പുതിയ വീടും കാറും.. കൈനിറയെ പൊന്നും പണവും; രാജയോഗം എന്നാല്‍ ഇതാണ്..!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലങ്ങളായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഒരാളുടെ ജാതകത്തില്‍ ചൊവ്വ ശുഭ സ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ തേടിയെത്തും. എന്നാല്‍ അശുഭ സ്ഥാനത്തിലൂടെയാണ് ജാതകത്തില്‍ ചൊവ്വ സഞ്ചരിക്കുന്നത് എങ്കില്‍ നിരന്തരം തിരിച്ചടികള്‍ മാത്രമായിരിക്കും അയാള്‍ക്ക് ലഭിക്കുക. ഗ്രഹങ്ങളുടെ അധിപനെന്നാണ് ചൊവ്വ അറിയപ്പെടുന്നത്.

ആത്മാവ്, ധൈര്യം, ആത്മവിശ്വാസം എന്നിവയുടെയെല്ലാം ഘടകമായിട്ടാണ് ചൊവ്വയെ ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. നിലവില്‍ ഇടവം രാശിയിലുള്ള ചൊവ്വ വൈകാതെ മിഥുനം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ പോകുകയാണ്. ഇതുവഴി ത്രിഏകാദശി യോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനുകൂലമായ നിരവധി ഫലങ്ങള്‍ സമ്മാനിക്കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയെന്ന് അറിയാം...
മിഥുനം
ചൊവ്വയുടെ മിഥുനത്തിലേക്കുള്ള പ്രവേശനം വഴി രൂപപ്പെടുന്ന ത്രിഏകാദശി യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. കര്‍ഷകര്‍ക്കും നേട്ടം കൊയ്യാം.
കര്‍ക്കിടകം
ചൊവ്വയുടെ മിഥുനത്തിലേക്കുള്ള പ്രവേശനം വഴി രൂപപ്പെടുന്ന ത്രിഏകാദശി യോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറെ ശുഭകരമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘ യാത്ര പോകും. കരിയറില്‍ മികച്ച നേട്ടമുണ്ടാകും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാകും.
കന്നി
ചൊവ്വയുടെ മിഥുനത്തിലേക്കുള്ള പ്രവേശനം വഴി രൂപപ്പെടുന്ന ത്രി ഏകാദശി യോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും ലഭിക്കും. പുതിയ വാഹനം, വീട്, വസ്തു എന്നിവ നിങ്ങള്‍ക്ക് സ്വന്തമാക്കാനാകും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും.












Click it and Unblock the Notifications