Get Updates
Get notified of breaking news, exclusive insights, and must-see stories!

പലവഴികളിലൂടെ പണം കൈയിലെത്തും, വരുമാനം രണ്ടിരട്ടിയാകും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വളരെ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു. ഗ്രഹങ്ങളുടെ ചലന മാറ്റം, ഉദയം, ക്രമീകരണം എന്നിങ്ങനെയുള്ള എല്ലാ മാറ്റങ്ങളും പന്ത്രണ്ട് രാശികളെയും ബാധിക്കുന്നു. ചില രാശിക്കാര്‍ക്ക് ഇത് അനുകൂല ഫലം നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായിരിക്കും.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോള്‍ ആണ് വിവിധ തരത്തിലുള്ള രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത്തരം രാജയോഗങ്ങള്‍ ചില രാശിക്കാര്‍ക്ക് വലിയ നേട്ടം സമ്മാനിക്കും. ഒരു രാശിയില്‍ മൂന്ന് ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോള്‍ ആണ് ത്രിഗ്രഹിയോഗം രൂപപ്പെടുന്നത്. ജ്യോതിഷത്തില്‍ വളരെ അപൂര്‍വമായി കണക്കാക്കുന്ന രാജയോഗമാണ് ഇത്. നിലവില്‍ ചിങ്ങത്തില്‍ ചൊവ്വ, ബുധന്‍, ശുക്രന്‍ എന്നീ മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ നടന്നിരിക്കുകയാണ്.

astrology

ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ രാശിയാണ് ചിങ്ങം. 2023 ജൂലൈ 25 ന് ആണ് ബുധന്‍ ചിങ്ങത്തില്‍ പ്രവേശിച്ചത്. ചൊവ്വയും ശുക്രനും നേരത്തെ തന്നെ ഈ രാശിയില്‍ ഉണ്ട്. 50 വര്‍ഷത്തിന് ശേഷമാണ് ബുധന്‍, ചൊവ്വ, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ചിങ്ങത്തില്‍ ഒന്നിച്ചെത്തുന്നത് എന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ തന്നെ ഇത് അപൂര്‍വമായ ഗ്രഹനിലയാണ്. ത്രിഗ്രഹിയോഗം വഴി നേട്ടം ലഭിക്കാന്‍ പോകുന്ന ആ ഭാഗ്യ രാശികളെ കുറിച്ച് അറിയാം.

മേടം

ചിങ്ങം രാശിയിലെ ബുധന്‍ - ചൊവ്വ - ശുക്രന്‍ സംയോഗത്താല്‍ രൂപപ്പെടുന്ന ത്രിഗ്രഹിയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇവരുടെ ജീവിതത്തില്‍ സന്തോഷം വര്‍ധിക്കും. ഈ സമയത്ത് മേടം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകും. സമൂഹത്തിലെ ഉന്നതരുമായി ഇടപഴകേണ്ടി വന്നേക്കാം.

ഇടവം

ചിങ്ങം രാശിയിലെ ബുധന്‍ - ചൊവ്വ - ശുക്രന്‍ സംയോഗത്താല്‍ രൂപപ്പെടുന്ന ത്രിഗ്രഹിയോഗം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിിക്കും. ഈ രാശിക്കാര്‍ക്ക് എല്ലാവിധ സുഖസൗകര്യങ്ങളും ലഭിക്കും. മെച്ചപ്പെട്ട ശമ്പളത്തോടെ ഒരു പുതിയ ജോലി കിട്ടാന്‍ സാധ്യതയുണ്ട്. ഉന്നതപഠനം, ജോലി എന്നിവയ്ക്കായി വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

ചിങ്ങം

ചിങ്ങം രാശിയിലെ ബുധന്‍ - ചൊവ്വ - ശുക്രന്‍ സംയോഗത്താല്‍ രൂപപ്പെടുന്ന ത്രിഗ്രഹിയോഗം ചിങ്ങം രാശിക്കാര്‍ക്ക് വളരെ ഗുണം ചെയ്യും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരും. ദാമ്പത്യ ജീവിതം പുഷ്ടിപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും.

തുലാം

ചിങ്ങം രാശിയിലെ ബുധന്‍ - ചൊവ്വ - ശുക്രന്‍ സംയോഗത്താല്‍ രൂപപ്പെടുന്ന ത്രിഗ്രഹിയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ത്രിഗ്രഹിയോഗം ഈ രാശിക്കാരുടെ പല പ്രശ്‌നങ്ങളില്‍ നിന്നും മുക്തി ലഭിക്കാന്‍ സഹായിക്കും. വിവിധ മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നതിനുള്ള അവസരം വന്നെത്തും. വരുമാനം കൂടും. ഇത് ആസ്തിയിലും പ്രകടമാകും. കുടുംബാംംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

കുംഭം

ചിങ്ങം രാശിയിലെ ബുധന്‍ - ചൊവ്വ - ശുക്രന്‍ സംയോഗത്താല്‍ രൂപപ്പെടുന്ന ത്രിഗ്രഹിയോഗം കുംഭം രാശിക്കാര്‍ക്ക് ശുഭകരമാണ്. ദീര്‍ഘ കാലമായി മുടങ്ങി കിടക്കുന്നതും അപൂര്‍ണവുമായ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+