Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുവിനൊപ്പം ശനി ചേരുന്നു... പവര്‍ഫുള്‍ രാജയോഗം തൊട്ടടുത്ത്; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിട്ടുള്ളത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത് ഗ്രഹ സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും.

അളവറ്റ ധനം കൈയിലെത്തും... ഇന്നേക്ക് നാലാം നാള്‍ ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങും
അളവറ്റ ധനം കൈയിലെത്തും... ഇന്നേക്ക് നാലാം നാള്‍ ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങും

എന്നാല്‍ ഓരോ രാശിക്കാരിലും വ്യത്യസ്ത തരത്തിലുള്ള സ്വാധീനമായിരിക്കും ഉണ്ടാക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. അതേസമയം മറ്റ് പല രാശിക്കാരേയും ഗ്രഹ സംക്രമണം വിപരീത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. 12 രാശികളും 27 നക്ഷത്രങ്ങളും ജ്യോതിഷത്തില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

Tri Ekadasha Rajayog 2026

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി; പെട്രോള്‍ വില 120 രൂപയിലേക്ക്..!!
പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി; പെട്രോള്‍ വില 120 രൂപയിലേക്ക്..!!

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് രാഹു.

ഈ വര്‍ഷം അവസാനം രാഹു മകര രാശിയില്‍ പ്രവേശിക്കാനിരിക്കുകയാണ്. 18 മാസം കുംഭം രാശിയില്‍ തങ്ങിയേ ശേഷമാണ് രാഹു ശനിയുടെ മകര രാശിയിലേക്ക് പ്രവേശിക്കുന്നത്. ഡിസംബര്‍ 5 ന് രാവിലെ 10:32 നാണ് രാഹു മകര രാശിയില്‍ എത്താനന്‍ പോകുന്നത്. രാഹുവിന്റെ ഈ സംക്രമണത്തോടെ രാഹുവിനും ശനിക്കും ഇടയില്‍ ത്രിയേകാദശ യോഗം രൂപപ്പെടുന്നതാണ്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണം ചെയ്യുക എന്ന് നോക്കാം.

ബിരിയാണി മാത്രമല്ല... ബലി പെരുന്നാളിന് യുഎഇയില്‍ ടയര്‍ വ്യാപാരവും പൊടിപൊടിക്കുന്നു; കാരണം
ബിരിയാണി മാത്രമല്ല... ബലി പെരുന്നാളിന് യുഎഇയില്‍ ടയര്‍ വ്യാപാരവും പൊടിപൊടിക്കുന്നു; കാരണം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് രാഹുവിനും ശനിക്കും ഇടയില്‍ രൂപപ്പെടുന്ന ത്രിയേകാദശ യോഗം ഗുണകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തെഴിഞ്ഞ് വരും. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാക്കി മാറ്റും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവരെ സംബന്ധിച്ചിടത്തോളം വളരെ അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ആഗ്രഹിച്ച ജീവിതം നയിക്കാന്‍ സാധിക്കും.

തുലാം

രാഹുവിനും ശനിക്കും ഇടയില്‍ രൂപപ്പെടുന്ന ത്രിയേകാദശ യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. രാഹു ഈ രാശിയില്‍ നിന്ന് ആറാം ഭാവത്തില്‍ സഞ്ചരിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് വലിയ സൗഭാഗ്യങ്ങള്‍ വന്ന് ചേരും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങള്‍ എന്ത് ശ്രമങ്ങള്‍ നടത്തിയാലും കാര്യമായ വിജയം നേടാന്‍ സാധ്യത കാണുന്നു. കുടുംബത്തില്‍ മംഗളകരമായ ചടങ്ങുകള്‍ നടത്താന്‍ അനുയോജ്യമായ സമയമാണ്.

വൃശ്ചികം

രാഹുവിനും ശനിക്കും ഇടയില്‍ രൂപപ്പെടുന്ന ത്രിയേകാദശ യോഗം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹത്തില്‍ കലാശിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ ലാഭം കൊയ്യാനാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം ലഭിക്കും. ഭൂമിയോ വാഹനമോ വാങ്ങാനും കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+