Get Updates
Get notified of breaking news, exclusive insights, and must-see stories!

മറ്റന്നാള്‍ മുതല്‍ ജീവിതം മാറിമറിയും.. തൊടുന്നതെല്ലാം പൊന്നാകും; ഇതാണോ നിങ്ങളുടെ രാശി?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും.

ജ്യോതിഷ പ്രകാരം വലിയ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ബുധനും. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. നവഗ്രഹങ്ങളില്‍ ഏറ്റവും ശക്തമായ ഗ്രഹങ്ങളില്‍ ഒന്നായിട്ടാണ് ശനിയെ കണക്കാക്കുന്നത്. ഓരോരുത്തരുടെയും പ്രവൃത്തികള്‍ക്ക് അനുസരിച്ച് ഫലം നല്‍കുന്നതിനാല്‍ ശനിയെ ഏറ്റവും നീതിമാനും കര്‍മ്മനിരതനും ആയ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.

astrology

ഒമ്പത് ഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ ശനിക്ക് രണ്ടര വര്‍ഷത്തെ സമയം ആവശ്യമാണ്. അതുകൊണ്ട് തന്നെ അതിന്റെ സ്വാധീനം എല്ലാ രാശികളിലും വളരെക്കാലം അനുഭവപ്പെടുന്നു. നിലവില്‍ രണ്ടര വര്‍ഷത്തിനുശേഷം ശനി അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭം രാശിയില്‍ നിന്നും മീന രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

2027 വരെ ഈ രാശിയില്‍ ആയിരിക്കും ശനിയും സഞ്ചാരം. ഈ സാഹചര്യത്തില്‍ ശനി മറ്റൊരു ഗ്രഹവുമായി സംയോജനം ഉണ്ടാക്കും. അതുവഴി ചില ശുഭകരമോ അശുഭകരമോ ആയ യോഗങ്ങള്‍ ഉണ്ടാകാം. മേയ് 26 ന് ശനി ബുധനുമായി മീനം രാശിയില്‍ സംക്രമിക്കാന്‍ പോകുകയാണ്. അന്ന് രാവിലെ 7:13 ന്, ശനിയും ബുധനും പരസ്പരം 60 ഡിഗ്രിയില്‍ എത്തുന്ന സാഹചര്യവുമുണ്ടാകും.

അതുവഴി ജ്യോതിഷത്തില്‍ അപൂര്‍വമായ ലാഭ ദൃഷ്ടി അല്ലെങ്കില്‍ ത്രി ഏകാദശ രാജയോഗം സൃഷ്ടിയ്ക്കാന്‍ പോകുകയാണ്. ഇത് പന്ത്രണ്ട് രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം സൗഭാഗ്യങ്ങളുടെ പെരുമഴയാണ് ഈ രാജയോഗം വഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എന്തൊക്കെ നേട്ടങ്ങളാണ് അവര്‍ക്ക് ഇതുവഴി ലഭിക്കുക എന്നും നമുക്ക് നോക്കാം.

കുംഭം

മീനം രാശിയിലെ ശനി - ബുധ സംയോഗത്തിന്റെ ഫലമായി രൂപപ്പെടുന്ന ത്രി ഏകാദശ രാജയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. എല്ലാ മേഖലയിലും വലിയ വിജയം നേടാന്‍ കഴിയും.

തുലാം

മീനം രാശിയിലെ ശനി - ബുധ സംയോഗത്തിന്റെ ഫലമായി രൂപപ്പെടുന്ന ത്രി ഏകാദശ രാജയോഗം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കൈ നിറയെ പൊന്നും പണവും ലഭിക്കാനുള്ള അവസരമാണ് ഈ രാശിക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളുകള്‍ക്ക് ശേഷം കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും.

വൃശ്ചികം

മീനം രാശിയിലെ ശനി - ബുധ സംയോഗത്തിന്റെ ഫലമായി രൂപപ്പെടുന്ന ത്രി ഏകാദശ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. വരുമാനത്തില്‍ ദ്രുതഗതിയിലുള്ള വര്‍ധനവ് ഉണ്ടായേക്കാം. പലവഴിക്ക് പണം കൈയിലെത്തും.

ഈ രാശിക്കാരുടെ കുടുംബ ജീവിതത്തില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങളും അവസാനിക്കും. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. മത്സര പരീക്ഷയിലോ ബോര്‍ഡ് പരീക്ഷയിലോ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+