ഒന്നല്ല, ഇന്ന് മുതല്‍ മൂന്ന് രാജയോഗങ്ങള്‍..! ഈ രാശിക്കാര്‍ക്ക് അപൂര്‍വഭാഗ്യം, ഇനി കൈ നിറയെ പണം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം ഏറെ ഫലപ്രദമായിരിക്കും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രതികൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക. ഒരേ സമയം ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരു രാശിയില്‍ സംക്രമിക്കുന്ന സ്ഥിതിയുണ്ടാകാറുണ്ട്. ഈ സാഹചര്യത്തിലാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. അത്തരത്തില്‍ ഇന്ന് വിവിധ ഗ്രഹങ്ങളുടെ സംക്രമണങ്ങളുടെ ഫലമായി മൂന്ന് രാജയോഗങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. ജ്യോതിഷത്തില്‍ അപൂര്‍വമായാണ് ഒരു ദിവസം മൂന്ന് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.

ഗജകേസരിയോഗം, സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം, രവിയോഗം എന്നീ രാജയോഗങ്ങള്‍ ആണ് ഇന്ന് രൂപപ്പെട്ടിരിക്കുന്നത്. അടുത്ത രണ്ട് ദിവസത്തേക്ക് ഈ രാജയോഗങ്ങള്‍ തുടരും. ഇത് എല്ലാ രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുക. എന്നാല്‍ മൂന്ന് രാശിക്കാര്‍ക്ക് ഇവ ഒരുപോലെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് പരിശോധിക്കാം.
മിഥുനം
ഗജകേസരിയോഗം, സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം, രവിയോഗം എന്നീ രാജയോഗങ്ങള്‍ മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ സഫലീകരിക്കാന്‍ സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ലാഭം കൊയ്യാന്‍ അനുയോജ്യമായ അവസരമാണ് കൈവന്നിരിക്കുന്നത്.
ബിസിനസ് വിപുലപ്പെടുത്താനും അനുകൂലമായ സമയം. സാമ്പത്തികമായി വലിയ ഉയരത്തിലെത്താനാകും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ അംഗീകാരം തേടിയെത്തും. എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.
തുലാം
ഗജകേസരിയോഗം, സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം, രവിയോഗം എന്നീ രാജയോഗങ്ങള്‍ തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാനാകും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. മത്സരപരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ഇരട്ടി ലാഭം കൊയ്യാനാകും.
ധനു
ഗജകേസരിയോഗം, സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം, രവിയോഗം എന്നീ രാജയോഗങ്ങള്‍ ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കരിയറില്‍ അപ്രതീക്ഷിത വളര്‍ച്ചയുണ്ടാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. സമാധാനവും സന്തോഷം ജീവിതത്തിലുണ്ടാകും.
പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ഇത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി കുറച്ചധികം പണം കൈയിലെത്തുന്നതിന് കാരണമാകും.
കുംഭം
ഗജകേസരിയോഗം, സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം, രവിയോഗം എന്നീ രാജയോഗങ്ങള്‍ കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളെ സാമ്പത്തികമായി സുരക്ഷിതരാക്കും.
കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. സന്താനങ്ങള്‍ വഴി ശുഭവാര്‍ത്ത കേള്‍ക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം.












Click it and Unblock the Notifications