കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്വേറിയം വീടിനുള്ളില്‍ വച്ചാൽ സമ്പത്ത് നിറയും: സമ്പാദ്യത്തിന് വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നത്

Google Oneindia Malayalam News

പുരാതന കാലം മുതല്‍ തന്നെ മനുഷ്യന്‍ സ്വന്തമായി ജീവിത രീതി കണ്ടെത്തിയിരുന്നുവെങ്കിലും കാലാകാലങ്ങളില്‍ ഇതിന് മാറ്റം സംഭവിച്ചിട്ടുണ്ട്. ജീവിതത്തില്‍ സമാധാനവും സന്തോഷവും സമ്പത്തും ഉണ്ടാകാനുള്ള മാര്‍ഗ്ഗങ്ങളാണ് മനുഷ്യര്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്. പ്രകൃതിയില്‍ നിന്ന് ഉടലെടുത്തിട്ടുള്ള വാസ്തുു ശാസ്ത്രത്തിലാണ് ഇതിനെല്ലാമുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നത്.

റേഡിയേഷന്‍ ഭൂമിയെ ചുട്ടെരിക്കും, അഗ്നിപര്‍വ്വത സ്ഫോടനം: 2017ല്‍ ലോകത്ത് സംഭവിക്കുന്നത്!! റേഡിയേഷന്‍ ഭൂമിയെ ചുട്ടെരിക്കും, അഗ്നിപര്‍വ്വത സ്ഫോടനം: 2017ല്‍ ലോകത്ത് സംഭവിക്കുന്നത്!!

വാസ്തുു ശാസ്ത്ര പ്രകാരം ലോകം നിയന്ത്രിക്കുന്നത് സൂര്യന്‍, ഭൂമി, ചന്ദ്രന്‍, എന്നിങ്ങനെ ഒമ്പത് ഗ്രഹങ്ങളും കാന്തിക തരംഗങ്ങള്‍, പ‍ഞ്ചഭൂതങ്ങള്‍ എന്നിവയാണ്. ഈ ഘടകങ്ങള്‍ സ്വരച്ചേര്‍ച്ചോടെ പ്രവര്‍ത്തിക്കുമ്പോള്‍ ജീവിത്തില്‍ സമൃദ്ധിയുണ്ടാകുമെന്നും വാസ്തുു ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു. ഇവയുടെ അനുപാതം തെറ്റുന്നതോടെ ജീവിതത്തില്‍ ദൗര്‍ഭാഗ്യങ്ങള്‍ പ്രകടമാകുമെന്നാണ് വാസ്തുു ശാസ്ത്രം പറയുന്നത്. ജീവിതത്തില്‍ ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുന്നതിനുള്ള ചില സൂത്രങ്ങള്‍ പരിശോധിക്കൂ.

കുബേരനെ പ്രസാദിപ്പിക്കാന്‍

കുബേരനെ പ്രസാദിപ്പിക്കാന്‍


സമ്പത്തിന്‍രെ ദേവനായ കുഭേരന്‍റെ കേന്ദ്രമാണ് വടക്ക്. വീടിന്‍റെ ഈ ഭാഗത്തേയ്ക്ക് പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കേണ്ടത് സമ്പത്ത് വര്‍ധിപ്പിക്കാന്‍ ആവശ്യമാണ്. അതിനാല്‍ ഈ ഭാഗം വൃത്തിയാക്കി വയ്ക്കേണ്ടതും അനിവാര്യമാണ്.

 അക്വേറിയം വീടിനുള്ളില്‍ വച്ചാല്‍

അക്വേറിയം വീടിനുള്ളില്‍ വച്ചാല്‍

വീടിനുള്ളില്‍ അക്വേറിയം സ്ഥാപിക്കുന്നത് സമ്പത്തുണ്ടാകുന്നതിന് അനുകൂല ഘടകമാണ്. എന്നാല്‍ അക്വേറിയത്തിലെ വെള്ളം ശുദ്ധമായതും വായു കടക്കുന്നതുമായിരിക്കാന്‍ ശ്രദ്ധിക്കണം. അക്വേറിയത്തില്‍ ആരോഗ്യമുള്ള മീനുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. ആരോഗ്യവും സജീവവുമായ മീനുകളുടെ സാന്നിധ്യം കുടുംബത്തിലേയ്ക്ക് സമ്പത്ത് കൊണ്ടുവരുമെന്നാണ് വാസ്തുു ശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്നത്.

