Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷം ഉപയോഗിച്ച് പറയാനാകും. ജന്മനക്ഷത്രം, രാശിക്കൂറ്, ഗ്രഹ നില, ജനന സമയം എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന വ്യക്തികളുടെ ജാതകത്തിന്റെ പിന്‍ബലത്തിലാണ് ഇത് സാധ്യമാകുന്നത് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

Tri Ekadash Yoga

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.

ഗ്രഹങ്ങളെല്ലാം നിശ്ചിത സമയത്ത് രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും സ്വാധീനിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ശനിയും. ഗ്രഹങ്ങളുടെ ഗുരു എന്നാണ് വ്യാഴത്തെ വിശേഷിപ്പിക്കുന്നത്. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ വ്യാഴത്തിന് ഒരു വര്‍ഷത്തെ സമയവും ഒരു രാശി ചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷത്തെ സമയവും വേണം. ഇതിനെയാണ് വ്യാഴവട്ടക്കാലം എന്ന് പറയുന്നത്.

ശുക്രനാകട്ടെ അസുരുഗുരു എന്നാണ് പറയപ്പെടുന്നത്. സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകന്‍ ആണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ഐശ്വര്യം വന്ന് ചേരും എന്നാണ് വിശ്വാസം. നല്ല കാലം വരുമ്പോള്‍ ശുക്രദശ തെളിഞ്ഞു, ശുക്രനുദിച്ചു എന്ന പ്രയോഗങ്ങള്‍ വന്നത് ശുക്രന്റെ ഈ സവിശേഷതകള്‍ കാരണമാണ്.

നിലവില്‍ വ്യാഴം മിഥുനത്തില്‍ നേരിട്ടുള്ള ചലനത്തിലാണ്. അതിനിടെ മേടത്തിലെ ശുക്രനുമായി ഒരു കോണീയ സംയോജനം രൂപപ്പെടുത്തും. ഏപ്രില്‍ 13 ന് ഉച്ചയ്ക്ക് 01:48 ന് ശുക്രനും വ്യാഴവും പരസ്പരം 60 ഡിഗ്രിയില്‍ സ്ഥിതിചെയ്യുകയും അതിലൂടെ ത്രി ഏകാദശ യോഗം സൃഷ്ടിക്കുകയും ചെയ്യും. രണ്ട് ശുഭകരമോ സ്വാധീനമുള്ളതോ ആയ ഗ്രഹങ്ങള്‍ പരസ്പരം 60 ഡിഗ്രി അകലെ സ്ഥിതിചെയ്യുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്.

ഇതിനെ ലാഭദൃഷ്ടി യോഗം എന്നും വിളിക്കുന്നു. ഇത് എല്ലാ രാശിക്കാരിലും നക്ഷത്രക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ സര്‍വൈശ്വര്യങ്ങളും സമൃദ്ധിയും പ്രദാനം ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണകരമാകുക എന്ന് നോക്കാം.

ഇടവം

ഇടവം രാശിക്കാര്‍ക്ക് വ്യാഴത്തിന്റേയും ശുക്രന്റേയും സ്വാധീനം വഴി രൂപപ്പെടുന്ന ത്രിഏകാദശ യോഗം ഗുണം ചെയ്യും. ഈ രാശിക്കാരില്‍ വ്യാഴം രണ്ടാം ഭാവത്തിലും ശുക്രന്‍ പന്ത്രണ്ടാം ഭാവത്തിലും സ്ഥിതിചെയ്യുന്നു. അതിനാല്‍ കരിയറില്‍ മികച്ച അനുഭവങ്ങള്‍ ഇവരെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം.

ചിങ്ങം

വ്യാഴത്തിന്റേയും ശുക്രന്റേയും സ്വാധീനം വഴി രൂപപ്പെടുന്ന ത്രിഏകാദശ യോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തില്‍ വ്യാഴവും ഒമ്പതാം ഭാവത്തില്‍ ശുക്രനും നില്‍ക്കുന്നു. അതിനാല്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങളെ തേടിയെത്തും. ലോട്ടറിയെടുക്കുന്നവര്‍ക്ക് സമ്മാനം ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+