Get Updates
Get notified of breaking news, exclusive insights, and must-see stories!

മനസ്സില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും, അപ്രതീക്ഷിത അനുഭവങ്ങള്‍ ഉണ്ടാകും, പുതിയ ജോലി കിട്ടും

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ശുഭകരമായ വാരമാണ്. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കും. തൊഴില്‍ അസ്വസ്ഥതകള്‍ കുറയും. ദുര്‍വ്യയം നിയന്ത്രിക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - തീര്‍ഥയാത്ര പോകാനാകും. അധ്വാനശേഷി കൂടും. ക്രയവിക്രയം ലാഭകരമാകും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - ജോലിസംബന്ധമായ ബുദ്ധിമുട്ടുകള്‍ മാറും. ബന്ധുഗുണം ഉണ്ടാകും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഭദ്രത ഉണ്ടാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ജനപ്രീതി ഉണ്ടാകും. സാമ്പത്തിക സഹായങ്ങള്‍ ലഭിക്കും. ഉറച്ച തീരുമാനങ്ങള്‍ ഗുണം ചെയ്യും. വ്യാപാരരംഗത്തു മാറ്റങ്ങള്‍ വരുത്തും.

astro

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. കാര്യസാധ്യത ഉണ്ടാകും. വ്യവസായികള്‍ക്കു ശുഭകരമായ വാരമാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - തൊഴില്‍ പ്രതിസന്ധികള്‍ നീങ്ങും. ദാമ്പത്യസുഖം ഉണ്ടാകും. ചെറുയാത്രകള്‍ വേണ്ടിവരും. മനസ്സില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. ബിസിനസ്സില്‍ പുരോഗതി കൈവരിക്കും. കൃത്യനിഷ്ഠ കുറയും. ആരോഗ്യക്ലേശം ഉണ്ടാകും.

astro

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - അശ്രദ്ധകാരണം അപകടങ്ങള്‍ പറ്റും. യാത്രാവേളകളില്‍ നഷ്ടങ്ങളുണ്ടാകാം. തൊഴില്‍ക്ലേശം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - കര്‍മ്മരംഗത്തു പുതിയ മാറ്റങ്ങള്‍ വരുത്തും. ദാമ്പത്യപ്രശ്‌നങ്ങള്‍ തീരും. അപ്രതീക്ഷിത അനുഭവങ്ങള്‍ ഉണ്ടാകും. ഔഷധസേവകൊണ്ടു ഗുണം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - ദേഹാസ്വസ്ഥതകള്‍ കുറയും. കൃഷിയില്‍നിന്നും വരുമാനമുണ്ടാകും. പുതിയ ജോലി കിട്ടാനിടയുണ്ട്. യുവജന ങ്ങള്‍ക്കു നല്ല വിവാഹാലോചനകള്‍ വരും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ശത്രുക്കളെ നേരിടാന്‍ പ്രയാസപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലുള്ള ശ്രദ്ധ കുറയും. വാക്കുപാലിക്കാന്‍ കഴിയില്ല.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - മനസ്സിന്റെ ആധി വര്‍ധിക്കും. പങ്കുകച്ചവടം ലാഭകരമാകില്ല. ഭാരിച്ച കാര്യങ്ങള്‍ ഏറ്റെടുക്കും. ഉപരിപഠനസാധ്യത ഉണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+