പൊന്നും പണവും കൈയിലേക്ക്... ഒന്നല്ല മൂന്ന് രാജയോഗത്തിന്റെ പവര്‍! ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നവഗ്രഹങ്ങളെല്ലാം കൃത്യമായ ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരിലും നക്ഷത്രക്കാരിലും സ്വാധീനം ചെലുത്തുന്നത് വഴി വ്യക്തികളുടെ ജീവിതത്തില്‍ പ്രതിഫലിക്കാറുമുണ്ട്.
എന്നാല്‍ വ്യത്യസ്ത തരത്തിലാണ് എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചന്ദ്രന്‍, വ്യാഴം, സൂര്യന്‍, ബുധന്‍. നിഴല്‍ ഗ്രഹമാണ് ചന്ദ്രന്‍. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് വ്യാഴത്തെ വിശേഷിപ്പിക്കുന്നത്.

ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ ദേവന്‍. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ബുദ്ധിയുടേയും ജ്ഞാനത്തിന്റേയും കാരകനാണ്. സൂര്യന്‍ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഈ നാല് ഗ്രഹങ്ങളുടെ സംയോഗം മൂലം ത്രി ആദിത്യ യോഗം രൂപപ്പെട്ടിരിക്കുകയാണ്. ബുധന്റെ രാശിയായ മിഥുനത്തില്‍ ആണ് ത്രി ആദിത്യ യോഗം രൂപപ്പെട്ടിരിക്കുന്നത്. ജ്യോതിഷത്തിലെ അപൂര്‍വ യോഗമാണിത്.
ചന്ദ്രന്‍, വ്യാഴം, സൂര്യന്‍, ബുധന്‍ എന്നിവയുടെ സ്ഥാനം മൂലമാണ് ഈ അപൂര്‍വ യോഗം രൂപപ്പെടുന്നത്. ബുധന്‍ ജൂണ്‍ 22 വരെ മിഥുനം രാശിയില്‍ സൂര്യനോടൊപ്പം ചേര്‍ന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരുന്നു. ഇതിനൊപ്പം മിഥുനം രാശിയില്‍ സൂര്യനും വ്യാഴവും ഒരുമിച്ച് ഗുരു ആദിത്യയോഗവും സൃഷ്ടിച്ചു. ഇന്ന് അതായത് ജൂണ്‍ 24 ന്, മിഥുന രാശിയില്‍ ചന്ദ്രന്‍ സംക്രമിച്ചതിനുശേഷം സൂര്യനും ചന്ദ്രനും ചേര്‍ന്ന് ശശി ആദിത്യ യോഗം സൃഷ്ടിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് ആദിത്യയോഗങ്ങള്‍ ആണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് പന്ത്രണ്ട് രാശിക്കാരുടേയും ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്കൊന്ന് പരിശോധിക്കാം.
ധനു
മിഥുനം രാശിയിലെ ചന്ദ്രന്‍, വ്യാഴം, സൂര്യന്‍, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ സംയോഗം വഴി രൂപപ്പെടുന്ന ത്രി ആദിത്യയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ആഗ്രഹിക്കുന്ന ഇഷ്ട വാഹനം സ്വന്തമാക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്താനുള്ള സാധ്യത കാണുന്നു.
മീനം
മിഥുനം രാശിയിലെ ചന്ദ്രന്‍, വ്യാഴം, സൂര്യന്‍, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ സംയോഗം വഴി രൂപപ്പെടുന്ന ത്രി ആദിത്യയോഗം മീനം രാശിക്കാര്‍ക്ക് ഗുണപരമായ ഫലങ്ങള്‍ സമ്മാനിക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും.
മിഥുനം
മിഥുനം രാശിയിലെ ചന്ദ്രന്‍, വ്യാഴം, സൂര്യന്‍, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ സംയോഗം വഴി രൂപപ്പെടുന്ന ത്രി ആദിത്യയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.
മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം നിങ്ങളെ തേടിയെത്തും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ പങ്കെടുക്കാം. കാരണം ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ നിങ്ങളെ തേടിയെത്തും.












Click it and Unblock the Notifications