Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർ സ്വന്തമായി വീട് വാങ്ങും, അസമയത്തുള്ള യാത്ര അപകടം, ഭൂമിയിലൂടെ ധനലാഭം, നാൾഫലം

മേടം - ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്ര ഒഴിവാക്കണം.

ഇടവം - കുടുംബച്ചുമതല നിര്‍വഹിക്കുന്നതില്‍ താല്‍പര്യം കാണിക്കും. വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കാനുള്ള പ്രവണത ഉണ്ടാകും. കലാകാരന്മാര്‍ക്കു കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കും.

മിഥുനം - വിവാഹകാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കണം. കര്‍മ്മരംഗത്ത് ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും.

astro

കര്‍ക്കടകം - കച്ചവടം ഗുണകരമാകും. പ്രതിസന്ധി മറികടക്കാനുള്ള മനോബലം ഉണ്ടാകും. തീര്‍ത്ഥാടനങ്ങളില്‍ പങ്കെടുക്കും. പുതിയ പദ്ധതി നടപ്പാക്കാനുള്ള ആസൂത്രണങ്ങള്‍ പുരോഗമിക്കും.

ചിങ്ങം - അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതയ്ക്കും സാദ്ധ്യത. മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ദൃശ്യമാധ്യമപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും.

കന്നി - ബന്ധുക്കളെ സഹായിക്കാന്‍ കഴിയും. ധനലാഭം, മനഃസുഖം ഉണ്ടാകും. തൊഴില്‍രംഗത്ത് ആത്മാര്‍ത്ഥത പ്രകടിപ്പിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും.

തുലാം - പൊതുവേ എല്ലാ കാര്യതത്തിലും അലസത പ്രകടമാക്കും. അശ്രദ്ധ മുഖേന ബിസിനസ്സില്‍ ധനനഷ്ടം സംഭവിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.

astro

വൃശ്ചികം - കച്ചവടാഭിവൃദ്ധി ദൃശ്യമാകും. സഹപ്രവര്‍ത്തകരുടെ ആനുകൂല്യം കുറഞ്ഞുവരുന്നതായി അനുഭവപ്പെടും. പുതിയ ഗൃഹം വാങ്ങാനോ ഗൃഹനിര്‍മ്മാണം ആരംഭിക്കാനോ കഴിയും.

ധനു - പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. ശത്രുക്കളില്‍ നിന്നും നിരന്തരമായ പീഡനം ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

മകരം - വ്യവഹാരാദികള്‍ അനുകൂലമായ തീരുമാനത്തില്‍ അവസാനിക്കും. മാനസികാസ്വാസ്ഥ്യം ഉണ്ടാകും. കൂട്ടുകാരുമായി പിണങ്ങാനിടയുണ്ട്.

കുംഭം - മനഃക്ലേശത്തിന് സാദ്ധ്യത. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. നിദ്രാഭംഗം അനുഭവപ്പെടും. ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

മീനം - ഭാര്യയുമായി ലഘുവായ തര്‍ക്കം ഉണ്ടാകും. മാനഹാനി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനം മുഖേന ധനനഷ്ടം ഉണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+