Get Updates
Get notified of breaking news, exclusive insights, and must-see stories!

Today Horoscope: ഈ നാളുകാർക്ക് അഭീഷ്ടസിദ്ധി, മനഃസന്തോഷം, സാമ്പത്തിക നേട്ടങ്ങള്‍, അംഗീകാരം, പ്രണയസാഫല്യം

മേടം - സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും.

ഇടവം - ഭാഗ്യത്തിന്റെ ആനുകൂല്യം കുറയും. സന്താനങ്ങള്‍ക്കു ശോഭിക്കാനാവും. കാര്‍ഷികരംഗത്തു ചെറിയ തടസ്സങ്ങള്‍ നേരിടും. വാഹനങ്ങള്‍ക്കു റിപ്പയര്‍ ആവശ്യമാകും. പൊതുവെ സര്‍വ്വകാര്യവിജയം, മനസ്സിനു സന്തോഷം, സാമ്പത്തിക പുരോഗതി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത.

മിഥുനം - സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു സന്തോഷത്തിന് വകയുണ്ട്. സര്‍വ്വകാര്യ വിജയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ ഗൃഹത്തിലേക്ക് താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും വിജയകരമായി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും.

Today Horoscope

കര്‍ക്കടകം - ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ മാറും. ദാനധര്‍മങ്ങള്‍ ചെയ്യും. ധനപരമായ നേട്ടങ്ങള്‍, ഉദ്ദിഷ്ടകാര്യസിദ്ധി, ബന്ധുസമാഗമം ഇവ ഫലമാകുന്നു. സ്വപ്രയത്‌നത്താല്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്.

ചിങ്ങം - ഉദരരോഗത്തിന് സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ധനനഷ്ടം ഉണ്ടാകും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ കഴിയാതെ വരും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

കന്നി - വിവേകത്തോടെ പ്രവര്‍ത്തിക്കുക. മനഃസുഖം ഉണ്ടാകും. കാര്‍ഷിക നേട്ടങ്ങള്‍ വര്‍ധിക്കും. കലാരംഗത്തു ശോഭിക്കും. സന്തോഷകരമായ ജീവിതം നയിക്കും. ഭാഗ്യം കൊണ്ട് അപകടങ്ങളില്‍ നിന്നു രക്ഷപെടും. കാര്യപരാജയം, അഭിമാന നഷ്ടങ്ങള്‍, അനാരോഗ്യം, യാത്രാക്ലേശം, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഫലമാകുന്നതാണ്.

തുലാം - ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകള്‍ വന്നു ചേരും. ആരോഗ്യപരമായി ചെറിയ ബുദ്ധി മുട്ടുകള്‍ അനുഭവപ്പെടും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ഉന്നത വ്യക്തികളുമായി അടുത്ത് ഇടപഴകാന്‍ അവസരം ലഭിക്കും.

Today Horoscope

വൃശ്ചികം - ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കണം. നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ മാറും. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. അഭീഷ്ടസിദ്ധി, മനഃസന്തോഷം, സാമ്പത്തിക നേട്ടങ്ങള്‍, അംഗീകാരം, പ്രണയസാഫല്യം ഇവ കാണുന്നു. മധ്യാഹ്ന ശേഷം ഗുണദോഷസമ്മിശ്രം.

ധനു - പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥിത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ദാമ്പത്യ ജീവിതത്തിലെ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലും അധികം ധനച്ചെലവ് ഉണ്ടാകും.

മകരം - ധനലാഭം കുറയാനിടയുണ്ട്. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകും. പുതിയ പദ്ധതികള്‍ക്കു തടസ്സങ്ങള്‍ ഉണ്ടാവും. കാര്യവിജയം, സന്തോഷം, നൂതന സംരംഭങ്ങളുടെ തുടക്കം ഇവ ഉണ്ടാകും. ദീര്‍ഘനാളായി ചിന്തിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നതാണ്.

കുംഭം - ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സര്‍വ്വകാര്യതടസ്സങ്ങള്‍, സ്വസ്ഥതക്കുറവ്, ശിരോരോഗം, അപകടഭീതി, ധനനഷ്ടം ഇവ ഫലം.

മീനം - വിദ്യാവിഘ്‌നങ്ങള്‍ മാറും. വ്യാപാരരംഗത്തു ശോഭിക്കും. കൊടുത്ത പണം തിരിച്ചുകിട്ടും. കര്‍മമേഖല തൃപ്തികരമാകും. കാര്യതടസ്സം, അലച്ചില്‍, സ്വസ്ഥതക്കുറവ്, ധനനഷ്ടങ്ങള്‍, രോഗവിഷമതകള്‍ ഇവ ഫലം. ഉച്ചയ്ക്കുശേഷം ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+