 മുന്‍വാതിലിന് മുമ്പില്‍ തടസ്സങ്ങള്‍ പാടില്ല

മുന്‍വാതിലിന് മുമ്പില്‍ തടസ്സങ്ങള്‍ പാടില്ല

വീടിന്‍രെ വടക്കുകിഴക്ക് ദിശയില്‍ വെള്ളടാങ്ക് നിര്‍മിക്കുകയോ സ്ഥാപിക്കുകയോ ചെയ്യരുതെന്നാണ് വാസ്തുു നിര്‍ദേശിക്കുന്നത്. വീടിന്‍രെ കവാടം ഏതെങ്കിലും തരത്തിലുള്ള വയര്‍, കുഴി, മരക്കൊമ്പ് എന്നിവ കൊണ്ട് തടസ്സപ്പെടരുതെന്ന് വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നു. വടക്കുഭാഗത്തുനിന്ന് പോസിറ്റീവ് എനര്‍ജി പ്രവഹിക്കുന്നതിനാലാണ് ഇത്തരമൊരു നിര്‍ദേശം വാസ്തുു ശാസ്ത്രം നല്‍കുന്നത്.

 വീട് ക്ഷേത്രത്തിന് സമാനം

വീട് ക്ഷേത്രത്തിന് സമാനം

ഓരോ വീടും ക്ഷേത്രത്തിന് സമാനമാണ് അതിനാല്‍ വീട് വൃത്തിയാക്കി വയ്ക്കേണ്ടത് അനിവാര്യമാണ്. അത്യാവശ്യമില്ലാത്ത സാധനങ്ങള്‍ വീടിനുള്ളില്‍ നിന്ന് മാറ്റിവയ്ക്കുന്നത് വീടിനുള്ളില്‍ ഐശ്വര്യവും സമ്പത്തും കൊണ്ടുവരുന്നതിന് സഹായിക്കും.

 ടാങ്ക് സ്ഥാപിക്കുമ്പോള്‍ സൂക്ഷിക്കുക

ടാങ്ക് സ്ഥാപിക്കുമ്പോള്‍ സൂക്ഷിക്കുക

വീട്ടിലെ ലോക്കറില്‍ സമ്പത്ത് നിറയ്ക്കുന്നതിന് വീടിന് മുകളില്‍ ടാങ്ക് നിര്‍മിക്കാതിരിക്കുക. വീടിന് താഴെയാണ് ഈ ദിശയില്‍ ടാങ്ക് നിര്‍മിക്കേണ്ടത്.

 കിടപ്പുമുറിയില്‍ ജനല്‍ തുറന്നിടണം

കിടപ്പുമുറിയില്‍ ജനല്‍ തുറന്നിടണം


കിടപ്പുമുറിയുടെ ജനാല ദിവസത്തില്‍ 20 മിനിറ്റെങ്കിലും തുറന്നിടുന്നത് ശുദ്ധവായു മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ ആവശ്യമാണ്. ഇത് ഓരോ രാത്രിയും ഊര്‍ജ്ജത്തോടെ ഉറങ്ങുന്നതിനും എഴുന്നേല്‍ക്കുന്നതിനും സഹായിക്കും. ഇത് ജീവിതത്തില്‍ സമ്പാദ്യവും കൊണ്ടുവരാന്‍ സഹായിക്കും. തറയില്‍ നിന്ന് ഒരടി ഉയരത്തിലായിരിക്കണം കിടപ്പുമുറിയിലെ കട്ടില്‍ സ്ഥിതി ചെയ്യേണ്ടത്. ഇത് കിടപ്പുമുറിയിലെ നിലത്തുനിന്ന് ഊര്‍ജ്ജം പ്രവഹിക്കുന്നതിന് സഹായിക്കും. ഊര്‍ജ്ജ പ്രവാഹം തടസ്സപ്പെടുന്നത് സമ്പാദ്യത്തെ ബാധിക്കും.

 പാത്രങ്ങള്‍ തുറന്ന് സൂക്ഷിക്കരുത്

പാത്രങ്ങള്‍ തുറന്ന് സൂക്ഷിക്കരുത്

വീട് വൃത്തിയാക്കുമ്പോള്‍ പ്രധാന വാതിലിന് ഭാഗത്തേയ്ക്ക് തുടയ്ക്കുകയോ അടിച്ചുവാരുകയോ ചെയ്യാന്‍ പാടില്ല. ഇത് സമ്പത്ത് കുറയുന്നതിന് കാരണമാകും. ആവശ്യമില്ലാത്ത ബാസ്കറ്റുകള്‍ പാത്രങ്ങള്‍ എന്നിവ വീടിനുള്ളില്‍ തുറന്ന് സൂക്ഷിക്കരുത്. മാലിന്യം സൂക്ഷിക്കുന്ന ബാസ്കറ്റുകള്‍ എന്നിവ തുറന്നിടുന്നത് വീടിനുള്ളിലേയ്ക്ക് നെഗറ്റീവ് എനര്‍ജി പ്രവേശിക്കുന്നതിന് ഇടയാക്കും.

 പ്രവര്‍ത്തിക്കുന്ന ക്ലോക്കുകള്‍ മാത്രം

പ്രവര്‍ത്തിക്കുന്ന ക്ലോക്കുകള്‍ മാത്രം

വീടിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള ക്ലോക്കുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ഉറപ്പുവരുത്തുക. ഓടാത്ത ക്ലോക്കുകള്‍ വീടിനുള്ളില്‍ സൂക്ഷിക്കാതിരിക്കുകയോ സ്ഥാപിക്കാതിരിക്കുകയോ ചെയ്യണം. ഇത് വീടിനുള്ളിലേയ്ക്കുള്ള ധനത്തിന്‍റെ കടന്നുവരവിനെ തടസ്സപ്പെടുത്തുന്നു. വേഗത കുറഞ്ഞ ക്ലോക്കും വീടിന് നെഗറ്റീവ് ഗുണമാണ് നല്‍കുക.

 വെളിച്ചവും വായുവും

വെളിച്ചവും വായുവും

വാസ്തുുശാസ്ത്രത്തിലെ രണ്ട് സുപ്രധാന ഘടകങ്ങളാണ് ശുദ്ധവായുവും വെളിച്ചവും. തെളിഞ്ഞതും വൃത്തിയുള്ളതുമായ ജനലുകള്‍ വീട്ടിലേയ്ക്ക് ഐശ്വര്യവും സമ്പദ് സമൃദ്ധിയും കൊണ്ടുവരും. പോസിറ്റീവ് എനര്‍ജിയെ വീട്ടിനുള്ളിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും വീട്ടിലേയ്ക്കുുള്ള പണത്തിന്‍രെ ഒഴുക്കിനെ ത്വരിതപ്പെടുത്തുന്നതിനും ഇത് സഹായിക്കും.

 വീടിന്‍രെ മുന്‍വാതില്‍ പറയുന്നത്

വീടിന്‍രെ മുന്‍വാതില്‍ പറയുന്നത്

ഒരു വീടിന്‍റെ സുപ്രധാന ഭാഗമാണ് മുന്‍വാതില്‍. ഒരു വരാന്തയുടെ അവസാനത്തിലാണ് മുന്‍വാതില്‍ സ്ഥിതി ചെയ്യുന്നതെങ്കില്‍ ഊര്‍ജ്ജ പ്രവാഹത്തെ മോശമായി ബാധിക്കും. ഇത് സമ്പത്തിനേയും സാമ്പത്തിക നിക്ഷേപത്തെയും മോശമായി ബാധിക്കും. ഈ സാഹചര്യത്തില്‍ വരാന്തയുടെ മധ്യത്തിലായി ചെടിച്ചട്ടികള്‍ സ്ഥാപിക്കുന്നത് കുടുംബത്തിന് ഗുണം ചെയ്യും.

 എന്താണ് കുബേര മൂല?

എന്താണ് കുബേര മൂല?


സാമ്പത്തിക തകര്‍ച്ചയുടെ പ്രധാന കാരണം വീടിന്‍റെ ദക്ഷിണ- പടിഞ്ഞാറ് ഭാഗമാണ്. കുബേര മൂല എന്നറിയപ്പെടുന്ന ഈ ഭാഗം സാമ്പത്തിന്‍റെ കേന്ദ്രമായാണ് വിശേഷിപ്പിക്കുന്നത്. ദക്ഷിണ ദിശയില്‍ വടക്കിന് അഭിമുഖമായി നില്‍ക്കുന്ന ചുവരിലാണ് പണപ്പെട്ടി സ്ഥാപിക്കേണ്ടത്. വടക്ക് ഭാഗത്തേയ്ക്ക് തുറക്കുന്ന വാതിലുള്ള ലോക്കറാണ് അനിവാര്യം. വാസ്തുു പ്രകാരം കുബേര ദിശ എന്നാണ് ഇത് അറിയപ്പെടുന്നത്.

 വിഗ്രഹങ്ങളും കാഴ്ചവസ്തുക്കളും

വിഗ്രഹങ്ങളും കാഴ്ചവസ്തുക്കളും

വീടിനുള്ളില്‍ വിഗ്രഹങ്ങള്‍ കാഴ്ച വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നതിന് വാസ്തുു ശാത്രത്തില്‍ ചില നിര്‍ദേശങ്ങളുണ്ട്. ഗണേശ വിഗ്രഹം എല്ലാ തടസ്സങ്ങളെയും ഇല്ലാതാക്കുമെന്നാണ് വാസ്തുു ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്. വീടിനെ എല്ലാ തടസ്സങ്ങളില്‍ നിന്നും മോചിപ്പിച്ച് മനോഹരമാക്കുകയും ചെയ്യും. എന്നാല്‍ വടക്ക്- കിഴക്ക് ദിശയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണം.

 പണപ്പെട്ടികളില്‍ കണ്ണാടിയാവാം!!!

പണപ്പെട്ടികളില്‍ കണ്ണാടിയാവാം!!!

പണപ്പെട്ടികളിലും പണം സൂക്ഷിക്കുന്ന ഇടങ്ങളിലും കണ്ണാടികള്‍ സൂക്ഷിക്കുന്നത് സമ്പത്തിന്‍റെ വരവിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് വാസ്തുു ശാസ്ത്രം പറയുന്നത്. ബാത്ത് റൂമുകളില്‍ പച്ചച്ചെടികളും ധാന്യങ്ങളും പക്ഷികളുടെ കുളിയും ഒരുക്കുന്നത് ശുഭസൂചകങ്ങളായാണ് കണക്കാക്കുന്നത്. എന്നാല്‍ പൊട്ടിയ കണ്ണാടി, ഓടാത്ത വാച്ചുകള്‍, പ്രവര്‍ത്തിക്കാത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ വീട്ടില്‍ നിന്ന് നിര്‍ബന്ധമായും ഒഴിവാക്കണം.

 ലോക്കര്‍ എവിടെ വയ്ക്കും!!

ലോക്കര്‍ എവിടെ വയ്ക്കും!!


വടക്ക് കിഴക്ക് ദിശയില്‍ ലോക്കര്‍ സ്ഥാപിക്കുന്നത് സാമ്പത്തിക നഷ്ടത്തിനും സാമ്പത്തിക തകര്‍ച്ചയ്ക്കും ഇടയാക്കും. തെക്ക്- കിഴക്ക് മൂലയിലും ലോക്കര്‍ സ്ഥാപിക്കുന്നത് അനുകൂലമല്ല.

 ബേര്‍‍ഡ് ബാത്ത് ഒരുക്കിയാല്‍

ബേര്‍‍ഡ് ബാത്ത് ഒരുക്കിയാല്‍


വീടിന് മുറ്റത്ത് പക്ഷികള്‍ക്ക് കുളിക്കാനുള്ള സൗകര്യം ഒരുക്കുന്നത് പക്ഷികളെ ആകര്‍ഷിക്കാന്‍ സഹായിക്കും. വീടിന്‍റെ എല്ലാ ഭാഗത്തുനിന്നും സമൃദ്ധി കൊണ്ടുവരാന്‍ ഇത് സഹായിക്കും. സാമ്പത്തിക ബാധ്യതകള്‍ നീക്കി ഐശ്വര്യം കൊണ്ടുവരാന്‍ പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നതും കുളിയ്ക്കാനുള്ള സൗകര്യം ഒരുക്കുന്നതും സഹായിക്കും.

 ജനാലകള്‍ വെട്ടിത്തിളങ്ങണം

ജനാലകള്‍ വെട്ടിത്തിളങ്ങണം

ജനലുകള്‍ വൃത്തിയുള്ളതും തിളങ്ങുന്നതുമായിരിക്കണം വൃത്തികെട്ട ജനല്‍ ചില്ലുകള്‍ സമ്പത്തിന്റെ വരവിനെ തടസ്സപ്പെടുത്തും. കെട്ടിന് ചുറ്റും അലങ്കരിച്ചതും വളഞ്ഞ് പുളഞ്ഞതുമായ നടപ്പാതകളോ നിര്‍മിക്കുന്നതും ചരല്‍ക്കല്ലുകള്‍ വിരിക്കുന്നതോ നല്ലതാണ്. ഇത് ബിസിനസില്‍ വളര്‍ച്ചയുണ്ടാക്കുന്നതിനും സാമ്പത്തിക അഭിവൃദ്ധിയ്ക്കും സഹായിക്കും.

 ശുചിമുറിയില്‍ ചെടികള്‍ വെച്ചാല്‍ സംഭവിക്കുന്നത്

ശുചിമുറിയില്‍ ചെടികള്‍ വെച്ചാല്‍ സംഭവിക്കുന്നത്


നിങ്ങളുടെ ദൈനംദിന ചെലവുകള്‍ കൈവിട്ട് പോകുന്നുണ്ടെന്ന് തോന്നിയാല്‍ ഇത് തടയുന്നതിനായി ശുചിമുറിയില്‍ ചെടികളും ധാന്യങ്ങളും വയ്ക്കുന്നത് നല്ലതാണ്. പണത്തിന്‍റെ ചോര്‍ച്ച തടയുന്നതിന് ഇത് സഹായിക്കും. ഇത് വീടിനുള്ളില്‍ ഊര്‍ജ്ജം പ്രവഹിപ്പിക്കുന്നതിന് സഹായിക്കും.

 പര്‍പ്പിള്‍ നിറത്തിന്‍റെ പ്രത്യേകത

പര്‍പ്പിള്‍ നിറത്തിന്‍റെ പ്രത്യേകത

സമ്പല്‍ സമൃദ്ധിയെ പ്രതിനിധീകരിക്കുന്ന നിറമാണ് പര്‍പ്പിള്‍. വീടിന്‍റെ തെക്ക്- കിഴക്ക് മൂലയിലായി പര്‍പ്പിള്‍ നിറത്തിലുള്ള ചെടികള്‍ നടുന്നത് കുടുംബത്തിന് ഉപകാരപ്രദമാണ്. പര്‍പ്പിള്‍ നിറത്തിലുള്ള ചട്ടിയില്‍ മണി പ്ലാന്‍റ് നടുന്നതും അനുകൂലമാണ്. വീടിന്‍റെ ഡ്രോയിംഗ് റൂമിലോ ഓഫീസ് റൂമിന്‍രെ മൂലയിലോ ചെടികള്‍ വയ്ക്കുന്നതിനും സമ്പത്തിനെ വിളിച്ചുവരുത്തും.

 ലോഹത്തില്‍ നിര്‍മിച്ച വസ്തുക്കള്‍

ലോഹത്തില്‍ നിര്‍മിച്ച വസ്തുക്കള്‍

തെക്ക് ഭാഗത്ത് ലോഹത്തില്‍ നിര്‍മിച്ച വലിയ വസ്തുക്കള്‍ വച്ചാല്‍ വീട്ടില്‍ നിന്ന് പണം അപ്രത്യക്ഷമാകും. വടക്കുഭാഗത്ത് വലിയ ഓപ്പണ്‍ സ്പേസ് ഉണ്ടാകുന്നത് വീട്ടിലേയ്ക്ക് ധനം കൊണ്ടുവരുമെന്നാണ് വാസ്തുു നിര്‍ദേശിക്കുന്നത്. അതേ സമയം വടക്കു ഭാഗത്തുനിന്ന് എല്ലാത്തരം തടസ്സങ്ങളും നീക്കം ചെയ്യേണ്ടതും അനിവാര്യമാണ്.

 കിടപ്പുമുറി എവിടെയായിരിക്കണം

കിടപ്പുമുറി എവിടെയായിരിക്കണം


വീടിന്‍റെ തെക്ക്- കിഴക്ക് ഭാഗം കിടപ്പുമുറിയ്ക്ക് അനുയോജ്യമല്ല. അഗ്നി മൂല എന്നറിയപ്പെടുന്ന ഈ സ്ഥലത്തിന് സമീപത്ത് കിടപ്പുമുറി നിര്‍മിക്കരുതെന്നാണ് ചട്ടം. കിടപ്പുമുറിയില്‍ ഇടുന്ന കിടക്ക ചുമരിനോട് തട്ടാതെ ശ്രദ്ധിക്കണം.

 പൈപ്പുകള്‍ എവിടെ വേണം

പൈപ്പുകള്‍ എവിടെ വേണം

വീട്, ഓഫീസ്, ഫാക്ടറി എന്നിവയുടെ കിഴക്ക് ഭാഗത്തോ ആയിരിക്കണം അഴുക്കുവെള്ളം പോകുന്നതിനുള്ള പൈപ്പുകള്‍ സ്ഥാാപിക്കേണ്ടത്. മറ്റ് ഭാഗങ്ങളില്‍ അഴുക്കു വെള്ളത്തിനുള്ള പൈപ്പുകള്‍ കുടുംബത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കും.

 വാട്ടര്‍ ടാങ്ക് എവിടെ സ്ഥാപിക്കും

വാട്ടര്‍ ടാങ്ക് എവിടെ സ്ഥാപിക്കും

എപ്പോഴും വീടിന്‍റെ മധ്യത്തിലായിരിക്കണം വാട്ടര്‍ ടാങ്ക് സ്ഥാപിക്കേണ്ടത്. ഇത് സമ്പത്തില്‍ വര്‍ധനവുണ്ടാക്കുന്നതിന് സഹായിക്കുമെന്നാണ് വാസ്തുു ശാസ്ത്രം പറയുന്നത്. ചലിക്കുന്ന വെള്ളം, ജലപ്രവാഹം, എന്നിവയും സമ്പത്തിന്‍രെ വരവിനെ സഹായിക്കുന്നത്.

 പ്രധാന വാതിലിന് സമീപത്ത് ശുചി മുറി വന്നാല്‍

പ്രധാന വാതിലിന് സമീപത്ത് ശുചി മുറി വന്നാല്‍

വീടിന്‍റെ പ്രധാന വാതിലിന് അടുത്ത് ശുചിമുറി വന്നാല്‍ ഇത് മാലിന്യത്തെ പ്രതിനിധീകരിക്കുന്നതാണ്. ഇത് വീടിനുള്ളിലേയ്ക്ക് നെഗറ്റീവ് എനര്‍ജി കൊണ്ടുവരും. എപ്പോഴും ബാത്ത് റൂമിന്‍റെ വാതില്‍ അടച്ചിടാനും വാതിലില്‍ കണ്ണാടി സ്ഥാപിക്കാനും ശ്രദ്ധിക്കണം. നെഗറ്റീവ് എനര്‍ജികളെ ഇല്ലാതാക്കുന്നതിനാണ് വേണ്ടിയാണ് ഈ നീക്കം.

 മുന്‍വാതിലും പിന്‍വാതിലും

മുന്‍വാതിലും പിന്‍വാതിലും

വീടിന്‍റെ മുന്‍വാതിലും പിന്‍വാതിലും ഒരു നേര്‍ഖയില്‍ വന്നാല്‍ ഇതിനിടയില്‍ ഒരു സ്ക്രീന്‍ സ്ഥാപിക്കുന്നത് നല്ലതാണ്. ഇതില്‍ ചെടികള്‍ വയ്ക്കുന്നതും സമ്പത്തിന്‍റെ വരവിനെ പരിപോഷിപ്പിക്കുന്നു. പുറത്തേയ്കുള്ള വാതിലിന് അടുത്തായി വേണം സ്ക്രീന്‍ സ്ഥാപിക്കേണ്ടത്.

ചുവരില്‍ കണ്ണാടികള്‍ സ്ഥാപിച്ചാല്‍

ചുവരില്‍ കണ്ണാടികള്‍ സ്ഥാപിച്ചാല്‍

സമ്പത്തിന്‍റെ അടയാളമായി പല വീടുകളിലും ചുവരുകളില്‍ കണ്ണാടികള്‍ സ്ഥാപിക്കുന്നത് പതിവാണ്. എന്നാല്‍ വീടിന്‍റെ കിഴക്ക് പടിഞ്ഞാറ് ഭാഗത്തെ ചുവര് ഒഴിച്ചിടണമെന്നാണ് വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്നത്.

