Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ക്ക് രാജയോഗം; മനസില്‍ വിചാരിക്കുന്നത് നടന്നിരിക്കും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും വ്യത്യസ്ത തരത്തില്‍ ആയിരിക്കും സ്വാധീനിക്കുന്നത്.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ശനിയും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. കര്‍മ്മത്തിന്റേയും നീതിയുടേയും കാരകനാണ് ശനി. ശനീശ്വരനാണ് ഈ ശനി ഗ്രഹത്തിന്റെ പ്രതീകം.

Tri Ekadasha Yoga

വേദ ജ്യോതിഷ പ്രകാരം അച്ഛനും മകനുമായിട്ടുമാണ് സൂര്യനേയും ശനിയേയും കണക്കാക്കുന്നത്. അങ്ങനെയാണെങ്കില്‍ പോലും അവരില്‍ ശത്രുത നിലനില്‍ക്കുന്നു. എന്നാല്‍ ഈ രണ്ട് ഗ്രഹങ്ങളുടേയും സംയോജനം പന്ത്രണ്ട് രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്താറുണ്ട്. അത്തരമൊരു സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. മേയ് 20 ന് ശനി മീന രാശിയിലും സൂര്യന്‍ ഇടവ രാശിയിലുമായിരിക്കും.

അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3:05 ന് സൂര്യനും ശനിയും പരസ്പരം 60 ഡിഗ്രിയില്‍ എത്തും. ഇത് ജ്യോതിഷത്തില്‍ വളരെ പ്രത്യേകതകളുള്ള ഒരു സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ ത്രി ഏകാദശ യോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഇനി പറയുന്ന മൂന്ന് രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടമാണ് കൈവരാന്‍ പോകുന്നത്.

ഇടവം

ശനി-സൂര്യ സംക്രമണം വഴി രൂപപ്പെടുന്ന ത്രി ഏകാദശ യോഗം ഇടവം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ നല്ല നിമിഷങ്ങള്‍ ചെലവഴിക്കാന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യവും സ്‌നേഹവും കൂടുതല്‍ ദൃഢമാകും. വീട്ടില്‍ വിവാഹം പോലെ മംഗളകരമായ കര്‍മ്മങ്ങള്‍ നടക്കും. കുടുംബത്തിലെ പ്രായമായവരുടെ ആരോഗ്യം മെച്ചപ്പെടും.

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കോ ഉന്നത പഠനത്തിനോ വേണ്ടി രണ്ടോ മൂന്നോ മാസത്തേക്ക് വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. സമൂഹത്തില്‍ നിങ്ങള്‍ക്ക് വിലയും നിലയും കൂടും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും.

കന്നി

ശനി-സൂര്യ സംക്രമണം വഴി രൂപപ്പെടുന്ന ത്രി ഏകാദശ യോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലനായിരിക്കും. ഈ രാശിക്കാര്‍ക്ക് ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചേക്കാം. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് എന്ന് കാണുന്നു. കര്‍മ്മ-ധര്‍മ്മ കാര്യങ്ങളില്‍ വളരെ ഉത്സാഹത്തോടെ പങ്കെടുക്കും.

ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കും. കുടുംബത്തോടൊപ്പം തീര്‍ത്ഥാടന യാത്ര നടത്താനുള്ള അവസരം വന്ന് ചേരും.വിദേശത്ത് നടത്തുന്ന ബിസിനസില്‍ നിങ്ങള്‍ക്ക് ധാരാളം ലാഭം നേടാന്‍ കഴിയും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്കും ഗതിവേഗം കൈവരിക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഏറെ അനുയോജ്യമായ സമയമാണ്.

കര്‍ക്കിടകം

ശനി-സൂര്യ സംക്രമണം വഴി രൂപപ്പെടുന്ന ത്രി ഏകാദശ യോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തിയേക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ആശ്വാസം ലഭിക്കും.

പുതിയ വീട്, വാഹനം എന്നിവ വാങ്ങാന്‍ സാധ്യത കാണുന്നു. പുതിയ വീട്ടില്‍ ആഡംബര പൂര്‍ണമായ ജീവിതം നയിക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. പങ്കാളിയുമായി നല്ല സമയം പങ്കിടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+