Get Updates
Get notified of breaking news, exclusive insights, and must-see stories!

2 ദിവസം കഴിഞ്ഞാൽ ഈ രാശിക്കാർക്ക് വെച്ചടി കയറ്റം പണം പലവഴി തേടിവരും

ജ്യോതിഷമനുസരിച്ച് എല്ലാ ​ഗ്രഹങ്ങളും രാശി മാറാറുണ്ട്. ഈ രാശി മാറ്റം എല്ലാ രാശിക്കാരിലും മാറ്റങ്ങൾ കൊണ്ടുവരുന്നതാണ്. എന്നാൽ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാ​ഗ്യങ്ങൾ കൊണ്ടുവരും. സൂര്യ-ശുക്ര- വ്യാഴ സം​ഗമമാണ് നടക്കാൻ പോകുന്നത്. ഈ സം​ഗമത്താൽ മേയ് 19 ന് ശേഷം മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ നടക്കും. ഒരേ രാശിയിൽ ഒന്നിൽക്കൂടുതൽ ​ഗ്രഹങ്ങൾ കൂടിച്ചേരുന്ന ഇത്തരം അപൂർവ്വമായ സം​ഗമങ്ങൾ അപൂർവ്വമായിട്ടാണ് നടക്കാറുള്ളത്.

ഇപ്പോൾ 100 വർഷങ്ങൾക്ക് ശേഷമാണ് വ്യാഴവും ശുക്രനും സൂര്യനും ഒരുമിച്ച് ത്രി​ഗ്രഹി യോ​ഗം സൃഷ്ടിക്കാൻ പോകുന്നത്. നിലവിൽ ​ഗ്രഹങ്ങളുടെ ​ഗുരുവായ വ്യാഴം ഇടവത്തിലാണ് ‌ ഉള്ളത്. ​ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഇടവത്തിൽ പ്രവേശിച്ചു. സമ്പത്തിന്റെ ഐശ്വര്യത്തിന്റെയും അധിപനായ ശുക്രൻ മേയ് 19 ന് ഇടവ രാശിയിലെത്തും. ഏതൊക്കെ രാശിക്കാർക്കാണ് ഈ യോ​ഗം കാരണം നേട്ടങ്ങളുണ്ടാകാൻ പോകുന്നത് എന്ന് വിശദമായി അറിയാം..

stro

മിഥുനം: മിഥുനം രാശിക്കാർക്ക് വരാൻ പോകുന്നത് വളരെ നല്ല നേരമാണ്. വളരെ വേ​ഗത്തിൽ സാമ്പത്തികമായി ഉയരാൻ സാധിക്കുന്നതാണ്. സൂര്യനും വ്യാഴവും ശുക്രനും കൂടിച്ചേരുമ്പോൾ മിഥുനം രാശിക്കാർക്ക് വ്യക്തി ജീവിതത്തിൽ വലിയ പുരോ​ഗതിയും ഐശ്വര്യവും സന്തോഷവും ഒക്കെ ഉണ്ടാവും. തൊഴിൽ രം​ഗത്തും നിങ്ങൾക്ക് പുരോ​ഗതിയാണ് ഉണ്ടാവാൻ പോകുന്നത്. പ്രൊമോഷന് സാധ്യത ഉണ്ട്.‌ ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹം ഈ നേരത്ത് സഫലമാകും.

കുംഭം: കുംഭം രാശിക്കാർക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല നേരമാണ് വരാൻ പോകുന്നത്. മൂന്ന് ​ഗ്രഹങ്ങളും കൂടിച്ചേരുമ്പോൾ ജീവിതത്തിൽ ഇവർക്ക് പുരോഗതിയുടെ ​ദിനങ്ങളാണ് വരുന്നത്. ആത്മവിശ്വാസം കൂടും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് വൻ ലാഭം ഉണ്ടാകും. അതുപോലെ ജോലി ചെയ്യുന്നവരാണെങ്കിൽ ഏറെ വൈകാതെ സ്ഥാനക്കയറ്റം ഉണ്ടാവും. സാമ്പത്തികമായി ഉയർച്ച ഉണ്ടാവും. പാതിവഴിയിൽ നിർത്തിയ പല സ്വപ്നങ്ങളും ഈ സമയത്ത് പൂർത്തിയാക്കും.

മേടം: ഈ രാശിക്കാരുടെ ഭാ​ഗ്യം ഇനി തെളിയും. അപ്രതീക്ഷിതമായി ജീവിതത്തിൽ പുരോ​ഗതി ഉണ്ടാകും. കടം കൊണ്ട് നിന്നുതിരിയാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുന്നവർ ആണെങ്കിലും ഈ നേരത്ത് അതൊക്കെ തീർത്ത് സമാധാനത്തോടെ കഴിയാൻ സാധിക്കുന്നതാണ്. വരുമാനം കൂടും. നിങ്ങളുടെ ആത്മാർത്ഥതയ്ക്ക് അം​ഗീകാരം ലഭിക്കും.

പുതിയ വാഹനം വാങ്ങാനുള്ള സാധ്യത കാണുന്നു. മേയ് 19 ന് ശേഷം ഈ രാശിക്കാരുടെ ഭാ​ഗ്യം തിളങ്ങും. ജോലി മാറാൻ നോക്കുന്നുണ്ടെങ്കിൽ ഇത് തന്നെയാണ് നല്ല നേരം. നല്ല ശമ്പളത്തോടെ മികച്ച ജോലി തന്നെ ലഭിക്കും. വിവാഹം കഴിക്കാത്തവർക്ക് വിവാഹം നോക്കിത്തുടങ്ങാം. വിവാഹം കഴിഞ്ഞവരാണെങ്കിൽ കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+