Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും രാജയോഗമല്ല ത്രിഗ്രഹി രാജയോഗം...! മൂന്ന് ഗ്രഹങ്ങളുടെ അനുഗ്രഹം; ഇതാണോ നിങ്ങളടെ രാശി?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

സ്വര്‍ണ ഇറക്കുമതി തീരുവ തിരിച്ചടിക്കും; സ്റ്റോര്‍ വിപുലീകരണത്തില്‍ നിന്ന് മാറാന്‍ ജ്വല്ലറികള്‍
സ്വര്‍ണ ഇറക്കുമതി തീരുവ തിരിച്ചടിക്കും; സ്റ്റോര്‍ വിപുലീകരണത്തില്‍ നിന്ന് മാറാന്‍ ജ്വല്ലറികള്‍

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളും അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളും കൂടിയുണ്ട്.

Trigrahi Rajayog 2026

നവഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശി മാറ്റം നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം രാശി മാറ്റത്തെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യന്‍, ബുധന്‍, ചന്ദ്രന്‍ എന്നിവ. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നതെങ്കില്‍ ബുദ്ധി, അറിവ് എന്നിവയുടെ കാരകനായ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് വിളിക്കുന്നത്. ചന്ദ്രന്‍ നിഴല്‍ ഗ്രഹമാണ്. വെറും രണ്ടര ദിവസം മാത്രം ഒരു രാശിയില്‍ തങ്ങുന്ന ചന്ദ്രന്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ്.

ഒരൊറ്റ മാസം മതി... കഷ്ടകാലത്തിന് വിട; ജൂണ്‍ മുതല്‍ പവര്‍ഫുള്‍ രാജയോഗം; ഈ രാശിക്കാരാണോ?
ഒരൊറ്റ മാസം മതി... കഷ്ടകാലത്തിന് വിട; ജൂണ്‍ മുതല്‍ പവര്‍ഫുള്‍ രാജയോഗം; ഈ രാശിക്കാരാണോ?

നിലവില്‍ ഈ മൂന്ന് ഗ്രഹങ്ങളും ഇടവം രാശിയില്‍ സംക്രമിച്ചിരിക്കുകയാണ്. ഒരു രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. മൂന്ന് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ സംയോജിക്കുമ്പോള്‍ ത്രിഗ്രഹയോഗം രൂപപ്പെടും. ഇടവം രാശിയിലെ സൂര്യന്‍, ബുധന്‍, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളുടെ സംക്രമണം മൂലം ഇപ്പോള്‍ ത്രിഗ്രഹയോഗം രൂപപ്പെട്ടിരിക്കുകയാണ്.

ഇത് 12 രാശിക്കാരേയും 27 നക്ഷത്രക്കാരേയും സ്വാധീനിക്കുന്ന ഒരു രാജയോഗമാണ്. എന്നാല്‍ ചില രാശിക്കാര്‍ക്ക് അളവറ്റ സമ്പത്തും ഭാഗ്യവും ജീവിതസൗഖ്യവും ആയിരിക്കും ഈ രാജയോഗം വഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എങ്ങനെയാണ് ഇത് വ്യക്തികളില്‍ സ്വാധീനം ചെലുത്തുക എന്നും നമുക്കൊന്ന് പരിശോധിച്ച് നോക്കാം...

ലോക്കറിൽ വെറുതെ കിടക്കുന്ന സ്വർണ്ണത്തിന് ഡിജിറ്റൽ പലിശ! വിപണിയിലെ ഈ മാറ്റം അറിയാതെ പോകരുത്!
ലോക്കറിൽ വെറുതെ കിടക്കുന്ന സ്വർണ്ണത്തിന് ഡിജിറ്റൽ പലിശ! വിപണിയിലെ ഈ മാറ്റം അറിയാതെ പോകരുത്!

ഇടവം

ഇടവം രാശിയിലെ സൂര്യ - ബുധ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ത്രിഗ്രഹി യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തമായി ഒരു വീട് സ്വന്തമാക്കാനാകും. ഗൃഹപ്രവേശനം ഉടന്‍ നടത്താനാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കൃഷിയില്‍ നിന്നും വ്യാപാരത്തില്‍ നിന്നും നല്ല ലാഭം ലഭിക്കും.

തുലാം

ഇടവം രാശിയിലെ സൂര്യ - ബുധ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ത്രിഗ്രഹി യോഗം തുലാം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ജോലി സ്ഥലത്ത് നല്ല സൗഹാര്‍ദ്ദ അന്തരീക്ഷം രൂപപ്പെടും. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും വലിയ പിന്തുണ ലഭിക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ സ്വന്തമാക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+