സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, കര്‍മ്മരംഗത്ത് ഉയര്‍ച്ച, ഉല്ലാസയാത്രകളില്‍ പങ്കെടുക്കും, നാൾഫലം
മേടം - സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം. പണമിടപാടുകളില്‍ ശ്രദ്ധയും കൃത്യതയും വേണ്ടിവരും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ അഭിവൃദ്ധി.
ഇടവം - കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള മനസ്സുണ്ടാകും. ബന്ധുക്കളില്‍നിന്നു പലവിധ സഹായങ്ങള്‍ പ്രതീക്ഷിക്കാം. പതിവിലുമധികം ദൂരയാത്രകള്‍ ഉണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗ ശമനം ഉണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മരംഗത്ത് പ്രശസ്തി കൂടും.
മിഥുനം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാദ്ധ്യത. കടം കൊടുത്ത പണം തിരികെ ലഭിക്കും. വിദേശ യാത്രയ്ക്ക് തടസം നേരിടും. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും.

കര്‍ക്കടകം - ഉന്നത വ്യക്തികളുമായുള്ള സൗഹൃദം ഗുണം ചെയ്യും. കര്‍മരംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാകും. ധനപരമായ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും.
ചിങ്ങം - സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും.
കന്നി - ബിസിനസ്സില്‍ പുതിയ എതിരാളികള്‍ ഉണ്ടാകും. കേസുകളില്‍ അനുകൂല വിധി ഉണ്ടാകും. വാഹനം വാങ്ങാനുള്ള തീരുമാനം തല്‍ക്കാലം മാറ്റിവയ്‌ക്കേണ്ടി വരും. കര്‍മവിജയം കാണുന്നു. ബാധ്യതകളില്‍നിന്നു മോചനം ലഭിക്കും. രാഷ്ട്രീയക്കാര്‍ വിമര്‍ശനപാത്രമാകും.
തുലാം - ഉദ്ദേശിക്കുന്ന പല കാര്യങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. കുടുംബസ്വത്ത് സംബന്ധമായി കോടതിയ അഭയം പ്രാപിക്കും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റം പ്രതീക്ഷിക്കാം. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

വൃശ്ചികം - സാമ്പത്തികമായും തൊഴില്‍പരമായും മെച്ചപ്പെടും. മാതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയും. സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠ വേണ്ട. ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തകളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂര യാത്രയ്ക്ക് സാദ്ധ്യത.
ധനു - കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റം പ്രതീക്ഷാം. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ്.
മകരം - ദൈവികാനുഷ്ഠാനങ്ങള്‍ക്കു പ്രാധാന്യം നല്‍കും. ലഘുവായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. പ്രതിസന്ധികളെ അതിജീവിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദികലകളില്‍ താത്പര്യം വര്‍ദ്ധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.
കുംഭം - ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതയ്ക്കും സാദ്ധ്യത. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും.
മീനം - വസ്തു സംബന്ധമായ കാര്യങ്ങളില്‍ ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ഭാവിയിലേക്കു ഗുണകരമായ ചില കാര്യങ്ങളില്‍ ഇറങ്ങിത്തിരിക്കും. വാക്കുകള്‍ വളരെ ശ്രദ്ധിച്ച് ഉപയോഗിക്കണം. ആത്മവിശ്വാസം വര്‍ധിക്കും. കൃഷി ആദായകരമാകും. കുടുംബച്ചെലവു നിയന്ത്രിക്കാന്‍ സാധിക്കും. നേതൃപരമായ കഴിവു പ്രകടിപ്പിക്കും.












Click it and Unblock the Notifications