ഈ രാശിക്കാരുടെ രാജയോഗം തുടങ്ങി... മനസില്‍ വിചാരിക്കുന്നത് നടക്കും; നിങ്ങളുമുണ്ടോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും വ്യത്യസ്ത തരത്തില്‍ ആയിരിക്കും സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും ബുധനും. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ബുദ്ധിയുടേയും ജ്ഞാനത്തിന്റേയും അറിവിന്റേയും കാരകനാണ് ബുധന്‍. ശുക്രനാകട്ടെ സമ്പത്തിന്റേയും സമൃദ്ധിയുടേയും കാരകന്‍ എന്നാണ് അറിയപ്പെടുന്നത്.

ശുക്രന്‍ ഒരു രാശിയില്‍ ഏകദേശം ഒരു മാസം നിലനില്‍ക്കും. ഇത് പന്ത്രണ്ട് രാശിക്കാരുടെയും ജീവിതത്തില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വാധീനം ചെലുത്തും. നിലവില്‍ ശുക്രന്‍ മേടം രാശിയില്‍ ആണ്. ബുധന്‍ മിഥുനം രാശിയിലും സ്ഥിതി ചെയ്യുന്നു. വേദ ജ്യോതിഷ പ്രകാരം ഇന്നലെ പുലര്‍ച്ചെ 1:08 ന് ശുക്രനും ബുധനും പരസ്പരം 60 ഡിഗ്രിയില്‍ സഞ്ചരിക്കാന്‍ തുടങ്ങി.
അതുവഴി ശുക്രന്‍ ബുധന്റെ കൂടെ ചേര്‍ന്ന് ലാഭ ദൃഷ്ടി അഥവാ ത്രിഏകാദശ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് എല്ലാ രാശിക്കാരിലും പോസിറ്റീവായ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ് ഈ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.
മിഥുനം
ശുക്രനും ബുധനും മുഖാമുഖം വരുന്നത് വഴി രൂപപ്പെടുന്ന ത്രിഏകാദശ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി വീട് എന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ഗൃഹപ്രവേശം ഉടന്‍ നടത്തും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സമൂഹത്തില്‍ ആദരവും ബഹുമാനവും ലഭിക്കും.
കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ കഴിയും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളെല്ലാം പരിഹരിച്ച് എല്ലാവരും ഐക്യത്തോടെ മുന്നോട്ട് പോകും. സന്താനങ്ങള്‍ വഴി ശുഭവാര്‍ത്ത തേടിയെത്തും. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകാം. കലാ കായിക മത്സരങ്ങളില്‍ നിന്ന് അംഗീകാരവും അവസരവും തേടിയെത്തും.
ചിങ്ങം
ശുക്രനും ബുധനും മുഖാമുഖം വരുന്നത് വഴി രൂപപ്പെടുന്ന ത്രിഏകാദശ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രകള്‍ നടത്തിയേക്കും. കരിയറില്‍ മികച്ച വിജയം നേടാനാകും.
സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. മുന്‍കാല നിക്ഷേപങ്ങള്‍ അപ്രതീക്ഷിതമായ ലാഭം സമ്മാനിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. കാരണം ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ശുക്രനും ബുധനും മുഖാമുഖം വരുന്നത് വഴി രൂപപ്പെടുന്ന ത്രിഏകാദശ രാജയോഗം അനുകൂലമായിരിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പൂര്‍വിക സ്വത്തുക്കള്‍ തടസങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. പലവഴിക്ക് പണം ലഭിക്കും. ഇത് നിങ്ങളെ സാമ്പത്തികമായി സ്ഥിരതയുള്ളവരാക്കും.
ബിസിനസ് മേഖലയിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം ലഭിച്ചേക്കാം. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ സമയമാണിത്.












Click it and Unblock the Notifications