രാജയോഗത്തിനൊപ്പം സൂര്യദേവന്റെ അനുഗ്രഹവും; ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം
ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. ഇത് എല്ലാ വ്യക്തികളുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്.
എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷ പ്രകാരം പലഘട്ടങ്ങളിലും രാജയോഗങ്ങള്‍ രൂപപ്പെടാറുണ്ട്. രാജയോഗത്തിന്റെ സമയത്ത് വ്യക്തികള്‍ക്ക് വലിയ സമ്പത്തും ഐശ്വര്യവും വന്ന് ചേരും. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോഗിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഒരേ രാശിയില്‍ ഒരേ സമയം മൂന്ന് ഗ്രഹങ്ങള്‍ സംയോജിച്ചിരിക്കുകയാണ് ഇന്ന്. ഇത് ത്രിഗ്രഹി രാജയോഗം സൃഷ്ടിക്കാന്‍ കാരണമായി.
ത്രിഗ്രഹി രാജയോഗത്തിനൊപ്പം ഇന്ന് സൂര്യദേവന്റെ അനുഗ്രഹവും നിങ്ങളെ തേടി എത്തുന്നു. ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശക്തിപ്പെടുന്നതിനാലാണ് ഇത്. ഇത്തരം അപൂര്‍വതകള്‍ നിറഞ്ഞ ഇന്നത്തെ ദിവസം ആര്‍ക്കൊക്കെയാണ് ഭാഗ്യം തേടി എത്തുന്നത് എന്ന് നമുക്ക് നോക്കാം.
ഇടവം
ത്രിഗ്രഹി രാജയോഗവും സൂര്യദേവന്റെ അനുഗ്രഹവും ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച സമയമാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യം വര്‍ധിക്കും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് മോചനമുണ്ടാകും.
കര്‍ക്കടകം
ത്രിഗ്രഹി രാജയോഗവും സൂര്യദേവന്റെ അനുഗ്രഹവും കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ബിസിനസ് രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ വിജയം കൈവരിക്കാനാകും. എല്ലാ തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും.
വൃശ്ചികം
ത്രിഗ്രഹി രാജയോഗവും സൂര്യദേവന്റെ അനുഗ്രഹവും വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍ കാല നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വരുമാനം ലഭിക്കും. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുമാനം വര്‍ധിക്കുന്നതിന് സാധ്യതയുണ്ട്. പങ്കാളിക്കൊപ്പം കൂടുതല്‍ സന്തോഷകരമായ സമയം ചിലവഴിക്കുന്നതിന് സാധിക്കും. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്
മകരം
മകരം രാശിക്കാര്‍ക്ക് ത്രി ഗ്രഹി രാജയോഗവും സൂര്യദേവന്റെ അനുഗ്രഹവും അനുകൂലമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ധിക്കും. പങ്കാളിയുടെ പൂര്‍ണ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ബിസിനസില്‍ വലിയ ലാഭമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.












Click it and Unblock the Notifications