Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനത്തിന്റെ പെരുമഴയുണ്ടാവും, ഭാഗ്യവും ഐശ്വര്യവും ഒരുമിച്ചെത്തും; ഈ രാശിക്കാര്‍ ഇനി ആറാടും

ജ്യോതിഷത്തില്‍ ജൂണ്‍ മാസം ഏറെ പ്രധാനപ്പെട്ടതാണ്. രാശിമാറ്റങ്ങള്‍ വലിയ രീതിയില്‍ ഈ മാസം സംഭവിക്കുന്നുണ്ട്. സൂര്യന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ, ശനി എന്നിവ ഉള്‍പ്പെടെ അഞ്ച് പ്രധാന ഗ്രഹങ്ങള്‍ ജൂണില്‍ രാശി മാറുകയാണ്. ഇതിലൂടെ വലിയ നേട്ടങ്ങളാണ് ചില രാശിക്കാര്‍ക്ക് ലഭിക്കുക. ഇതിനൊപ്പം തന്നെ സൂര്യന്‍, ബുധന്‍, ശുക്രന്‍, എന്നീ ഗ്രഹങ്ങള്‍ ഒരു രാശിയില്‍ ഒന്നിച്ച് വരുന്നുണ്ട്.

മിഥുനം രാശിയില്‍ ഗ്രഹങ്ങളുടെ സംക്രമണത്തെ തുടര്‍ന്ന് ത്രിഗഹി യോഗം രൂപപ്പെടും. ശുക്രന്‍ ജൂണ്‍ 12നും ബുധന്‍ ജൂണ്‍ 14നും ജൂണ്‍ 15ന് സൂര്യനും മിഥുനം രാശിയില്‍ എത്തും. ഇതിനൊപ്പം തന്നെ സൂര്യനും ബുധനും ചേര്‍ന്ന് ബുധാദിത്യ രാജയോഗവും സൃഷ്ടിക്കപ്പെടും. ഇതിന് പുറമേ ലക്ഷ്മി നാരായണ രാജയോഗവും രൂപപ്പെടും. ഇതിലൂടെ ആര്‍ക്കെല്ലാം നേട്ടമെന്ന് നോക്കാം.

astrology-today

മേടം: അടിപൊളി നേട്ടങ്ങളാണ് മേടം രാശിക്കാരെ തേടിയെത്തുക. വലിയ പുരോഗതി ഇവര്‍ക്ക് കൈവരിക്കാനാവും. ജോലിയിലുണ്ടായിരുന്നു തടസ്സങ്ങളെല്ലാം നീങ്ങി കിട്ടും. നിക്ഷേപങ്ങളില്‍ നിന്നെല്ലാം സമ്പാദ്യം വലിയ രീതിയില്‍ കുതിച്ചുയരും. സമ്പന്നതയിലേക്ക് ഇതിലൂടെ മുന്നേറാന്‍ സാധിക്കും.

പഴയ നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭവും ഇതേ കാലയളവില്‍ ലഭിക്കും. വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകളും ഈ രാശിക്കാര്‍ക്ക് മുന്നില്‍ തുറക്കും. അതില്‍ നിന്ന് ധാരാളം പണം മേടം രാശിക്കാര്‍ക്ക് ലഭിക്കും.

മിഥുനം: ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ സുവര്‍ണകാലം ആരംഭിക്കും. സാമൂഹികമായുള്ള അന്തസ്സ് വര്‍ധിക്കും. ഈ സമയം അനാവശ്യ ചെലവുകളെല്ലാം ഒഴിവാക്കാന്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും. ഈ സമയം നിങ്ങള്‍ക്ക് വലിയ രീതിയില്‍ പണം ലാഭിക്കാന്‍ സാധിക്കും. സാമ്പത്തികമായി ഈ രാശിക്കാരുടെ സ്ഥിതിയും മെച്ചപ്പെടും. ബിസിനസുകാരാണെങ്കില്‍ കാത്തിരിക്കുന്നത് വന്‍ നേട്ടങ്ങളാണ്.

വലിയ പുരോഗതി ബിസിനസിനുണ്ടാവും. അതുപോലെ സാമ്പത്തികമായി നേട്ടങ്ങളുണ്ടാവും. ലാഭം പല മടങ്ങായി തിരികെ ലഭിക്കും ആരോഗ്യപരമായ പ്രശ്‌നങ്ങളെല്ലാം മാറിക്കിട്ടും. കരിയറില്‍ വലിയ നേട്ടങ്ങള്‍ തേടിയെത്തും. കൈനിറയെ സമ്പാദിക്കാനുള്ള അവസരവും ലഭിക്കും.

കന്നി: വലിയ നേട്ടങ്ങളാണ് കന്നി രാശിക്കാരെ കാത്തിരിക്കുന്നത്. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ധനനേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. കരിയറില്‍ വലിയ വിജയങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ബിസിനസുകാരാണെങ്കില്‍ ഇവര്‍ക്ക് ലാഭം വലിയ തോതില്‍ നേടാനുള്ള അവസരം കൂടിയാണ് തേടിയെത്തുക.

പുതിയ ഇടപാടുകള്‍ ഇവര്‍ക്ക് വന്ന് ചേരും. നല്ല കാര്യങ്ങള്‍ ചെയ്താല്‍ ആഗ്രഹിച്ച ഫലം തന്നെ സ്വന്തമാക്കാനാവും. പുതിയ വരുമാന സ്രോതസ്സുകള്‍ വന്ന് ചേരും. അതിലൂടെ നിങ്ങളുടെ സമ്പത്ത് പല മടങ്ങായി വര്‍ധിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. എന്തുകാര്യം ചെയ്താലും അത് നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിന് സാധിക്കും.

കുംഭം: ഈ രാശിക്കാര്‍ക്ക് ഇനി നേട്ടങ്ങളുടെ പടവുകള്‍ കയറാന്‍ സാധിക്കും. തടസ്സങ്ങളെല്ലാം നീങ്ങി ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാക്കും. സമൂഹത്തിലുള്ള ആദരവും ബഹുമാനവും വര്‍ധിക്കും. പുതിയ വരുമാന സ്രോതസ്സുകളില്‍ നിന്ന് കുംഭ രശിക്കാര്‍ക്ക് ധാരാളം വരുമാനം ലഭിക്കും. കടബാധ്യതകളെല്ലാം മാറിക്കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+