സ്വര്‍ണം വന്ന് നിറയും.. അളവറ്റ ധനവും കൈയിലേക്ക്; ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങി
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം നിര്‍ണയിക്കാനാകും എന്നാണ് പറയപ്പെടുന്നത്. ജന്മനക്ഷത്രം, ഗ്രഹ നില, രാശിക്കൂറ്, ജനന സമയം എന്നിവയുടെ അടിസ്ഥാനത്തില്‍ രചിക്കുന്ന വ്യക്തികളുടെ ജാതകപ്രകാരമാണ് ഇത് സാധ്യമാകുന്നത്.
അതിനാല്‍ തന്നെ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് ഉള്ളത്. ഗ്രഹങ്ങളെല്ലാം തന്നെ കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട്. ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് ജ്യോതിഷത്തില്‍ പറയുന്നത് സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.
രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
സംക്രമണ സമയത്ത് ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കാറുണ്ട്. ഈ സമയത്താണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ബുധന്‍, ശുക്രന്‍, വ്യാഴം എന്നിവ. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ബുദ്ധി, ജ്ഞാനം എന്നിവയുടെ കാരകനാണ് ബുധന്‍. ഗ്രഹങ്ങളുടെ ഗുരു സ്ഥാനമാണ് വ്യാഴത്തിനുള്ളത്.
ദേവഗുരുവായ ബൃഹസ്പതിയാണ് വ്യാഴത്തിന്റെ അധിപന്‍. അസുരഗുരുവായ ശുക്രന്‍ സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇപ്പോഴിതാ ബുധന്‍, ശുക്രന്‍, വ്യാഴം എന്നിവയുടെ സംയോഗം മൂലം ത്രിഗ്രഹ യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണം ചെയ്യുക എന്ന് നോക്കാം...
ഇടവം
ബുധന്‍, ശുക്രന്‍, വ്യാഴം എന്നിവയുടെ സംയോഗം മൂലം രൂപപ്പെടുന്ന ത്രിഗ്രഹ യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വരുമാന സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിലൂടെ പലവഴിക്ക് സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ആഗ്രഹിക്കുന്ന ട്രാന്‍സ്ഫറിനും വഴിയൊരുങ്ങും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധന്‍, ശുക്രന്‍, വ്യാഴം എന്നിവയുടെ സംയോഗം മൂലം രൂപപ്പെടുന്ന ത്രിഗ്രഹ യോഗം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. മുന്‍കാല നിക്ഷേപങ്ങള്‍ വഴി അപ്രതീക്ഷിത ധനനേട്ടത്തിന് സാധ്യത കാണുന്നു. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാന്‍ സാധ്യത കാണുന്നു.
ചിങ്ങം
ബുധന്‍, ശുക്രന്‍, വ്യാഴം എന്നിവയുടെ സംയോഗം മൂലം രൂപപ്പെടുന്ന ത്രിഗ്രഹ യോഗം ചിങ്ങം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. സന്താനഭാഗ്യം കൈവരും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.















Click it and Unblock the Notifications