Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം കഴിഞ്ഞാല്‍ പിന്നെ കോളടിച്ചു; ഈ രാശിക്കാരെ കാത്തിരിക്കുന്നത് രാജയോഗം! നിങ്ങളുമുണ്ടോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം അനുകൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രതികൂലമായിരിക്കും. ജ്യോതിഷ പ്രകാരം നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

astrology

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ് സൂര്യനും ബുധനും ചൊവ്വയും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. ബുദ്ധിയുടേയും ജ്ഞാനത്തിന്റേയും കാരകനായ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. കര്‍മ്മത്തിന്റെ കാരകനാണ് ചൊവ്വ. ഈ മൂന്ന് ഗ്രഹങ്ങളും ഒരേ രാശിയില്‍ എത്തുമ്പോഴാണ് സൂര്യ-ബുധ-ചൊവ്വ സംഗമവും ത്രിഗ്രഹി രാജയോഗവും രൂപപ്പെടുന്നത്.

ഒക്ടോബറില്‍ ചൊവ്വ, സൂര്യന്‍, ബുധന്‍ എന്നിവരുടെ ഒരു മഹായുതി സൃഷ്ടിക്കും. ഒക്ടോബര്‍ 13 വരെ ചൊവ്വ തുലാം രാശിയില്‍ ആയിരിക്കും സഞ്ചരിക്കുന്നത്. ഒക്ടോബര്‍ 17 വരെ സൂര്യനും തുലാം രാശിയില്‍ സഞ്ചരിക്കും. നവംബര്‍ 19 വരെ സൂര്യന്‍ ഇവിടെ തുടരും. ഒക്ടോബര്‍ 3 ന് ബുധന്‍ തുലാം രാശിയില്‍ പ്രവേശിക്കും. ഒക്ടോബര്‍ 24 വരെ ഈ രാശിയില്‍ ആയിരിക്കും ബുധന്റെ സഞ്ചാരം.

ഒക്ടോബര്‍ 17 ന് ചൊവ്വ, ബുധന്‍, സൂര്യന്‍ എന്നിവരുടെ ഒരു മഹായുതി തുലാം രാശിയില്‍ രൂപപ്പെടുന്നു. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

വൃശ്ചികം

തുലാം രാശിയിലെ സൂര്യ-ബുധ-ചൊവ്വ സംഗമത്തിലൂടെ രൂപപ്പെടുന്ന ത്രിഗ്രഹി രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ സമ്പത്തിന്റെ ഭവനത്തില്‍ ആണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ സാമ്പത്തികമായി വലിയ നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. മുന്‍കാല നിക്ഷേപത്തില്‍ നിന്ന് വലിയൊരു തുക നിങ്ങളുടെ കൈയിലെത്തും. സഹപ്രവര്‍ത്തകരുമായുള്ള ബന്ധം മെച്ചപ്പെടും.

കര്‍ക്കടകം

കര്‍ക്കടകം രാശിക്കാര്‍ക്ക് തുലാം രാശിയിലെ സൂര്യ-ബുധ-ചൊവ്വ സംഗമത്തിലൂടെ രൂപപ്പെടുന്ന ത്രിഗ്രഹി രാജയോഗം ഗുണപരമായിരിക്കും. കര്‍ക്കടകം രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് കര്‍മ്മരംഗത്ത് ശോഭിക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും ലഭിച്ചേക്കം.

തുലാം

തുലാം രാശിയിലെ സൂര്യ-ബുധ-ചൊവ്വ സംഗമത്തിലൂടെ രൂപപ്പെടുന്ന ത്രിഗ്രഹി രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കിം. ഈ രാശിക്കാരുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പ്രണയവും പ്രണയ ബന്ധങ്ങളും കൂടുതല്‍ ആഴത്തിലാകും. അവിവാഹിതര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+