് അത്യധികം ഗുണപ്രദമായ ചില കാര്യങ്ങളുണ്ടാവും. തെറ്റായ പ്രവര്‍ത്തനങ്ങളെ അറിഞ്ഞു സ്വമേധയാ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ മാറും. ദാനധര്‍മങ്ങള്‍ ചെയ്യും. ആത്മവിശ്വാസവും ശ്രദ്ധയും കൈവരും. ഉന്നതരില്‍ നിന്ന് അംഗീകാരങ്ങള്‍ക്കു സാധ്യതയുള്ള കാലമാണ്. ദൈവാനുകൂല്യം വളര്‍ത്തിയെടുക്കുന്നതും സല്‍ക്കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - വിവേകത്തോടെ പ്രവര്‍ത്തിക്കുക. മനഃസുഖം ഉണ്ടാകും. കാര്‍ഷിക നേട്ടങ്ങള്‍ വര്‍ധിക്കും. കലാരംഗത്തു ശോഭിക്കും. സന്തോഷകരമായ ജീവിതം നയിക്കും. ഭാഗ്യം കൊണ്ട് അപകടങ്ങളില്‍ നിന്നു രക്ഷപെടും.

Today s Horoscope

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കണം. നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ മാറും. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. പഴയ സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ അവസരം ലഭിക്കും. മറ്റുള്ളവരുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ധനലാഭം കുറയാനിടയുണ്ട്. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകും. പുതിയ പദ്ധതികള്‍ക്കു തടസ്സങ്ങള്‍ ഉണ്ടാവും. കുടുംബാംഗങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ ഉണ്ടാവും. പ്രശസ്തി വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചെയ്തുവയ്ക്കും. തൊഴില്‍രംഗത്ത് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണകരമായ ആശയങ്ങളുമായി വേണ്ടപ്പെട്ടവരുമായി ഒത്തുചേരാന്‍ അവസരം ഉണ്ടാവും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - വിദ്യാവിഘ്‌നങ്ങള്‍ മാറും. വ്യാപാരരംഗത്തു ശോഭിക്കും. കൊടുത്ത പണം തിരിച്ചുകിട്ടും. കര്‍മമേഖല തൃപ്തികരമാകും. മനഃസംതൃപ്തി വര്‍ധിക്കും. നിലവിലുള്ളതിനെക്കാള്‍ നല്ല തൊഴിലിന് അവസരം ലഭിക്കും. പുതിയ ചില സംരംഭങ്ങള്‍ക്ക് മുതിരും. വിപരീത സാഹചര്യങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാനും ഒഴിഞ്ഞുമാറാനും സാധിക്കും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - പ്രവര്‍ത്തനരംഗത്തു ശ്രദ്ധ ആവശ്യമാണ്. അസുഖങ്ങളെ തരണം ചെയ്യും. സന്താനശ്രേയസ്സ് വര്‍ധിക്കും. സംതൃപ്തമായ മാനസികാവസ്ഥ ഉണ്ടാവും. ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും. മധ്യസ്ഥത, ചര്‍ച്ച എന്നിവ വിജയകരമാവും. മത്സരബുദ്ധി വച്ചുപുലര്‍ത്തും.

Today s Horoscope

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - മുതിര്‍ന്നവരോടു ശ്രദ്ധിച്ചു പെരുമാറണം. ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. പണം കടം കൊടുക്കും. അപ്രതീക്ഷിതമായി സാമ്പത്തിക സഹായങ്ങള്‍ കൈവരും. സഹായം അഭ്യര്‍ത്ഥിച്ചുവരുന്നവരെ നിരുത്സാഹപ്പെടുത്തില്ല. സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നതുപോലെ തോന്നും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മാതാവിന്റെ ഇഷ്ടങ്ങള്‍ നിറവേറ്റും. പുനരാലോചനയില്‍ ചില കാര്യങ്ങള്‍ക്കു മാറ്റങ്ങള്‍ വരുത്തും. വേണ്ടപ്പെട്ടവരില്‍ നിന്നു ജീവിതപുരോഗതിക്കാവശ്യമായ ചില അവസരങ്ങള്‍ ലഭിക്കും. ഇവ മുതലെടുക്കാന്‍ ശ്രമിക്കണം.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ശരീരക്ഷീണം അനുഭവപ്പെടും. ഭൂമി സംബന്ധമായ ഇടപാടുകള്‍ നടത്തരുത്. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. നേതൃസ്ഥാനങ്ങളില്‍നിന്നു സ്വമേധയാ പിന്മാറും. സുഹൃത്തുക്കള്‍ മുഖാന്തരം ഗുണാനുഭവങ്ങള്‍ വര്‍ധിക്കും. കുടുംബത്തില്‍നിന്നും നല്ല അനുഭവങ്ങള്‍ വര്‍ധിക്കും. പ്രയത്‌നിക്കുന്നതിന്റെ ഫലം മറ്റുള്ളവര്‍ക്കും അനുഭവയോഗ്യമാവും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - വാഹന ഇടപാടില്‍ ലാഭം ഉണ്ടാകും. പണച്ചെലവ് അധികരിക്കും. പഠനരംഗത്തു ശോഭിക്കാന്‍ കഴിയും. പുതിയ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കും. പുതിയ പഠനാവസരങ്ങള്‍ തേടിയെത്തും. വേണ്ടപ്പെട്ടവരെ അകമഴിഞ്ഞു സഹായിക്കും. പുറത്തു ധൈര്യം പ്രകടിപ്പിക്കുമെങ്കിലും ഉള്‍ഭയം വര്‍ധിക്കും. വാഹന സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങള്‍ കൂടും. സ്വത്തുതര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തും. പഠന കാര്യങ്ങള്‍ മെച്ചപ്പെടും. പരിജ്ഞാനവും പ്രവൃത്തിപരിചയവും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കും. സാഹസികതാ മനോഭാവം വളരും. പ്രണയകാര്യങ്ങള്‍ അനുകൂലമാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+