അപ്രതീക്ഷിത ധനാഗമം, പുതിയ പ്രണയങ്ങള്‍ക്ക് സാധ്യത, ഇന്റര്‍വ്യൂകളില്‍ വിജയം, യശസ്സ് വര്‍ധിക്കും, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - കര്‍മവിജയം കാണുന്നു. ഉദ്ദിഷ്ടകാര്യസിദ്ധി, സൗഹൃദങ്ങള്‍ ഗുണം ചെയ്യുന്നതിന് സാധ്യത. യശസ്സ് വര്‍ധിക്കും. മത്സരരംഗത്ത് കഴിവ് തെളിയിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - സ്ഥാനപ്രാപ്തി കൈവരും. സര്‍ക്കാര്‍ ആനുകൂല്യം എളുപ്പത്തില്‍ ലഭിക്കും. എല്ലാ രംഗത്തും അഭിവൃദ്ധിയുണ്ടാകും. ബന്ധുഗുണം വന്നുചേരും. പുതിയ പ്രണയങ്ങള്‍ക്ക് സാധ്യത.
മിഥുനം (മകയിരം 1/2 , തിരുവാതിര, പുണര്‍തം 3/4) - വസ്തുക്രിയവിക്രയം വന്നു ചേരും. കര്‍മ്മരംഗത്ത് അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ധനനഷ്ടങ്ങള്‍ ഉണ്ടാകാം. ദൂരയാത്രകള്‍ ഗുണകരമാകും. ഒരു ഉത്തമ ഗുരുവിനെ കണ്ടുമുട്ടും. ഇത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ദൂരയാത്രകള്‍ ഗുണകരമാകും. കുടുംബത്തില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടക്കും. കര്‍മമാറ്റം ഗുണം ചെയ്യും. ഇന്റര്‍വ്യൂകളില്‍ വിജയം. ഉദ്യോഗ സംബന്ധമായ യാത്രകള്‍ വേണ്ടി വരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - കാര്യസാധ്യം ഉണ്ടാകും. ശരിയായ വ്യായാമത്തിലൂടെ ശാരീരിക അസ്വസ്ഥതകള്‍ മാറ്റാന്‍ സാധിക്കും. പുതിയ പദ്ധതികളില്‍ പണം മുടക്കും. ബന്ധുഗുണം വര്‍ദ്ധിക്കും. നൂതന ഗൃഹനിര്‍മ്മാണം തുടങ്ങും. മനസ്സ് വല്ലാതെ അസ്വസ്ഥമാകും. പങ്കുകച്ചവടം ലാഭകരമാകും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - ധനപരമായി ശ്രദ്ധ പാലിക്കുക. ദൂരദേശയാത്രകള്‍ ആവശ്യമായി വരും. നന്നായി ശ്രദ്ധ പാലിക്കുക. പുതിയ തൊഴിലില്‍ പരിശ്രമം തുടങ്ങും. പൊതുവെ വിജയ സാധ്യത കാണുന്നു.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - പുതിയ തൊഴിലില്‍ പരിശ്രമം തുടങ്ങും. ഭക്ഷണകാര്യങ്ങളില്‍ നിയന്ത്രണം പാലിക്കുക. സല്‍കീര്‍ത്തിയുണ്ടാകും. പലവിധ അപകടങ്ങളെ കരുതിയിരിക്കുക. മനോധൈര്യം വര്‍ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - മനോധൈര്യം വര്‍ധിക്കും. നേതൃത്വ ഗുണം വര്‍ധിക്കും. ദൂരദേശവാസത്തിനു സാധ്യത. പുതിയ തൊഴില്‍ മേഖലയില്‍ ശ്രമം നടത്തും. കുടുംബബാധ്യതകള്‍ വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധ വേണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - വ്യവഹാരങ്ങളില്‍ പരാജയഭീതി വേണ്ട. നേതൃഗുണം പ്രകടിപ്പിക്കും. കാര്യപ്രാപ്തി വര്‍ധിക്കും. തൊഴില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. പുതിയ വാഹന സാധ്യത കാണുന്നു. സല്‍കീര്‍ത്തി വര്‍ധിക്കുന്ന സംഭവങ്ങളുണ്ടാകും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ദൈവാധീനം ഉണ്ടാവും. ദാമ്പത്യ ഐക്യം ഉണ്ടാകും. കലാകാരന്മാര്‍ക്ക് ഉന്നതി ഉണ്ടാകും. ഭൂസ്വത്ത് ഇടപാടില്‍ വളരെ ശ്രദ്ധിക്കുക. അപ്രതീക്ഷിത ധനാഗമം ഉണ്ടാവും.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - അപ്രതീക്ഷിത ധനാഗമം ഉണ്ടാവും. അസമയത്തുള്ള യാത്ര ഒഴിവാക്കണം. സന്താനങ്ങളുടെ വിവാഹത്തില്‍ തീരുമാനമാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനമാനങ്ങള്‍ ഉണ്ടാവും. കുടുംബസുഖം ഉണ്ടാകും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനമാനങ്ങള്‍ ഉണ്ടാവും. പ്രമോഷന്‍ സാധ്യത തടസ്സപ്പെടും. ശത്രുക്കളെ മിത്രങ്ങളാക്കാന്‍ സാധിക്കും. ദൈവാധീനം വര്‍ധിക്കും. ചിലവുകളില്‍ വളരെ നിയന്ത്രണം പാലിക്കണം.












Click it and Unblock the Notifications