Get Updates
Get notified of breaking news, exclusive insights, and must-see stories!

Today's Horoscope: അപ്രതീക്ഷിതമായി സാമ്പത്തിക സഹായങ്ങള്‍ ലഭിക്കും, ജീവിതനിലവാരം ഉയരും, നാൾഫലം

മേടം - ഭൂമിവില്പനയ്ക്ക് അനുകൂല സാഹചര്യം ഉണ്ടാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ഭാവനകള്‍ യാഥാര്‍ത്ഥ്യമാകും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടത്തും. ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പൂര്‍ണ്ണഫലം ഉണ്ടാകും.

ഇടവം - മാതാപിതാക്കളില്‍ നിന്ന് അത്യധികം ഗുണപ്രദമായ ചില കാര്യങ്ങളുണ്ടാവും. തെറ്റായ പ്രവര്‍ത്തനങ്ങളെ അറിഞ്ഞു സ്വമേധയാ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കണം. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും.

മിഥുനം - ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പൂര്‍ണ്ണഫലം ഉണ്ടാകും. സംസര്‍ഗ ഗുണത്താല്‍ സദ്ചിന്തകള്‍ വര്‍ധിക്കും. പരിശ്രമങ്ങള്‍ വിജയത്തിലെത്തും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം മാറും. സന്താനശ്രേയസ്സുണ്ടാകും. ആരോഗ്യപരമായി ചെരിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

Today s Horoscope

കര്‍ക്കടകം - ആത്മവിശ്വാസവും ശ്രദ്ധയും കൈവരും. ഉന്നതരില്‍ നിന്ന് അംഗീകാരങ്ങള്‍ക്കു സാധ്യതയുള്ള കാലമാണ്. ദൈവാനുകൂല്യം വളര്‍ത്തിയെടുക്കുന്നതും സല്‍ക്കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളുമായി വിനോദത്തില്‍ ഏര്‍പ്പെടും.

ചിങ്ങം - സന്താനശ്രേയസ്സുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. വാഹനം മാറ്റി വാങ്ങാനിട വരും. ആത്മവിശ്വാസം വര്‍ധിക്കും. കുടുംബത്തില്‍ ആഹ്ലാദാന്തരീക്ഷം സംജാതമാകും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പല വിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

കന്നി - കുടുംബാംഗങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ ഉണ്ടാവും. പ്രശസ്തി വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചെയ്തുവയ്ക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും.

തുലാം - കുടുംബത്തില്‍ ആഹ്ലാദാന്തരീക്ഷം സംജാതമാകും. ബന്ധുക്കളുമായി രമ്യതയിലെത്തിച്ചേരാന്‍ ശ്രമിക്കും. ജോലിസ്ഥിരത ലഭിക്കും. അനാവശ്യ ആധി ഒഴിവാക്കണം. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും.

Today s Horoscope

വൃശ്ചികം - സാമ്പത്തികകാര്യങ്ങള്‍ അനുകൂലമാക്കിയെടുക്കാന്‍ കഴിയും. പഴയ സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ അവസരം ലഭിക്കും. മറ്റുള്ളവരുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കും. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും.

ധനു - നിര്‍ത്തിവച്ച കര്‍മ്മപദ്ധതി പുനഃരാരംഭിക്കും. നിസ്സാര ചികിത്സകളാല്‍ രോഗവിമുക്തി ഉണ്ടാകും. കര്‍മമേഖലയില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ജീവിതനിലവാരം മെച്ചപ്പെടും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.

മകരം - തൊഴില്‍രംഗത്തു കഠിനാധ്വാനം ചെയ്യും. മനഃസംതൃപ്തി വര്‍ധിക്കും. നിലവിലുള്ളതിനെക്കാള്‍ നല്ല തൊഴിലിന് അവസരം ലഭിക്കും. പുതിയ ചില സംരംഭങ്ങള്‍ക്ക് മുതിരും. വിപരീത സാഹചര്യങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാനും ഒഴിഞ്ഞുമാറാനും സാധിക്കും.

കുംഭം - ജീവിതനിലവാരം മെച്ചപ്പെടും. അധികാര പരിധി വര്‍ധിക്കും. സങ്കല്പങ്ങള്‍ യാഥാര്‍ത്ഥ്യമാകും. പുതുതായി ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒത്തുകൂടും. ആരോഗ്യനില മെച്ചപ്പെടും. സാമൂഹിക-സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും.

മീനം - അപ്രതീക്ഷിതമായി സാമ്പത്തിക സഹായങ്ങള്‍ കൈവരും. സഹായം അഭ്യര്‍ത്ഥിച്ചുവരുന്നവരെ നിരുത്സാഹപ്പെടുത്തില്ല. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+