Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് അപ്രതീക്ഷിതമായി ധനാഗമം, ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ അനുഭവത്തില്‍ വരും, നാൾഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ആത്മാര്‍ത്ഥത വര്‍ധിക്കും. സൗഹൃദങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. വിദേശത്തുനിന്നു സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ബന്ധുക്കളുടെ വില മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാകും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - സ്വന്തം കര്‍മസ്ഥാപനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ കഴിയും. മക്കളുടെ കാര്യത്തില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കും. ആഗ്രഹിച്ച തൊഴിലിനു സാധ്യതയുണ്ട്. നല്ല ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യാറാകും. കാര്യനിര്‍വഹണത്തില്‍ വേഗം കുറയും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - പ്രിയപ്പെട്ടവരുടെ വിവാഹാദി കാര്യങ്ങള്‍ തീരുമാനിക്കപ്പെടും. പരീക്ഷണങ്ങള്‍ ഏറെക്കുറെ വിജയകരമാവും. ജീവിതപങ്കാളിക്കു തൊഴിലിനു സാധ്യതയുണ്ട്. വാഹന സംബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു കാലം ഗുണകരമാണ്.

horoscope

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - പഠനരംഗതത്തു തടസ്സങ്ങള്‍ വര്‍ധിക്കും. പ്രിയജനങ്ങള്‍ക്കു ഗുണകരമായ ചില കാര്യങ്ങള്‍ ചെയ്യും. മധ്യസ്ഥത, ജാമ്യം എന്നിവയ്ക്കു പുറപ്പെടരുത്. പ്രശസ്തി വര്‍ധിക്കുന്ന ചില കാര്യങ്ങളിലേര്‍പ്പെടും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വിവാഹ കാര്യങ്ങള്‍ക്കായി ശ്രമിക്കും. പരിചിതമായ കാര്യങ്ങള്‍ യഥായോഗ്യം നടപ്പിലാക്കാന്‍ കഴിയും. തെറ്റിദ്ധാരണ വര്‍ധിക്കാനിടയുണ്ട്. ചര്‍ച്ചകള്‍ ഫലപ്രദമാകും. സ്വന്തം കാര്യങ്ങളില്‍ മറ്റുള്ളവരുടെ ഇടപെടലിനു നിയന്ത്രണം ഏര്‍പ്പെടുത്തും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) - കുടുംബസ്വത്ത് അധീനതയില്‍ വരും. കലാരംഗത്തു സജീവമായാല്‍ നല്ലതാണ്. തൊഴില്‍മേഖലയില്‍ പരിവര്‍ത്തനങ്ങള്‍ക്കു സാഹചര്യം വന്നുചേരും. സന്താനങ്ങളുടെ വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - വീടിന്റെ സമീപപ്രദേശത്തു തൊഴില്‍മാറ്റം പ്രതീക്ഷിക്കാം. പോലീസ്, പട്ടാളം എന്നീ മേഖലയിലുള്ളവര്‍ക്കു നല്ലതാണ്. മുതിര്‍ന്നവരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കും.

horoscope

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട) - ആരോഗ്യപരമായി അസ്വസ്ഥത അനുഭവപ്പെടും. നാല്‍ക്കാലികളെ വളര്‍ത്തിയാല്‍ നല്ലതാണ്. എതിരഭിപ്രായങ്ങള്‍ വര്‍ധിക്കും. മുടങ്ങിക്കിടന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഉത്തമമായ കാലമാണ്. സല്‍പ്രവൃത്തികള്‍ ധാരാളമായി ചെയ്യും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - അലസത ചെറിയതോതില്‍ ഉണ്ടാകാനിടയുണ്ട്. മനഃചാഞ്ചല്യം കൂടുതലാകും. സ്വകാര്യ ആവശ്യങ്ങള്‍ക്കായി സമയം മാറ്റിവയ്ക്കും. രേഖാസംബന്ധമായ വൈകല്യങ്ങള്‍ പരിഹരിക്കപ്പെടും. അപ്രതീക്ഷിതമായി ധനാഗമം ഉണ്ടാകും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - ഒരേസമയം പല കാര്യങ്ങളിലും ഏര്‍പ്പെടേണ്ടിവരും. സ്വാര്‍ത്ഥത വര്‍ധിക്കും. സന്താനങ്ങളുടെ വിവാഹാദികാര്യങ്ങള്‍ തീരുമാനിക്കപ്പെടും. മറ്റുള്ളവരില്‍നിന്ന് ആശ്വാസകരമായ വാക്കുകള്‍ കേള്‍ക്കും. എതിരഭിപ്രായങ്ങള്‍ കുറയും. മനംമടുപ്പു വര്‍ധിക്കും.

കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - സ്വന്തമായി ചില സംരംഭങ്ങള്‍ തുടങ്ങുന്നത് നന്ന്. പെട്ടെന്നു തീരുമാനമെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. അറിയാത്ത കാര്യങ്ങളില്‍നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്. സാഹസികത, ത്യാഗശീലം എന്നിവ വളരും. ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ അനുഭവത്തില്‍ വന്നുചേരും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ബന്ധുസമാഗമത്തിനു യോഗമുണ്ട്. കുടുംബവഴക്കു തീര്‍ക്കാനും സന്തോഷത്തോടെ ജീവിക്കാനും അവസരമുണ്ടാകും. കടംകൊടുത്ത പണം തിരിച്ചു ലഭിക്കും. വീട്ടില്‍ വിശിഷ്ടാതിഥികള്‍ വരും. പഠനം മെച്ചപ്പെടുത്താന്‍ ശ്രമിച്ചാല്‍ നല്ലതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+