രാജാവിനെ പോലെ വാഴാം, അളവില്ലാത്ത സമ്പത്തിന്റെ അധിപനാവും, സൗഭാഗ്യം ഈ രാശിക്കാരെ തേടിയെത്തും
ജ്യോതിഷപ്രകാരം വിവിധ ഗ്രഹങ്ങള്‍ തമ്മിലുള്ള സംക്രമണം സാധാരണയായി സംഭവിക്കാറുള്ളതാണ്. ഗ്രഹങ്ങളുടെ രാശിമാറ്റമായി ഇവയെ വിശേഷിപ്പിക്കാറുമുണ്ട്. ഒരു വ്യക്തിയുടെ സാധാരണ ജീവിതം അസാധാരണമാക്കാന്‍ ഇത്തരം രാശിമാറ്റങ്ങള്‍ കൊണ്ട് സാധിക്കും. എന്നാല്‍ ഗ്രഹങ്ങളുടെ സംക്രമണം എപ്പോഴും ശുഭകരമായി മാറണമെന്നില്ല.
അതേസമയം കുംഭ രാശിയില്‍ സൂര്യ-ശുക്ര-ശനി സംഗമത്തിലൂടെ ത്രിഗ്രഹി രാജയോഗം ഉണ്ടാവാന്‍ പോവുകയാണ്. ഗ്രഹങ്ങളുടെ രാജാവായി അറിയപ്പെടുന്ന സൂര്യനും ശനിയും കുംഭരാശിയിലാണ് ഉള്ളത്. മാര്‍ച്ച് മാസത്തില്‍ ശുക്രന്‍ കൂടി കുംഭത്തിലെത്തുന്നതോടെയാണ് ത്രിഗ്രഹി രാജയോഗം രൂപപ്പെടുക. ഇതുകാരണം ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാവും. ആരൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

മകരം: മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ത്രിഗ്രഹി രാജയോഗം കുംഭം രാശിയില്‍ ഉണ്ടാവുന്നത്. അത് മകരം രാശിക്കാരുടെ ജീവിതം അടിമുടി മാറ്റും. നേട്ടങ്ങള്‍ ഒരുപാട് ഈ രാശിക്കാരുടെ ജീവിതത്തിലേക്ക് എത്തും. സമ്പത്തിന്റെ വരവായിരിക്കും ഇവര്‍ക്ക് ഇനി കാണാന്‍ സാധിക്കുക. കാരണം സൂര്യ-ശനി-ശുക്ര സംഗമം ഈ രാശിയുടെ ധനവാണി ഭവനത്തിലാണ് സൃഷ്ടിക്കാന്‍ പോകുന്നത്.
ജോലിയിലും ബിസിനസിലും അപ്രതീക്ഷിതമായ പുരോഗതിയുണ്ടാവും. ധനനേട്ടങ്ങളും ധാരാളമായി ഉണ്ടാവും. ബിസിനസ്, മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍, കല, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് നിങ്ങളുടെ ജോലിയെങ്കില്‍ നേട്ടങ്ങള്‍ വളരെ വലുതായിരിക്കും. ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ ഈ കാലയളവില്‍ സംഭവിക്കും.
ഇടവം: ത്രിഗ്രഹി യോഗം ഇടവം രാശിക്കാര്‍ക്ക് ധനപരമായ പുരോഗതിയുണ്ടാക്കും. സമ്പത്ത് ഇവര്‍ക്ക് കുമിഞ്ഞ് കൂടും. എന്ത് കാര്യം ചെയ്താലും അത് നല്ല രീതിയിലേക്ക് മാറും. ഈ രാശിക്കാരുടെ വരുമാനത്തിലും നിക്ഷേപത്തിലും വലിയ നേട്ടങ്ങള്‍ ഉണ്ടാകും. അതില്‍ നിന്ന് സമ്പത്ത് വാരാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഈ യോഗ നിങ്ങളുടെ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് നടക്കാന്‍ പോകുന്നത്.
അതാണ് വരുമാനം കുത്തനെ ഉയരാന്‍ നിങ്ങളെ സഹായിക്കുന്നത്. അപ്രതീക്ഷിതമായ രീതിയില്‍ സമ്പത്ത് നിങ്ങളില്‍ വന്ന് ചേരും. പുതിയ മാര്‍ഗങ്ങള്‍ വഴി സമ്പത്ത് നിങ്ങളിലേക്ക് എത്തും. എന്തുകാര്യങ്ങള്‍ക്കും സുഹൃത്തുക്കളും കുടുംബവും കൂടെയുണ്ടാവും. കയറ്റുമതി-ഇറക്കുമതി വ്യാപാരികള്‍ക്ക് ലാഭം നേടാനും, ഓഹരി വിപണിയില്‍ നിക്ഷേപിച്ചവര്‍ക്ക് നേട്ടങ്ങളും ഈ കാലയളവില്‍ സ്വന്തമാക്കാനാവും.
മിഥുനം: ത്രിഗ്രഹി യോഗത്താല്‍ മിഥുന രാശിക്കാര്‍ക്ക് ഇത് അനുകൂലമായ സമയമാണ്. നേട്ടങ്ങള്‍ പലതും ഇവര്‍ സ്വന്തമാക്കും. ജീവിതത്തിലെ സൗഭാഗ്യങ്ങള്‍ ഓരോന്നായി വര്‍ധിക്കും. ഈ സംയോഗം നിങ്ങളുടെ രാശിയുടെ ഒന്‍പതാ ഭാവത്തിലാണ് നടക്കുന്നത്. ജീവിതത്തിലെ സുഖ സൗകര്യങ്ങളെല്ലാം വര്‍ധിക്കാന്‍ ഇത് കാരണമാകും. ജോലി സംബന്ധമായ യാത്രയ്ക്ക് അവസരമൊരുങ്ങും. സമ്പത്തിലും കാര്യമായ വര്‍ധനവുണ്ടാവും.
വെച്ചടി കയറ്റം ജീവിതത്തില്‍ സംഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷളില്‍ അടക്കം വലിയ നേട്ടങ്ങളുണ്ടാവും. സാമ്പത്തിക പുരോഗതി ഈ രാശിക്കാരുടെ ജീവിതത്തെ അടിമുടി മാറ്റും. മതപരമായ ചടങ്ങുകളില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും. എന്തുകാര്യത്തിലും ഇവര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാനാവും.












Click it and Unblock the Notifications