Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിചാരിതമായി ധനലാഭം, സര്‍വീസില്‍ സ്ഥിരപ്പെടും, പുതിയ വസ്ത്രാഭരണാദികള്‍ ലഭിക്കും, നാൾഫലം

മേടം - ശത്രുക്കള്‍ കൂടും. ആരോഗ്യപരമായി അനുകൂല സമയം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നൂതന വസ്ത്രാഭരണാദികള്‍ ലഭിക്കും. നിലവിലുള്ള ജോലിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം.

ഇടവം - ശാരീരികമായി കരുത്തു വര്‍ധിക്കും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയും. പുതിയ വീടു പണിയാന്‍ തീരുമാനിക്കും. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ സാധിക്കും. സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവം ലഭിക്കും.

മിഥുനം - കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. ദാമ്പത്യ ദീവിതം സന്തോഷപ്രദമായിരിക്കും. വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സഹോദരസ്ഥാനീയര്‍ സഹായസഹകരണങ്ങള്‍ നല്‍കും. മാതാവിന് ശാരീരിക സുഖങ്ങള്‍ അനുഭവപ്പെടും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

Today s Horoscope

കര്‍ക്കടകം - ഈശ്വരവിശ്വാസം കുറയരുത്. പ്രവര്‍ത്തനരംഗങ്ങളില്‍ ലഘുവായ പ്രതിബന്ധങ്ങള്‍ ഉണ്ടാകും. നല്ല ആരോഗ്യം ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും.

ചിങ്ങം - ഗൃഹനവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും. സഹോദരാദി സുഖക്കുറവ് ഉണ്ടാകും. തര്‍ക്ക വിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം.

കന്നി - വാക്കുതര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറണം. ബന്ധുജനങ്ങളില്‍ നിന്നു സഹായം ഉണ്ടാകും. കര്‍മസ്ഥാനം മാറും. പുതിയ സൗഹൃദങ്ങള്‍ വന്നുചേരും. ദാമ്പത്യസുഖവും മനഃസന്തോഷവും കൈവരും.

തുലാം - കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.

Today s Horoscope

വൃശ്ചികം - കുടുംബത്തില്‍ സ്വസ്ഥതയും സന്തോഷവും ഉണ്ടാകും. കിട്ടാക്കടങ്ങള്‍ കിട്ടിത്തുടങ്ങും. കാര്‍ഷികരംഗം വിപുലീകരിക്കും. എല്ലാ രംഗത്തും വിജയം കൈവരിക്കും.

ധനു - പുതിയ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സഹോദരസ്ഥാനീയര്‍ ഗൃഹത്തിലെത്തും. വിനോദങ്ങളില്‍ പങ്കെടുക്കും. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. പൊതുവെ എല്ലാ കാര്യങ്ങ ളിലും അലസത പ്രകടമാക്കും. ഇഷ്ടഭക്ഷണലാഭമുണ്ടാകും. അപവാദപ്രചാരണങ്ങള്‍ തരണം ചെയ്യേണ്ടി വരും.

മകരം - ആരോഗ്യം മെച്ചപ്പെടും. കുടുംബപ്രശ്‌നങ്ങള്‍ രമ്യമായി പരിഹിക്കും. കലാപരമമായ കഴിവ് പ്രകടിപ്പിക്കും. ബിസിനസ്സില്‍ കൂടുതല്‍ ലാഭം ഉണ്ടാകും. മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടെയും പ്രശംസ നേടും.

കുംഭം - പുണ്യക്ഷേത്രദര്‍ശനം ഉണ്ടാകും. ഏറ്റെടുത്ത ജോലികൾ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും. അവിചാരിതമായി ധനലാഭം ഉണ്ടാകും.

മീനം - രാഷ്ട്രീയക്കാര്‍ക്കും കലാകാരന്മാര്‍ക്കും ഈ അവസരം നന്നായിരിക്കും. വിരോധികളെ പരാജയപ്പെടുത്തും. സര്‍വീസില്‍ സ്ഥിരപ്പെടും. കര്‍മരംഗത്തു പുതിയ പദ്ധതി ആവിഷ്‌ക്കരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+