Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്തും സമാധാനവും ആവോളം ലഭിക്കും.. രാജയോഗത്തിന്റെ ഒരു പവറേ! ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രതിഭാസത്തെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത് സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും.

പസഫിക് സമുദ്രത്തിലെ താപനില കൂടി, എൽ നിനോ പണി തുടങ്ങി; ഇന്ത്യയിലെ മൺസൂണിനെയും ബാധിച്ചു..?
പസഫിക് സമുദ്രത്തിലെ താപനില കൂടി, എൽ നിനോ പണി തുടങ്ങി; ഇന്ത്യയിലെ മൺസൂണിനെയും ബാധിച്ചു..?

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് പല രാശിക്കാര്‍ക്കും ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. ഭാരതീയ ജ്യോതിഷത്തില്‍ നവഗ്രഹങ്ങളെ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിങ്ങനെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

Trigrahi Rajayoga

ഇതില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ആകാശത്തെ പന്ത്രണ്ട് തുല്യ ഭാഗങ്ങളായി തിരിച്ചിരിക്കുന്നതിനെയാണ് രാശികള്‍ എന്ന് വിളിക്കുന്നത്. മേടം, മീനം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം എന്നിങ്ങനെയാണ് ജ്യോതിഷപ്രകാരമുള്ള 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. സംക്രമണ സമയത്ത് ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കാറുണ്ട്.

മമത ബാനര്‍ജി വിടാനൊരുക്കമല്ല; തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കോടതിയില്‍, വിമതര്‍ മറ്റൊരു വഴിക്ക്
മമത ബാനര്‍ജി വിടാനൊരുക്കമല്ല; തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കോടതിയില്‍, വിമതര്‍ മറ്റൊരു വഴിക്ക്

ഇങ്ങനെയാണ് രാജയോഗം രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. നിഴല്‍ ഗ്രഹം എന്നാണ് ചന്ദ്രനെ വിശേഷിപ്പിക്കുന്നത്. ജൂണ്‍ 15 ന് ചന്ദ്രന്‍ മിഥുനം രാശിയിലേക്ക് പ്രവേശിച്ചിരുന്നു. ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്‍. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമെ ചന്ദ്രന്‍ തങ്ങാറുള്ളൂ. ഇത് പ്രകാരം ഇന്ന് കൂടിയേ ചന്ദ്രന്‍ മിഥുനം രാശിയില്‍ വസിക്കൂ.

എന്നിരുന്നാലും മിഥുനം രാശിയില്‍ നേരത്തെ തന്നെ ബുധനും സൂര്യനും ഉണ്ട്. ഇതിലൂടെ മിഥുനം രാശിയില്‍ ത്രിഗ്രഹിയോഗം രൂപപ്പെട്ടിരിക്കുകയാണ്. സൂര്യന്‍, ബുധന്‍, ചന്ദ്രന്‍ എന്നിവരുടെ സംയോജനത്തിലൂടെയാണ് ത്രിഗ്രഹി രാജയോഗം രൂപപ്പെട്ടത്. ചന്ദ്രന്‍ മിഥുനം രാശിയില്‍ നിന്ന് മാറിയാലും ഈ രാജയോഗത്തിന്റെ സ്വാധീനം വരുംദിവസങ്ങളിലും നിലനില്‍ക്കും എന്നാണ് പറയപ്പെടുന്നത്.

വ്യാഴം തുറക്കും നേട്ടത്തിന്റെ കലവറ; ഈ രാശിക്കാർക്ക് ഭൂമിയും വാഹനവും സ്വന്തം, കുടുംബത്തിൽ സമാധാനം!
വ്യാഴം തുറക്കും നേട്ടത്തിന്റെ കലവറ; ഈ രാശിക്കാർക്ക് ഭൂമിയും വാഹനവും സ്വന്തം, കുടുംബത്തിൽ സമാധാനം!

മിഥുനം രാശിയിലെ സൂര്യന്‍, ബുധന്‍, ചന്ദ്രന്‍ എന്നിവരുടെ സംയോജനത്തിലൂടെ രൂപപ്പെട്ട ത്രിഗ്രഹി രാജയോഗം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി അഭൂതപൂര്‍വമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം...

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ സൂര്യന്‍, ബുധന്‍, ചന്ദ്രന്‍ എന്നിവരുടെ സംയോജനത്തിലൂടെ രൂപപ്പെട്ട ത്രിഗ്രഹി രാജയോഗം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ആഗ്രഹിക്കുന്ന ഇഷ്ടപ്പെട്ട സ്ഥലത്തേക്കുള്ള ട്രാന്‍സ്ഫറിനും വഴിയൊരുങ്ങും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ നല്‍കപ്പെടാം.

ചിങ്ങം

മിഥുനം രാശിയിലെ സൂര്യന്‍, ബുധന്‍, ചന്ദ്രന്‍ എന്നിവരുടെ സംയോജനത്തിലൂടെ രൂപപ്പെട്ട ത്രിഗ്രഹി രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതെല്ലാം സാമ്പത്തികമായി നിങ്ങളെ സഹായിക്കും. വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. മനസമാധാനം നല്‍കുന്ന ചില വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+