ഈ നാളുകാർക്ക് ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും, സന്തോഷജീവിതം നയിക്കും, ഇന്നത്തെ നാൾഫലം
മേടം - ഉദ്യോഗസ്ഥസംബന്ധമായ ദൂരയാത്രകള് വേണ്ടിവരും. സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്ത് സഹായ സഹകരണങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസം നേരിടും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ധനനഷ്ടത്തിന് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. മാനസിക ഉന്മേഷത്തിനായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
ഇടവം - നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. കലാ-കായികരംഗത്തു ശോഭിക്കും. സന്തുഷ്ടജീവിതം നയിക്കും. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും. ഏതു കാര്യത്തിലും അലസതാ മനോഭാവം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. ചില സുഹൃത്തുക്കള്‍ എതിരാളികളാകും. ഏതുകാര്യവും കൃത്യതയോടും ഉത്തരവാദിത്തത്തോടും ചെയ്തു തീര്‍ക്കാന്‍ സാധിക്കും. മാതാവിന് ചില ആരോഗ്യപ്രശ്നങ്ങള്‍ക്കു സാധ്യത.
മിഥുനം - ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മനഃസമാധാനം കുറയും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. മുന്‍കോപം നിയന്ത്രിക്കണം.

കര്‍ക്കടകം - വിഭവപുഷ്ടി ഉണ്ടാകും. ഊഹക്കച്ചവടം വഴി ലാഭം ഉണ്ടാകും. നേത്രരോഗം മാറും. ഗൃഹോപകരണങ്ങള്‍ വാങ്ങും. മനസ്സിന് സന്തോഷവും, സമാധാനവും ലഭിക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണകാലമാണ്. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
ചിങ്ങം - ജീവിതപങ്കാളിയുടെ പെരുമാറ്റം മനസിനെ വേദനിപ്പിക്കും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും.
കന്നി - ധനലാഭം ഉണ്ടാകും. സന്തോഷജീവിതം നയിക്കും. പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കും. പുണ്യപ്രവൃത്തികള്‍ ചെയ്യും. ബന്ധുസമാഗമം ഉണ്ടാകും. കര്‍മ്മസംബന്ധമായ യാത്രകള്‍ ആവശ്യമായി വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനത്തിന് സാധ്യത.
തുലാം - വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനെക്കാള്‍ വിഷമത അനുഭവപ്പെടും.

വൃശ്ചികം - വിദ്യാതടസ്സങ്ങള്‍ മാറും. വ്യാപാരികള്‍ക്കു നല്ല വാരം. കടം കൊടുത്ത സംഖ്യ തിരിച്ചുകിട്ടും. കര്‍മഗുണം ഉണ്ടാകും. വാഹനമോ, ഭൂമിയോ സ്വന്തമാക്കാന്‍ അവസരമുണ്ടാകും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തികനേട്ടമുണ്ടാകും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കാനവസരം ഉണ്ടാകും.
ധനു - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. അഭിമാനം സംരക്ഷിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.
മകരം - ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. അസുഖങ്ങള്‍ കുറയും. സന്താനശ്രേയസ്സുണ്ടാകും. വ്യവസായരംഗത്തു ലാഭം ഉണ്ടാകും. നൂതനസംരംഭം തുടങ്ങാന്‍ പറ്റിയ സമയമില്ല. ഉദ്യോഗത്തിലിരിയ്ക്കുന്നവര്‍ക്ക് സ്ഥാനചലനത്തിനു സാധ്യത. കര്‍മഗുണം കുറയും. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത.
കുംഭം - വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികല്‍ തരണം ചെയ്യേണ്ടി വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും.
മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും.
മീനം - സുഹൃത്തുക്കളോടു ശ്രദ്ധിച്ചു പെരുമാറണം. പ്രതീക്ഷിക്കാത്ത നഷ്ടങ്ങളുണ്ടാകും. കടബാധ്യത കൂടും. പഠനയാത്രകള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഒത്തുവരും. സാമ്പത്തിക ക്രമക്കേടില്‍ പെടാതെ ശ്രദ്ധിക്കണം. യാത്രാഗുണം ഉണ്ടാകും. സന്താന ക്ലേശത്തിനും സാധ്യത.
-
നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും, തൊഴില്‍പരമായി മത്സരങ്ങള്‍ നേരിടും, നാൾഫലം -
കുംഭം രാശി: സാമ്പത്തികമായി ഇന്ന് ശ്രദ്ധ വേണം, ഒരു സുഹൃത്തോ അയൽക്കാരനോ നല്ല വാർത്തകൾ കൊണ്ടുവന്നേക്കാം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications