ബംബര്‍ ലോട്ടറി അടിച്ചതിനേക്കാള്‍ സന്തോഷം, ആ നാളുകള്‍ അടുത്തെത്തി, ഈ രാശിക്കാരാണോ നിങ്ങള്‍
ഗ്രഹങ്ങളുടെ രാശിമാറ്റം ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. ഓരോ രാശിമാറ്റവും വലിയ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നിന് വലിയൊരു രാശിമാറ്റം നടന്നിരുന്നു. ബുധന്‍ ധനു രാശിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഈ സമയത്ത് തന്നെ ശുക്രനും അവിടെ തന്നെ നിലകൊള്ളുന്നുണ്ട്. കൂടാതെ ഡിസംബര്‍ 16ന് സൂര്യന്‍ കൂടി ധനു രാശിയിലേക്ക് എത്തും. ഇത് ചില രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത നേട്ടത്തിന് കാരണമാകും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. ഉപജീവന മേഖലയില്‍ നിങ്ങള്‍ക്കുള്ള മിടുക്ക് വരുമാന വര്‍ദ്ധനവിന് കാരണമാകും. വിജയം എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും. കഠിനാധ്വാനം നിങ്ങളെ വിജയത്തിലേക്ക് എത്തിക്കും. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി സ്വാര്‍ത്ഥമായി മുന്നോട്ടു പോകാന്‍ ശ്രമിക്കും. ഈ സമയത്ത് മറ്റാരെയും വേദനിപ്പിക്കാതെ നോക്കണം.

കന്നി
ഈ സമയത്ത് കന്നി രാശിക്കാര്‍ക്ക് വളരെ അനുകൂലമാണ്. കന്നി രാശിക്കാരുടെ ബുദ്ധി ആവശ്യ സമയത്ത് കൃത്യമായി പ്രവര്‍ത്തിക്കും. നിങ്ങളുടെ ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കും. യുവാക്കള്‍ ചെയ്യുന്ന കാര്യത്തില്‍ ആവേശം വര്‍ദ്ധിക്കും. നിങ്ങളുടെ ശത്രുക്കല്‍ അശക്തരായിരിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് വീടുകളില്‍ മികച്ച അന്തരീക്ഷമായിരിക്കും. പ്രിയപ്പെട്ടവരുമായി നല്ല രീതിയില്‍ സമയം ചെലവഴിക്കാനുള്ള അവസരങ്ങല്‍ വന്നുചേരും. എതിരാളികളുമായി മത്സരിക്കാനുള്ള സാഹചര്യമുണ്ടാകും. ഈ സമയത്ത് അടിപൊളി തന്ത്രങ്ങള്‍ മെനയാന്‍ ശ്രമിക്കുക. ഇക്കാര്യത്തില്‍ നിങ്ങളുടെ പഴയ കാല അനുഭവങ്ങളും ഉപയോഗമാകും.

വൃശ്ചികം
ഈ രാശിക്കാര്‍ക്ക് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. അര്‍പ്പണ ബോധത്തിന്റെ ഫലത്തില്‍ ഇവര്‍ക്ക് സമൂഹത്തില്‍ പുതിയ വ്യക്തിത്വം രൂപീകരിക്കാന്‍ കഴിയും. സുഹൃത്തുമായി സഹകരിച്ച് വ്യവസായ സംരഭങ്ങള് തുടങ്ങാനുള്ള ഓഫര്‍ വന്നുചേരും.

മകരം
വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം ഏറ്റവും നല്ലതാണ്. എല്ലാ കാര്യത്തിലും വിജയം കൈവരിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന സമയം വളരെ ഫലപ്രദമായിരിക്കും. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും ബഹുരാഷ്ട്ര കമ്പനികളിലും അവസരങ്ങള്‍ വന്നുചേരും. വിദേശത്തേക്ക് പോകാനുള്ള സുവര്‍ണാവസരം നിങ്ങളെ തേടിയയെത്തും.

മേടം
മേടം രാശിക്കാര്‍ക്ക് തൊഴിലുമായി ബന്ധപ്പെട്ട് ഏറ്റവും നല്ല സമയമാണ്. നിങ്ങളുടെ മക്കള്‍ നിങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരും. മതാപിതാക്കളുടെ ബഹുമാനവും ആദരവും നിങ്ങളെ തേടിയെത്തും. ഭാഗ്യം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. എല്ലാ ശ്രമങ്ങളിലും നിങ്ങളെ തേടി വിജയം എത്തും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണ്. മതപരമായ കാര്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ആകൃഷ്ടരാകും. പങ്കാളിയുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ സാധിക്കും. പങ്കാളിയുമായി നല്ല സമയം ചെലവിടാനുള്ള സാഹചര്യം വന്നുചേരും. ബിസ്‌നസില്‍ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ നടക്കും. നിങ്ങള്‍ ആഗ്രഹിച്ച ലാഭം വന്നുചേരുകയും സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കുകയും ചെയ്യും.

ധനു
ധനു രാശിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ല സമയമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുകൂല്യങ്ങള്‍ ലഭിക്കും. സാമ്പത്തിക നേട്ടം ഭൗതിക സൗകര്യങ്ങള്‍ എന്നിവ വര്‍ദ്ധിക്കും. ഒരു ബിസ്‌നസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് അടിപൊളി സമയം.












Click it and Unblock the Notifications