കൈനിറയെ പൊന്നും പണവും... ഒപ്പം പുതിയ കാറും; രാജയോഗം ഫലിച്ച് തുടങ്ങി, ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഓരോ വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില്‍ ഗണിച്ച് കണ്ടുപിടിക്കാനാകും എന്നാണ് ഹൈന്ദവ വിശ്വാസം. ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. അതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ഗ്രഹങ്ങളുടെ സംക്രമണ സമയത്ത് ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കാറുണ്ട്. ഇങ്ങനെയാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. മിഥുനം രാശിയില്‍ ഇത്തരത്തില്‍ രാജയോഗം രൂപപ്പെടാന്‍ പോകുകയാണ്. വ്യാഴം, ബുധന്‍, സൂര്യന്‍ എന്നീ ഗ്രഹങ്ങള്‍ ഒരേ സമയം ഒരു രാശിയില്‍ സംയോജനം നടത്തും. ഇതുവഴി ജ്യോതിഷത്തില്‍ സാധാരണമായ ത്രിഗ്രഹി യോഗം രൂപപ്പെടും.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ബുധനും സൂര്യനും. ഗ്രഹങ്ങളുടെ ഗുരുവാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ അധിപന്‍. സൂര്യന്‍ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ബുധനാകട്ടെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന വിശേഷണമാണ് ജ്യോതിഷത്തില്‍ ഉള്ളത്. ഇത്തരം സവിശേഷതകളുള്ള ഗ്രഹങ്ങളാണ് മിഥുനം രാശിയില്‍ ഒന്നിച്ച് സംക്രമിക്കാന്‍ പോകുന്നത്.
ഇതിന്റെ ഗുണം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാരിലാണ് മിഥുനം രാശിയില്‍ രൂപപ്പെടുന്ന ത്രിഗ്രഹി യോഗം ഗുണപരമായ മാറ്റങ്ങള്‍ വരുത്തുക എന്ന് നമുക്ക് നോക്കാം.
മിഥുനം
മിഥുനം രാശിയില്‍ വ്യാഴം, ബുധന്‍, സൂര്യന്‍ എന്നീ ഗ്രഹങ്ങള്‍ സംയോജിക്കുന്നതിന്റെ ഫലമായി രൂപപ്പെടുന്ന ത്രിഗ്രഹി യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്‌ന സ്ഥാനത്തായിട്ടാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കരിയറില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.
ധനു
മിഥുനം രാശിയില്‍ വ്യാഴം, ബുധന്‍, സൂര്യന്‍ എന്നീ ഗ്രഹങ്ങള്‍ സംയോജിക്കുന്നതിന്റെ ഫലമായി രൂപപ്പെടുന്ന ത്രിഗ്രഹി യോഗം ധനു രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഈ യോഗം ഈ രാശിക്കാരുടെ സംക്രമ ജാതകത്തിന്റെ രണ്ടാം ഭാവത്തില്‍ ആയിരിക്കും രൂപപ്പെടുന്നത്. അതിനാല്‍ തന്നെ സാമ്പത്തികമായി വലിയ നിലയിലെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പലവഴിക്ക് പണം കൈയിലെത്തും.
പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ അളവില്‍ ധനം നിങ്ങളിലേക്ക് വന്ന് ചേരും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ ഇടയാക്കും. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ വന്നേക്കാം. പങ്കാളിത്ത ജോലികളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
കന്നി
മിഥുനം രാശിയില്‍ വ്യാഴം, ബുധന്‍, സൂര്യന്‍ എന്നീ ഗ്രഹങ്ങള്‍ സംയോജിക്കുന്നതിന്റെ ഫലമായി രൂപപ്പെടുന്ന ത്രിഗ്രഹി യോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ യോഗം നിങ്ങളുടെ രാശിയിലെ കര്‍മ്മഭാവത്തില്‍ ആണ് രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ജോലിയിലും ബിസിനസിലും പുരോഗതി കൈവരിക്കാന്‍ സാധിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു.












Click it and Unblock the Notifications