ഈ നാളുകാർ നറുക്കെടുപ്പ് മത്സരങ്ങളില്‍ വിജയിക്കും, സുഖസൗകര്യങ്ങള്‍ വര്‍ധിക്കും, ആഗ്രഹങ്ങള്‍ സഫലമാകും
മേടം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.
ഇടവം - മത്സരവിജയം ഉണ്ടാകും. രോഗം ബാധിച്ചവര്‍ക്കു ശ്രദ്ധ ആവശ്യമാണ്. കലാ രംഗത്ത് അവസരങ്ങള്‍ ലഭിക്കും. നഷ്ടങ്ങള്‍ കുറയും. മനസ്സ് ഒന്നിലും ഉറച്ചുനില്‍ക്കില്ല. വേണ്ടപ്പെട്ടവരുടെ സഹായസഹകരണം ആശ്വാസകരമാവും. എടുത്തുചാട്ടം നിയന്ത്രിക്കണം. കാര്യനിവൃത്തി ഉണ്ടാവും. സ്വന്തമായി വാഹനം വാങ്ങാന്‍ കഴിയും. ചില കാര്യങ്ങള്‍ മാറ്റിവയ്ക്കേണ്ടതായി വരും.
മിഥുനം - സംസാരത്തില്‍ മിതത്വം പാലിക്കണം. സഹോദരങ്ങളില്‍ നിന്നോ സഹോദരസ്ഥാനീയരില്‍ നിന്നോ സഹായങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. നറുക്കെടുപ്പ് മത്സരങ്ങളില്‍ വിജയിക്കും. പെട്ടെന്നുള്ള യാത്രകള്‍ വേണ്ടിവരും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. കുടുംബത്തില്‍ ഐക്യം വളരും.

കര്‍ക്കടകം - ആഗ്രഹങ്ങള്‍ സഫലീകരിക്കും. പഠനത്തില്‍ ശോഭിക്കും. വാതരോഗങ്ങള്‍ മാറും. സുഖകരമായ ജീവിതം നയിക്കും. നല്ലചില അവസരങ്ങള്‍ തേടിയെത്തും. ആര്‍ഭാടങ്ങള്‍ വര്‍ധിക്കും. പ്രിയജനങ്ങളുടെ കാര്യങ്ങളില്‍ ആശങ്ക വര്‍ധിക്കും. ഉത്തരവാദി ത്തങ്ങള് കൂടുതലാവുമെങ്കിലും അവ യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയും.
ചിങ്ങം - ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്സാമര്ത്ഥ്യം പ്രകടമാക്കും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും.
കന്നി - വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ കുറയരുത്. കര്‍ഷകര്‍ക്കു നല്ല ലാഭം ഉണ്ടാകും. പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയമുണ്ടാകും. സ്ത്രീജനങ്ങള്‍ മുഖേന ഗുണാനുഭവങ്ങള്‍ ഉണ്ടാവും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഭൂമി വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കു കാലം ഗുണപ്രദമാണ്. കര്‍മപഥങ്ങളില്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും.
തുലാം - സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ് ഉല്കണ്ഠപ്പെടും. പുണ്യക്ഷേത്രദര്‍ശനം സാദ്ധ്യമാകും. ഗൃഹനവീകരണ പ്രവരര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രൊമോഷനുള്ള ഉത്തരവ് ലഭിക്കും. പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂര്‍ത്തടിച്ചു ചെലവഴിക്കും.

വൃശ്ചികം - വാഹനം മാറ്റിവാങ്ങും. വിദ്യാപുരോഗതി ഉണ്ടാകും. തര്‍ക്കവിഷയങ്ങള്‍ രമ്യമായി പരിഹരിക്കും. കര്‍ഷകര്‍ ശ്രദ്ധിക്കണം. എന്‍ജിനീയറിങ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിവൃദ്ധി ഉണ്ടാവും. ബന്ധങ്ങള്‍ ദൃഢപ്പെടും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവാക്കുന്നതില്‍ അഭിമാനം തോന്നും കുടുംബസംഗമത്തിനു യോഗമുണ്ട്.
ധനു - ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. കര്‍മ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകും. പ്രൊമോഷന് ശ്രമിക്കുന്നതിന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്തരവ് ലഭിക്കാന്‍ തടസ്സം നേരിടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തടസ്സപ്പെട്ടു കിടന്ന ശമ്പള കുടിശ്ശിക ലഭിക്കും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും.
മകരം - ലഘുവായ അസുഖങ്ങള്‍ ബുദ്ധിമുട്ടിച്ചേക്കാം. പ്രവര്‍ത്തനതടസ്സങ്ങള്‍ നീങ്ങും. പമണിടപാടുകളില്‍ അബദ്ധങ്ങള്‍ പറ്റാനിടയുണ്ട്. പുതിയ പഠനാവസരങ്ങള് തേടിയെത്തും. ക്രയവിക്രയങ്ങളില്‍ ആദായം ലഭിക്കും. പ്രശസ്തി വര്‍ധിക്കും. വിദ്യാകാര്യങ്ങളില്‍ മികവു കുറയും. ശുഭാപ്തിവിശ്വാസം വച്ചു പുലര്‍ത്തും.
കുംഭം - പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കുക. ഭൂമി സംബന്ധമായ ക്രയവിക്രയ ങ്ങള്‍ക്ക് അനുകൂല സമയം.
മീനം - ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കും. സാമര്‍ഥ്യം പ്രകടപ്പിക്കും. പിതാവിനന്റെ വാക്കുകള്‍ മാനിക്കണം. പുനരാലോചനയില്‍ ചില കാര്യങ്ങള്‍ക്കു മാറ്റങ്ങള്‍ വരുത്തും. വേണ്ടപ്പെട്ടവരില്‍ നിന്നു ജീവിതപുരോഗതിക്കാവശ്യമായ ചില അവസരങ്ങള്‍ ലഭിക്കും. ഇവ മുതലെടുക്കാന്‍ ശ്രമിക്കണം.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications