യാത്രകള്‍ മുഖേന സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്ടിലേക്ക് മാറും, ഭൂസ്വത്ത് വാങ്ങും, രാശിഫലം
മേടം - അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും മോചനം ലഭിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും.
ഇടവം - സൂക്ഷ്മമായി ആലോചിച്ചേ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാവൂ. ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്‌നേഹശീലരാണെങ്കിലും ചിലപ്പോള്‍ പരുഷമായി പെരുമാറും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ചില പ്രയാസങ്ങള്‍ നേരിട്ടേക്കാം. കലാകായിക രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും.
മിഥുനം - ആഘോഷവേളകളില്‍ പങ്കെടുക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണമായ തൃപ്തി ഉണ്ടാകില്ല. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. നന്നായി ആലോചിച്ചശേഷം മാത്രം ബിസിനസ്സില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളണം. നൂതന വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. രാഷ്ട്രീയ രംഗത്തുള്ളവര്‍ വിമര്‍ശനങ്ങളെ നേരിടേണ്ടിവരും.

കര്‍ക്കടകം - എല്ലാ കാര്യങ്ങളും വളരെ കരുതലോടുകൂടി മാത്രമേ നിര്‍വഹിയ്ക്കുകയുള്ളു. വ്യാപാരം വിപുലീകരിയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഭൂസ്വത്തു വാങ്ങണമെന്ന ആഗ്രഹം സാധിക്കും. ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും വിജയിക്കും. ജീവിതപങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസം മാറും.
ചിങ്ങം - ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. മാതാവിന് അസുഖങ്ങളുണ്ടാകും. വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. വീട്ടമ്മമാര്‍ക്ക് ശാരീരിക ക്ലേശം മുഖേന കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കാന്‍ പ്രയാസം അനുഭവപ്പെടും.
കന്നി - സന്താനങ്ങള്‍ മുഖേന സാമ്പത്തികലബ്ധി പ്രതീക്ഷിക്കാം. വാഗ്മിത്വം പ്രദര്‍ശിപ്പിക്കും. ശത്രുശല്യം വര്‍ധിക്കും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും. സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസ ത്തിനു സാധ്യത. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ അംഗീകാരം ലഭിക്കും.
തുലാം - വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളണം. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താത്പര്യം ജനിക്കും. കര്‍മ്മസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. ഗൃഹനിര്‍മ്മാണത്തിന് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധാരാളം പാഴ്‌ചെലവുകള്‍ ഉണ്ടാകും.

വൃശ്ചികം - വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത കാണിക്കരുത്. എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കും. ക്രയവിക്രയങ്ങളിലൂടെ മിതത്വം പാലിക്കും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും. യാത്രകള്‍ മുഖേന സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സന്താനങ്ങളുടെ കാര്യത്തില്‍ വളരെ ആശ്വാസമുണ്ടാകും.
ധനു - സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം.
മകരം - ഭാവിയെ സ്വാധീനിക്കുന്ന ചില തീരുമാനങ്ങള്‍ കൈക്കൊള്ളും. ജനമധ്യത്തില്‍ സ്വാധീനം നേടിയെടുക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. കര്‍മ്മരംഗത്തെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും. അദ്ധ്വാനഭാരം വര്‍ധിക്കും. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക.
കുംഭം - അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസ്സം നേരിടും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരമാറുകയും ചെയ്യും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. പുതിയ വാഹനം വാങ്ങാന്‍ അനുകൂല സമയമാണ്. അധിക ചെലവുകള്‍ മൂലം വിഷമിക്കും.
മീനം - എന്തും നേരിടാനുള്ള മനോധൈര്യം ഉണ്ടാകും. ഉന്നത വ്യക്തികളില്‍ നിന്നു പ്രതീക്ഷിച്ച സഹായങ്ങള്‍ ലഭിക്കും. തൊഴില്‍പ്രശ്‌നങ്ങള്‍ മധ്യസ്ഥര്‍ മുഖേന പരിഹരിക്കും. - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. ഏറെക്കാലമായി അകന്നു കഴിയുന്ന ബന്ധുമിത്രാദികളെ കാണാന്‍ സാധിക്കും. സന്താനഗുണം ഉണ്ടാകും.












Click it and Unblock the Notifications