കാത്തിരുന്ന രാജയോഗം വന്നെത്തി; ഇനി പൊന്നും പണവും വന്ന് മൂടും; ഇതാണോ നിങ്ങളുടെ രാശി?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം നിര്‍ണയിക്കാം എന്നാണ് വിശ്വാസം. ഇതിന് ജ്യോതിഷത്തിലെ പ്രധാന ശാഖയായ ജാതകമാണ് സഹായിക്കുന്നത്. ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തിലാണ് ജാതകം രചിക്കപ്പെടുന്നത്.
അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളും അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളും ആണ് ഉള്ളത്.
എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ബുധനും ചൊവ്വയും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ഊര്‍ജം, കരുത്ത്, സ്വാധീനം എന്നിവയുടെ കാരകനാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനാകട്ടെ ബുദ്ധി, അറിവ്, ജ്ഞാനം എന്നിവയുടെ പ്രതീകമാണ്. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ജ്യോതിഷത്തില്‍ ചൊവ്വയെ വിശേഷിപ്പിക്കുന്നത്.
ഒരേ രാശിയില്‍ മൂന്ന് ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോളാണ് ത്രിഗ്രഹിയോഗം രൂപപ്പെടുക. ഇത്തരത്തില്‍ ഇന്നലെ മുതല്‍ മേടം രാശിയില്‍ സൂര്യനും ബുധനും ചൊവ്വയും ഒരുമിച്ചു ത്രിഗ്രഹി യോഗം രൂപപ്പെടുത്തിയിരിക്കുകയാണ്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം...
തുലാം
മേടം രാശിയിലെ സൂര്യ - ബുധ - ചൊവ്വ സംയോഗം വഴി രൂപപ്പെടുന്ന ത്രിഗ്രഹിയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. അതുവഴി സാമ്പത്തികമായി വലിയ സ്ഥാനത്തെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.
മകരം
മേടം രാശിയിലെ സൂര്യ - ബുധ - ചൊവ്വ സംയോഗം വഴി രൂപപ്പെടുന്ന ത്രിഗ്രഹിയോഗം മകരം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. സ്വര്‍ണം പോലെ വില പിടിപ്പുളള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. രാജകീയ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളില്‍ നിന്ന് പിന്തുണ ലഭിക്കും. ഉന്നത പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ വിജയം കരസ്ഥമാക്കാനാകും. കലാ - കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം.















Click it and Unblock the Notifications