 സ്റ്റെയര്‍കേസിന് ചുവട്ടില്‍ എന്തെല്ലാം വയ്ക്കാം

സ്റ്റെയര്‍കേസിന് ചുവട്ടില്‍ എന്തെല്ലാം വയ്ക്കാം


മോപ്പ്, ഷൂസ്, ചൂല്‍ എന്നിവ ഒരിക്കലും സ്റ്റെയര്‍ കേസിന് ചുവട്ടില്‍ സൂക്ഷിക്കരുത്. വൃത്തികെട്ട വസ്തുുക്കള്‍ സ്റ്റെയര്‍ കേസിന് താഴെ സൂക്ഷിക്കുന്നത് വാസ്തുവിനെ നെഗറ്റീവായി ബാധിക്കും. വടക്ക്, വടക്ക്- കിഴക്ക്, കിഴക്ക് ദിശയില്‍ ചൂല്, ഷൂസ് എന്നിവ സൂക്ഷിക്കരുതെന്നും വാസ്തുുശാസ്ത്രത്തില്‍ നിര്‍ദേശിക്കുന്നു.

 വീടിന്‍റെ ചുവരിന് പൊക്കം കൂടിയാല്‍

വീടിന്‍റെ ചുവരിന് പൊക്കം കൂടിയാല്‍

വീടിന്‍റെ കിഴക്ക് ഭാഗത്തുള്ള ചുവര് പൊക്കം കൂടിയതാണെങ്കില്‍ കുടുംബത്തില്‍ ഐശ്വര്യവും സാമ്പത്തിക ലാഭവും ഉണ്ടാക്കും. ഇത് സമൃദ്ധിയും വീടിുനുല്ലിലേയ്ക്ക് ലക്ഷ്മീ ദേവി പ്രവേശിക്കുന്നതിനും സഹായിക്കും. പൊക്കം കുറഞ്ഞ ചുവരുകള്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വാസ്തുുശാസ്ത്രം പറയുന്നത്.

 പണമുള്ള അലമാര എവിടെയാവാം

പണമുള്ള അലമാര എവിടെയാവാം


പണം സൂക്ഷിക്കുന്ന അലമാര വാതിലിന് അഭിമുഖമായി സ്ഥാപിക്കുന്നതിന് സമ്പത്തിന് ഗുണം ചെയ്യില്ല. വടക്ക് കിഴക്ക് ദിശയിലായിരിക്കണം പണം നിറച്ച അലമാര സ്ഥാപിക്കേണ്ടത്. വലിയ ഇരുമ്പ് അലമാര കിടപ്പുമുറിയുടെ തെക്ക്- പടിഞ്ഞാറ് ദിശയിലോ, മുറിയുടെ വടക്ക് ഭാഗത്തോ ആണ് സ്ഥാപിക്കേണ്ടത്. എന്നാല്‍ തൂണിന് താഴെ ലോക്കറോ അലമാരയോ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് സാമ്പത്തിക ഭദ്രതയില്‍ വ്യതിചലനങ്ങള്‍ ഉണ്ടാക്കും.

 ചുവരിന്‍റെ വലിപ്പവും വെളിച്ചവും

ചുവരിന്‍റെ വലിപ്പവും വെളിച്ചവും

വീടിന്‍റെ തെക്ക് ഭാഗത്തെ ചുവര് വടക്ക് ഭാഗത്തെ ചുവരിനേക്കാള്‍ ചെറുതായിരിക്കണമെന്നാണ് വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നത്. ഇത് സമ്പത്തിന്‍റെ കടന്നുവരവ് തുടരാന്‍ സഹായിക്കുമെന്നാണ് വാസ്തുു പറയുന്നത്. അല്ലാത്ത പക്ഷം ഈ മൂലയില്‍ എതെങ്കിലും ലാമ്പ് സ്ഥാപിക്കുന്നതും അനുകൂലഫലമുണ്ടാക്കും.

English summary
Ancient sages of India laid down certain principles, following which, the human race could enhance its way of living. If followed correctly and religiously, these principles indisputably bear out benefits and peace in our lives. The sages became aware that the only way the human race could benefit from Nature and the Cosmic energy is, to be in accordance with it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X