ഈ രാശിക്കാരാണോ? സൗഭാഗ്യം തേടിയെത്തും, ബംപര്‍ നേട്ടങ്ങള്‍ ഉറപ്പ്; ധനനേട്ടങ്ങളുടെ പെരുമഴയുണ്ടാവും
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഒരാളുടെ ജീവിതത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ കടന്നുവരുന്നത് ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ കാരണമാണ്. ജൂലായ് മാസത്തില്‍ അത്തരത്തില്‍ ചില കാര്യങ്ങള്‍ നടക്കാന്‍ പോവുകയാണ്. നിലവില്‍ ശുക്രനും ബുധനും കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുകയാണ്.
ജൂലായ് 16ന് ചന്ദ്രന്റെ രാശിയായ കര്‍ക്കടകത്തിലേക്ക് സൂര്യന്‍ കൂടി പ്രവേശിക്കുന്നതോടെ അത്ഭുതകരമായ ത്രിഗ്രഹ യോഗം സൃഷ്ടിക്കപ്പെടും. കാരണം മൂന്ന് ഗ്രഹങ്ങള്‍ കൂടി ഒരേ രാശിയില്‍ ചേരുന്നതാണ്. ഇതിന്റെ സ്വാധീനം 12 രാശിക്കാരിലുമുണ്ടാവും. ജൂലായ് 19 വരെ ഇത് നീണ്ടുനില്‍ക്കും. അതിലൂടെ ചില രാശിക്കാര്‍ക്ക് ഭാഗ്യനാളുകള്‍ വന്നെത്തിചേരും. അതാരൊക്കെയാണെന്ന് നോക്കാം.

മിഥുനം: ഈ രാശിക്കാരുടെ സാമ്പത്തികമായ എല്ലാ പ്രശ്‌നങ്ങളും മാറിക്കിട്ടും. അത്ഭുതകരമായ കുതിപ്പ് ഇവര്‍ക്ക് സ്വന്തമാക്കാനാവും. ഇട്ടുമൂടാനുള്ള പൊന്നും പണവും മിഥുനം രാശിക്കാര്‍ക്ക് ലഭിക്കും. സാമ്പത്തികമായ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും. എന്ത് സംരംഭം തുടങ്ങിയാലും അതില്‍ നിന്നെല്ലാം നേട്ടങ്ങള്‍ മാത്രമാണ് ലഭിക്കുക.
ശുക്രന്‍, സൂര്യന്‍, ബുധന്‍ എന്നിവയുടെ സംയോജനം ശുഭകരമായ നാളുകള്‍ മിഥുനം രാശിക്കാര്‍ക്ക് സമ്മാനിക്കും. എല്ലാ ജോലികളും ആവേശത്തോടെ പൂര്‍ത്തിയാക്കുകയും, അതില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇക്കാലയളവില്‍ ആരോഗ്യവും മെച്ചപ്പെടും. ആത്മവിശ്വാസത്തോടെ എന്തുകാര്യത്തെയും സമീപിക്കാന്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും.
ചിങ്ങം: ത്രിഗ്രഹി യോഗത്താല്‍ ഏറ്റവും വലിയ നേട്ടങ്ങള്‍ ചിങ്ങം രാശിക്കാര്‍ക്ക് ലഭിക്കും. ഗ്രഹങ്ങളുടെ ചലനം മാറുന്നതിനാല്‍ ഈ രാശിക്കാര്‍ക്ക് മതപരമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്‍പര്യമുണ്ടാവും. അത്ഭുതകരമായ വളര്‍ച്ച ഇവര്‍ക്ക് സമ്പത്തിന്റെ കാര്യത്തിലുണ്ടാവും. സമ്പത്ത് വന്ന് ഖജനാവ് നിറയും. ബിസിനസുകാര്‍ ആണെങ്കില്‍ അപ്രതീക്ഷിതമായി വലിയ ലാഭം സ്വന്തമാക്കാന്‍ സാധിക്കും.
അതേസമയം തന്നെ തൊഴില്‍ മേഖലയില്‍ നിന്നും നേട്ടങ്ങളുണ്ടാവും. പുതിയ ജോലി തേടുന്നവരാണെങ്കില്‍ അത് സ്വന്തമാക്കാന്‍ സാധിക്കും. നിലവിലെ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പള വര്‍ധനവും അതോടൊപ്പം തന്നെ ലഭിക്കും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമായി തുടരും. ചെലവുകള്‍ കാര്യമായി നിയന്ത്രിക്കുക. പ്രണയജീവിതവും സന്തോഷകരമായിരിക്കും.
വൃശ്ചികം: ത്രിഗ്രഹി യോഗത്താല്‍ വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വെച്ചടി കയറ്റമായിരിക്കും. ബുധന്‍, ശുക്രന്‍, സൂര്യന്‍ എന്നിവയുടെ ചലനം ഈ രാശിക്കാരുടെ ജീവിതത്തെ പാടെ മാറ്റി മറിക്കും. സുവര്‍ണകാലം ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. അതിലൂടെ രാജാവിനെ പോലെ വാഴാനാവും. മനസ്സില്‍ ആഗ്രഹിക്കുന്ന എന്തുകാര്യവും സ്വന്തമാക്കാന്‍ സാധിക്കും.
അതുപോലെ വരുമാനം വര്‍ധിപ്പിക്കാന്‍ നിരവധി പുതിയ സ്രോതസ്സുകള്‍ നിങ്ങള്‍ കണ്ടെത്തും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് എല്ലാ ജോലികളിലും വിജയം ലഭിക്കും. തൊഴില്‍ മേഖലയില്‍ പുതിയ ചില ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കും. ധനനേട്ടങ്ങളുടെ പെരുമഴക്കാലമാണ് വൃശ്ചികം രാശിക്കാരെ കാത്തിരിക്കുന്നത്. എല്ലാ മേഖലയിലും ആ നേട്ടങ്ങള്‍ പ്രതിഫലിക്കും.












Click it and Unblock the Notifications