എല്ലാ രംഗത്തും വിജയിക്കും, പക്ഷേ വഞ്ചിക്കപ്പെടാൻ സാധ്യത, ഉറക്കമില്ലായ്മ അനുഭവപ്പെടും, ഇന്നത്തെ നാൾഫലം
മേടം - വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി തര്‍ക്കത്തിന് സാധ്യത. പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. സന്താനങ്ങളുമായി വാഗ്വാദതത്തില്‍ ഏര്‍പ്പെടും.
ഇടവം - ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ എല്ലാക്കാര്യങ്ങളിലും വിജയിക്കും. മാതാവിന്റെ ആനുകൂല്യം കുറയും. കോപം നിയന്ത്രിക്കണം. നല്ല കര്‍മങ്ങളിലൂടെ ഗുണം വര്‍ധിപ്പിക്കണം. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും.
മിഥുനം - സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി പണം ചെലവഴിക്കും. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കണം.

കര്‍ക്കടകം - എല്ലാ രംഗത്തും വിജയിക്കും. ഭൂമിസംബന്ധമായ ഇടപാടുകള്‍ക്കു പറ്റിയ വാരമല്ല. ബന്ധുജനങ്ങളുമായുള്ള അഭിപ്രായവ്യത്യാസം മാറും. ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
ചിങ്ങം - സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൂരയാത്രകള്‍ മുഖേന അധികം ചെലവുകളും ശാരീരിക നഷ്ടം അനുഭവപ്പെടും. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.
കന്നി - വാഹന ഇടപാടില്‍ ശ്രദ്ധിക്കുക. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കര്‍മ്മണ്ഡലത്തില്‍ ശോഭിക്കും. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കഴയും. കലാകായിക കാര്യങ്ങള്‍ക്കു പ്രോത്സാഹനം വര്‍ധിക്കും. വാദപ്രതിവാദങ്ങള്‍ക്കുള്ള പ്രവണത വര്‍ധിക്കും.
തുലാം - കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരും. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

വൃശ്ചികം - ലഘുവായ കര്‍മതടസ്സം ഉണ്ടാകും. പതിവിലധികം യാത്രകളുണ്ടാകും. ശരീര ക്ഷീണം കൂടും. പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. ബുദ്ധിമുട്ടുകളും തടസ്സങ്ങളം കുറയുന്ന കാലഘട്ടമാണ്. തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. സല്‍ക്കര്‍മ്മങ്ങളും ദൈവികാചാരങ്ങളും ചെയ്തു ഗുണം വര്‍ധിപ്പിക്കണം.
ധനു - ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. ആരോഗ്യപരമായി നല്ല കാലം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുളള ആനുകൂല്യങ്ങള്‍ ലഭിക്കും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും.
മകരം - ഉത്തരവാദിത്തബോധം കുറയും. ആഗ്രഹസഫലീകരണത്തിനു താമസം ഉണ്ട്. സ്വത്തുതര്‍ക്കങ്ങള്‍ ഉണ്ടാകും. സന്താനസുഖം ഉണ്ടാകും. തടസ്സപ്പെട്ടുകിടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.
കുംഭം - സഹോദരങ്ങളുമായോ, സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം.
മീനം - പരീക്ഷകളില്‍ ശ്രദ്ധിക്കണം. എടുത്തുചാടി പ്രവര്‍ത്തിക്കരുത്. ഗുരുജനങ്ങള്‍ മൂലം ഗുണം ഉണ്ടാകും. സന്താനസുഖം, ധനലാഭം എന്നിവയുണ്ടാകും. അഭിപ്രായസ്ഥിരത പ്രകടിപ്പിക്കും. പഴയ ചില സുഹൃത്തുക്കളുമായി ബന്ധപ്പെടും. മധ്യസ്ഥത, ചര്‍ച്ച എന്നിവ വിജയകരമാവും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും.












Click it and Unblock the Notifications