ആഗ്രഹിച്ചതെന്തും സ്വന്തമാക്കാം, ശമ്പളം ഇരട്ടിയാകും; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. ജ്യോതിഷ പ്രകാരം പന്ത്രണ്ട് രാശികളും ഒമ്പത് ഗ്രഹങ്ങളുമാണ് ഉള്ളത്. നിശ്ചിത കാലയളവില്‍ എല്ലാ ഗ്രഹങ്ങളും രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഇത് അനുകൂലമായിരിക്കും.
എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വളരെ ദോഷം ചെയ്യും. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഈ അവസരങ്ങളിലാണ് ത്രിഗ്രഹി രാജയോഗം രൂപപ്പെടുന്നത്. ഇത് ചില പ്രത്യേക രാശിക്കാരുടെ ജീവിതത്തില്‍ വലിയ സൗഭാഗ്യങ്ങളാണ് സമ്മാനിക്കുക. മാര്‍ച്ച് മാസത്തിലും ത്രിഗ്രഹി രാജയോഗം രൂപപ്പെടും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണപരമാകുക എന്ന് നമുക്ക് നോക്കാം.

ചിങ്ങം
ത്രിഗ്രഹി രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വളരെ കാലങ്ങളായി ഈ രാശിക്കാര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും കരകയറാന്‍ സാധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം നിങ്ങളെ തേടിയെത്തും. ഭാഗ്യത്തിന്റെ വലിയ പിന്തുണ ലഭിക്കും. ഇതുവഴി ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കാനാകും.
തുലാം
തുലാം രാശിക്കാര്‍ക്ക് ത്രിഗ്രഹി രാജയോഗം വലിയ നേട്ടങ്ങളാണ് സമ്മാനിക്കുക. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ടു നടക്കുന്ന ആഗ്രഹം സഫലമാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ പുരോഗതി കൈവരിക്കാനാകും. അവിവാഹിതരാണെങ്കില്‍ നല്ല വിവാഹാലോചനകള്‍ വരുന്ന സമയമാണിത്.
കുംഭം
ത്രിഗ്രഹി രാജയോഗം കുംഭം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ തലവര തന്നെ മാറ്റി കുറിക്കപ്പെടും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. സാമ്പത്തികമായി വലിയ ഉയര്‍ച്ച കൈവരിക്കാനാകും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
ഇടവം
ത്രിഗ്രഹി രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സമൂഹത്തില്‍ ആദരവും പ്രശസ്തിയുമുണ്ടാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂലം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തമായൊരു വീട് എന്ന സ്വപ്‌നം പൂവണിയും. നിങ്ങളുടെ കഠിനാധ്വാനങ്ങള്‍ക്കെല്ലാം ഫലം ലഭിക്കാന്‍ പോകുന്ന സമയം കൂടിയാണിത്.
മകരം
ഈ രാശിക്കാര്‍ക്ക് ത്രിഗ്രഹി രാജയോഗം നല്ല ഫലം നല്‍കും. പുതിയ വാഹനം വാങ്ങിക്കാന്‍ സാധിക്കും. വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത. മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. വരുമാനം കൂടും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകാന്‍ സാധ്യത കാണുന്നു.












Click it and Unblock the Notifications