Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗം എന്നാല്‍ ഇതാണ്..! ആഗ്രഹിച്ചതെന്തും നടക്കും, പൊന്നും പണവും കൈയിലേക്ക്

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് പറയപ്പെടുന്നത്. വ്യക്തിയുടെ ജനന സമയം, ജനന സമയത്തെ ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ ജാതകം രചിക്കാറുണ്ട്.

മൂകാംബികയിലേക്ക് ആനയെ ചോദിച്ച് കർണാടക, കേരളം വിട്ടുകൊടുക്കുമോ? നിയമങ്ങൾ പറയുന്നത് ഇങ്ങനെ
മൂകാംബികയിലേക്ക് ആനയെ ചോദിച്ച് കർണാടക, കേരളം വിട്ടുകൊടുക്കുമോ? നിയമങ്ങൾ പറയുന്നത് ഇങ്ങനെ

ഈ ജാതകമാണ് വ്യക്തികളുടെ ഭാവിയെ സംബന്ധിച്ച ദിശാസൂചികകള്‍ നല്‍കുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് ഉള്ളത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Trigrahi Yog Horoscope 2026

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

പ്രതിമാസ സംഭാവനകൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കും;നടപടിയുമായി രാമക്ഷേത്ര ട്രസ്റ്റ്
പ്രതിമാസ സംഭാവനകൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കും;നടപടിയുമായി രാമക്ഷേത്ര ട്രസ്റ്റ്

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിമാറ്റം നടത്താറുണ്ട്. സംക്രമണം എന്നാണ് ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം വ്യക്തികളുടെ ജീവിതത്തെ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

സംക്രമണ സമയത്ത് ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരുമിച്ച് സംഗമിക്കാറുണ്ട്. അങ്ങനെയാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഒരു രാശിയില്‍ ഒരേ സമയം മൂന്ന് ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോഴാണ് ത്രിഗ്രഹി രാജയോഗം രൂപപ്പെടുന്നത്. അത്തരമൊരു രാജയോഗമാണ് നിലവില്‍ നടന്ന് കൊണ്ടിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ നിലവില്‍ മിഥുന രാശിയില്‍ ഒരുമിച്ച് സഞ്ചരിക്കുന്നു.

ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. ബുധനാകട്ടെ ഗ്രഹങ്ങളുടെ രാജകുമാരന്‍ ആണ്. ചന്ദ്രനെ മനസിന്റെ പ്രതീകമായും കണക്കാക്കുന്നു. ഇത്തരം സവിശേഷതകളുള്ള ഗ്രഹങ്ങള്‍ സൃഷ്ടിക്കുന്ന രാജയോഗമായതിനാല്‍ തന്നെ ഈ ത്രിഗ്രഹിയോഗം ഏറെ പ്രധാനമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ ത്രിഗ്രഹി യോഗത്തിന്റെ ഗുണഗണങ്ങള്‍ ലഭിക്കുക എന്ന് നോക്കാം...

ശനിയുടെ വക്രഗതി തരും നേട്ടം; ഈ രാശിക്കാരുടെ ബാങ്ക് ബാലൻസ് കുത്തനെ കൂടും, പ്രണയം വിവാഹത്തിലേക്ക്!
ശനിയുടെ വക്രഗതി തരും നേട്ടം; ഈ രാശിക്കാരുടെ ബാങ്ക് ബാലൻസ് കുത്തനെ കൂടും, പ്രണയം വിവാഹത്തിലേക്ക്!

ചിങ്ങം

മിഥുനം രാശിയിലെ സൂര്യ-ചന്ദ്ര-ബുധ സംഗമം വഴി രൂപപ്പെടുന്ന ത്രിഗ്രഹി യോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ഇക്കാലയളവില്‍ ഇവരെ തേടിയെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാനാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉയര്‍ന്നുവരുന്നത് വഴി ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.

കന്നി

കന്നി രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ സൂര്യ-ചന്ദ്ര-ബുധ സംഗമം വഴി രൂപപ്പെടുന്ന ത്രിഗ്രഹി യോഗം ഗുണം ചെയ്യും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ അനുകൂലമായ സമയമാണ് ഇത് എന്ന് കാണുന്നു. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവയ്ക്കായി ശ്രമിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത കേള്‍ക്കാനാകും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും.

തര്‍ക്കങ്ങളേതുമില്ലാതെ പൂര്‍വ്വിക സ്വത്ത് നിങ്ങളെ തേടിയെത്തും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. വീട്ടില്‍ സന്തോഷവും സമാധാനവും നിറയും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+